വിവാഹം നേരത്തെ!! കോലിയെ നേരത്തെ വിവാഹം കഴിക്കാന്‍ കാരണമിതാണ്; അനുഷ്‌ക ശര്‍മ്മ പറയുന്നു......
ബോളിവുഡിലും ക്രിക്കറ്റ് ലോകത്തും ഒരുപോലെ ആരാധകരുളള തരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. ഇവരുടെ പ്രണയവും ബ്രേക്കപ്പും വിവാഹമൊക്കെ പ്രേക്ഷകർ നേരിട്ട് കണ്ടതായിരുന്നു. സാധാരണഗതിയിൽ ബ്രേക്കപ്പിന് ശേഷം താരങ്ങൾ രണ്ട് വഴിക്ക് പോകുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യാസമായിട്ടായിരുന്നു അനുഷ്ക-കോലി ദമ്പതികൾ. ബ്രേക്കപ്പ് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയെങ്കിലും പിന്നട് ഇരുവരും ഒന്നാവുകയായിരുന്നു.
ബോളിവുഡിൽ വളരെ നേരത്തെ വിവാഹിതയായ നടിയാണ് അനുഷ്ക . സാധാരണഗതിയിൽ മെയിൻ ലൈറ്റിൽ തിളങ്ങി നിൽക്കുന്ന നടിമാർ 30 വയസിനു ശേഷം മാത്രമേ വിവാഹത്തിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അത് ഇനി റിലേഷൻ ഉണ്ടയാൽ പോലും 30 ശേഷമാകും വിവാഹിതരാകുന്നത്. എന്നാൽ ഇവരിൽ നിന്ന് വ്യത്യസ്തയാണ് അനുഷ്ക. 29ാം മത്തെ വയസ്സിലായിരുന്നു അനുഷ്ക- കോലി വിവാഹം. ഇപ്പോഴിത നേരത്തെ വിവാഹിതയായതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ പ്രണയം
സിനിമ മേഖലയേക്കാൾ ഏറെ വികാസം പ്രാപിച്ചവരാണ് നമ്മുടെ പ്രേക്ഷകർ. അഭിനേതാക്കളെ സ്ക്രീനിൽ കാണാനാണ് അവർ താൽപര്യപ്പെടുന്നത്. നിങ്ങൾ അമ്മയാണോ അല്ലെങ്കിൽ ഭാര്യയാണോ എന്നിങ്ങനെ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. ഒരു നടിയെ സംബന്ധിച്ചടത്തോളം 29 വയസ് വിവാഹത്തെ സംബന്ധിച്ച് ചെറിയ പ്രായമാണ്. ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ട് നേരത്തെ വിവാഹിതയായി അനുഷ്ക പറഞ്ഞു.

സുന്ദരമായ നിമിഷം
വിവാഹം എന്നത് ഏറെ സ്വാഭാവികമായ പ്രക്രീയയാണ്. ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കി കാണാൻ എനിയ്ക്ക് കഴിയില്ല. സ്ത്രീ സമത്വത്തിനാണ് ഞാൻ പ്രധാന്യം നൽകുന്നത്.വിവാഹത്തിനു മുൻപ് പുരുഷന്മാർ രണ്ടു തവണ അലോചിക്കുന്നില്ലെങ്കിൽ, വിവാഹ ശേഷം ജോലിയിൽ തുടരുന്നുണ്ടെങ്കിൽ എന്തിന് സ്ത്രീകൾ അതിനെ പറ്റി ആലോചിക്കണം- അനുഷ്ക ചോദിക്കുന്നു.

അവരുടെ വിവാഹത്തിൽ സന്തോഷിക്കുന്നു
കൂടുതൽ നടിമാർ വിവാഹിതരായതിൽ താൻ ഏറെ സന്തോഷിക്കുന്നു. പരസ്പരം പ്രണയിക്കുന്നവർ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂർവ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് ഏറെ സന്തോഷകരമായ സംഗതിയാണെന്നും അനുഷ്ക പറഞ്ഞു

മൂന്ന് വർഷത്തെ ജീവിതം
2011 ഡിസംബർ 11 നായിരുന്നു കോലി- അനുഷ്ക ദമ്പതികൾ വിവാഹിതരായത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷവും അനുഷ്ക സിനിമയിൽ സജീവമാണ്.


Click it and Unblock the Notifications











