മറ്റുള്ളവരൊന്നും ഇതിനെ കുറിച്ച് പറയുന്നില്ലേ! കുട്ടികളായില്ലേ എന്ന ചോദ്യത്തിന് അനുഷ്കയുടെ മറുപടി

ലോകമെമ്പാടും കൈനിറയെ ആരാധകരുള്ള താരങ്ങളാണ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വീരാട് കോലിയും. പ്രേക്ഷകർ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. ഇവരുടെ പ്രണയവും വിവാഹവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു റൊമാന്റിക് സിനിമയെ വെല്ലുന്ന പ്രണയ കഥയായിരുന്നു ഇവരുടേത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് കോലിയും അനുഷ്കയും ലോക്ക് ഡൗൺ ആയതോടെ ഇവർ സജീവമായിരിക്കുകയാണ്. ഒരുമിച്ചുള്ള നിമിഷങ്ങളും സന്തോഷങ്ങളും ചെറിയ വിശേഷങ്ങളുമെല്ലാം താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനുഷ്കയോട് ഒരു ആരാധകൻ ചോദിച്ച ചോദ്യമാണ്. വിവാഹത്തിന് ശേഷം ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യമണ് കുഞ്ഞുങ്ങളെ കുറിച്ച്. ഇപ്പോഴിത അതിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര വേളയിലാണ് അനുഷ്ക മറുപടി നൽകിയിരിക്കുന്നത്.

 കുട്ടികളെ കുറിച്ച്

വിവാഹത്തിന് ശേഷം നടിമാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണ് കുട്ടികളെ കുറിച്ച്. ഇതിനോടകം തന്നെ അനുഷ്ക അമ്മയാകുന്നതിനെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത നടി തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. മറ്റുമുള്ള ആളുകൾ നിങ്ങളോട് കുട്ടികൾ വേണമെന്നു പറയുന്നില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനാണ് അനുഷ്ക മറുപടി നൽകിയിരിക്കുന്നത്. ഒരിക്കലും ഇല്ല. ഇത്തരം ചോദ്യങ്ങൾ സാമൂഹ്യമാധ്യമത്തിലേ ഉള്ളൂവെന്നും അനുഷ്‍ക ശര്‍മ കുറിച്ചു.

 ഭർത്താവിൻറെ സഹായം  തേടുന്നത്

ഇതിന് പുറമേ കോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും താരം മറുപടി പറഞ്ഞു. ഭാർത്താവ് വിരാട് കോലിയുടെ സഹായം തേടുന്നത് ഇപ്പോഴൊക്കെയാണെന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് അനുഷ്ക ശർമ നൽകിയത്. മുറുകി കിടക്കുന്ന കുപ്പിയുടെ മൂടി തുറക്കാനും ഭാരമുള്ള കസേരകൾ ഉയർത്താനുമൊക്കെയാണ് താൻ വിരാടിന്റെ സഹായം തേടുക എന്നാണ് അനുഷ്ക കുറിച്ചു.

Recommended Video

Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
 കോലി  ഏറ്റവും വെറുക്കുന്നത്

കോലിയെ ശല്യപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴിയെ കുറിച്ചും താരത്തിനോട് ചോദിച്ചു. . അതിന് താൻ വിരാടിനെ ഏതെങ്കിലുമൊരു ​ഗെയിമിൽ തോൽപ്പിച്ചാൽ മതിയെന്നായിരുന്നു അനുഷ്ക മറുപടി നൽകിയത്. തോൽക്കുന്നതാണ് വിരാടിന് ഏറ്റവും വെറുപ്പുളള സംഗതിയെന്നും അനുഷ്ക പറയുന്നു. നടിയുടെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പാപ്പരാസികൾക്ക് തക്കതായ മറുപടി നൽകുന്നതായിരുന്നു അനുഷ്കയുടെ ഉത്തരങ്ങൾ. താരദമ്പതികൾക്ക് ആശംസ നേർന്നിരിക്കുകയാണ് ആരാധകർ.

 പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിലെ ടസ്ക്കാനിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റിനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയാമായിരുന്നുളളൂ. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X