For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം! സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക, ചിത്രങ്ങൾ കാണാം...

  |

  ക്രിക്കറ്റ് സിനിമ ആരാധകർ ഒരു പോലെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് വിരാട് അനുഷ്ക . ഇവരുടെ വിവാഹവും പ്രണയവും വേർപിരിയലിനും പിന്നീടുള്ള ഒത്തു ചേരലിനുമൊക്കെ നമ്മൾ പ്രേക്ഷകർ കാഴ്ചക്കാരായിരുന്നു. ബാക്കി താരങ്ങളെക്കാലും അനുഷ്ക -കോലി ദമ്പതിമാരോട് ഒരു പ്രത്യേക സ്നേഹവും പരിഗണനയുമാണ് ജനങ്ങൾക്ക്. ഇവർ വേർ പിരിഞ്ഞ സമയത്ത് രണ്ടു പേരും വീണ്ടുംഒന്നു ചേരണേ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു.

  koli-anushka

  അപമാനിക്കാൻ ആ പേരുകൾ ഉപയോഗിച്ചിരുന്നു! അങ്ങനെ വിളക്കാൻ പാടില്ല, വെളിപ്പെടുത്തലുമായി കങ്കണ

  വിവാഹത്തിനു മുൻപത്തെപ്പോലെ തന്നെ ഇപ്പോഴും താരജോഡികളുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. എപ്പോഴും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ്.

  പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്! ആദ്യ ചിത്രം രണ്‍വീര്‍ സിങിനോടൊപ്പം...

  കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം

  കോലിയ്ക്ക് അനുഷ്കയുടെ സ്നേഹ ചുംബനം

  ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കഴിഞ്ഞ ദിവസം അനുഷ്ക പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം ചിത്രമാണ്. കോലിയെ അനുഷ്ക ചുംബിക്കുന്ന ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനു പുറമേ താരങ്ങളുടെ മറ്റൊരു ചിത്രം കൂടി അനുഷ്ക പങ്കുവെച്ചിട്ടുണ്ട്. രണ്ടു പേരും ഫോട്ടേയ്ക്ക് പോസ് ചെയ്ത് ചേർന്നിരിക്കുന്ന ചിത്രം. അനുഷ്ക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവധിക്കാലം ചെലവെഴിക്കാനായി എത്തിയതായിരുന്നു ദമ്പതിമാർ. അന്തേരിയിൽ നിന്നും അനുഷ്കയും ഗോവയിൽ നിന്ന് വിരാട് കോലിയുടം തിരിച്ചെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

  ചിത്രം

  ചിത്രം

   ജോലിക്കിടയിലും ആഘോഷങ്ങൾ

  ജോലിക്കിടയിലും ആഘോഷങ്ങൾ

  അനുഷ്ക വിരാട് ദമ്പതിമാരെ ഇന്നു പലരും മാതൃകയാക്കേണ്ടതാണ് .കാരണം. ഇരുവരും തങ്ങളുടെ കർമ്മ മേഖയിൽ സജീവമാണെങ്കിലും അതുപോലെ കുടുംബ ജീവിതവും മുന്നോട്ട് കൊണ്ടു പോകുന്നു. സിനിമയുടേയും ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കുകൾക്കിടയിലും ഇരുവരും തങ്ങൾക്ക് വേണ്ടി സമയം മാറ്റി വയ്ക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ താരദമ്പതികളുടെ ഫോട്ടോയോ വീഡിയോയോ ഇല്ലാത്ത ഒരുദിവസം പോലും ഉണ്ടാകാറില്ല. എയർപോർട്ടിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാരിയുടെ പ്രമോഷനും ശേഷം മുംബൈയിൽ തിരിച്ചെത്തിയ അനുഷ്കയെ സ്വീകരിക്കാൻ കോലി നേരിട്ട് തന്നെ എത്തിയിരുന്നു. ഇവരുടെ സ്നേഹപ്രകടനത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലായത്.

  ഹണിമൂൺ ചിത്രങ്ങൾ

  ഹണിമൂൺ ചിത്രങ്ങൾ

  വിവാഹം പോലെ താരങ്ങളുടെ ഹണിമൂണും സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്നു. വിവാഹ ശേഷം ആരാധകരോട് ആദ്യം പങ്കുവെച്ചത് ഇറ്റലിയിൽ ഹണിമൂൺ ആഘോഷിക്കുന്ന ചിത്രമായിരുന്നു. താരദമ്പതികൾ മഞ്ഞു മലയിൽ നിന്ന് എടുത്ത സെൽഫികളാണ് പുറത്തുവന്നത്. അനുഷ്ക തങ്ങളുടെ ചിത്രങ്ങൾതന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അന്ന് പങ്കുവെച്ചത്. ചിത്രം വളരെ പെട്ടെന്നു തന്നെ ഇന്റർനെറ്റിൽ വൈറലാവുകയായിരുന്നു. ശരിയ്ക്കും സ്വർഗത്തിലാണ് എന്ന് അടിക്കുറുപ്പോടെയാണ് അനുഷ്ക കോലിയുമായിട്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

  വിവാഹം

  വിവാഹം

  2017 ഡിസംബർ 12 ആയിരുന്നു ആനുഷ്കയുടെ കഴുത്തിൽ കോലി താലിചാർത്തിയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നായത്. ഈ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളും മീഡിയയും ആഘോഷിച്ച മറ്റൊരു വിവാഹമില്ലായിരുന്നു .ഇറ്റലിയിലെ മിലാനില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അതിനുശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി താരജോഡികൾ ഗംഭീര പാർട്ടി തന്നെ ഒരുക്കിയരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷവും താരങ്ങളുടെ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മറ്റു താരങ്ങൾക്ക് ലഭിക്കാത്ത ഒരു സ്വീകാര്യതയാണ് അനുഷ്ക വിരാട് താര ജോഡികൾക്ക് ലഭിക്കുന്നത്

  കോലി- അനുഷ്ക

  കോലി- അനുഷ്ക ചിത്രങ്ങൾ
  കടപ്പാട്( വിരട് കോലി ഇൻസ്റ്റാഗ്രാം)

  ആഘോഷം

  ആഘോഷം( കടപ്പാട്ഃ കോലി ഇൻസ്റ്റാഗ്രാം)

  English summary
  Anushka Sharma's kiss of love to Virat Kohli will make your day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X