ഇത് അനുഷ്കയുടെ ഇരട്ട സഹോദരിയോ? ഹോളിവുഡ് ഗായികയെ കണ്ട് ആരാധകർ ഞെട്ടി.. കാണൂ
അനുഷ്കയ്ക്ക് അമേരിക്കൻ ഗായിക ജൂലിയ മൈക്കിളിന്റെ സാമ്യമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഒരാളെ പോലെ ഏഴ് പേർ ഭൂമിയിൽ ജനിക്കുമത്രേ. രണ്ട് സ്ഥലങ്ങളിൽ ജീവിക്കുന്നവരാണെങ്കിൽ പോലും ചില അവസരങ്ങളിൽ അവിചാരിതമായി ഇവർ കണ്ടുമുട്ടാറുണ്ട്. എന്നാൽ സെലബ്രിറ്റീസിന്റെ അപരന്മാർ ആണെങ്കിലോ? ഇപ്പോൾ ബോളിവുഡിലെ ചർച്ച വിഷയം അനുഷ്കയുടെ അപരയെ കുറിച്ചാണ്.

അനുഷ്കയ്ക്ക് അമേരിക്കൻ ഗായിക ജൂലിയ മൈക്കിളിന്റെ സാമ്യമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ഇരുവരുടേയും ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഇരുവരും ഒരുപോലെയാണ്. എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം ആരാധകർ വിരട് കോലിയ്ക്ക് ടാഗ് ചെയ്തു കൊടുത്തിട്ടുമുണ്ട്.
ചിത്രത്തിനെ കുറിച്ചുളള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. അനുഷ്ക വില്ലേജ് സ്ത്രീയായി അഭിനയിച്ച ചിത്രമാണ് സൂയി ദാഗയുടെ ചിത്രവും ജൂലിയയുടെ ചിത്രവും ചേർത്ത് വെച്ച്- ഇന്ത്യൻ സ്ത്രീ വിദേശത്ത് പോയതിന് മുൻപും ശേഷവും എന്ന ക്യാപ്ഷനോട് കൂടി ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കൂടാതെ ജൂലിയുടെ ചിത്രം കണ്ട് കണ്ണു തള്ളി നിൽക്കുന്ന കോലിയുടെ ചിത്രവും ട്രോളുകളിൽ ഇടം പിടിക്കുകയാണ്യ


Click it and Unblock the Notifications