ലുഡോയില്‍ അനുഷ്‌കയെ തോല്‍പ്പിച്ച് വിരാട് കോലി! നടിയുടെ ന്യായീകരണം ഇങ്ങനെ
ബോളിവുഡില്‍ ഏറെ ആരാധകരുളള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടവാകാറുണ്ട് താരങ്ങള്‍. തങ്ങളുടെ വീട്ടു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് താരജോഡികള്‍ എത്താറുളളത്. ലോക് ഡൗണ്‍ സമയത്ത് വിവിധ തരം വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അനുഷ്‌കയും വിരാടും.
വീട്ടില്‍ അച്ഛനും അമ്മയ്ക്കും വിരാടിനുമൊപ്പം ലുഡോ കളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കളിയില്‍ തോല്‍ക്കാറായി നില്‍ക്കുന്ന അവസ്ഥയുടെ ചിത്രമാണ് നടി പങ്കുവെച്ചിരുന്നത്. കളി ജയിക്കാറായ അവസ്ഥയിലാണ് വിരാടുളളത്. പിന്നാലെ അച്ഛനും അമ്മയും മുന്നേറികൊണ്ടിരിക്കുന്നു.

എന്നാല്‍ അനുഷ്‌ക മാത്രം ഒരു കരുക്കളും പുറത്തിറക്കാന്‍ ആവാതെ നില്‍ക്കുകയാണ്. എന്നാല്‍ താന്‍ തോറ്റിട്ടില്ലെന്നാണ് അനുഷ്‌ക ഇതിന് ന്യായീകരണമായി പറയുന്നത്. ഞാന്‍ തോറ്റതല്ല. ഞാന്‍ വീട്ടിലിരുന്ന് സമൂഹ അകലം പാലിക്കുകയാണ് എന്നാണ് സ്‌ക്രീന്‍ ഷോട്ടിനൊപ്പം നടി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും കുടുബത്തിനൊപ്പമുളള ചിത്രങ്ങള്‍ അനുഷ്‌ക ശര്‍മ്മ പങ്കുവെച്ചിരുന്നു.

മുന്‍പ് കുടുംബവുമൊത്ത് മോണോപോളി കളിക്കുന്നതിന്റെ ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തിരുന്നത്. കുടംബത്തിനൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താം എന്നാണ് അനുഷ്‌ക ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്. നേരത്തെ വിരാട് കോഹ്ലിയ്‌ക്കൊപ്പമുളള അനുഷ്‌കയുടെ രസകരമായ ഒരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കോലി, ഏയ് കോലി, കോലി സിക്‌സര്‍ അടിക്ക് സിക്‌സര്‍, എന്ത് ചെയ്യുകയാണ് സിക്‌സര്‍ അടിക്ക് എന്ന് വിളിച്ചുപറയുന്ന ഒരു വീഡിയോ ആയിരുന്നു അനുഷ്‌ക പങ്കുവെച്ചിരുന്നത്. നടിയുടെ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, കുണാല്‍ കേമു, സറീന്‍ ഖാന്‍, ദിയ മിര്‍സ, ഡയാന പെന്റി ഒപ്പം സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഭുവന്‍ ഭാമി, സംവിധായകന്‍ കരണ്‍ ജോഹര്‍. കാജല്‍ അഗര്‍വാള്‍ തുടങ്ങിയ താരങ്ങളെല്ലാം വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു.
രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!

ലക്ഷക്കണക്കിന് ആരാധകരില്‍ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്നേഹത്തിനൊപ്പം തന്നെ ഇങ്ങനെയുള്ള ആരാധകരെയും അദ്ദേഹം മിസ് ചെയ്യുന്നുണ്ടാവും. അതുകൊണ്ട് ഒന്ന് ഓര്‍മിപ്പിക്കാം എന്ന് വിചാരിച്ചു, എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു മുന്‍പ് ഈ രസകരമായ വീഡിയോ അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.


Click it and Unblock the Notifications