ട്വീറ്റ് ചെയ്യുന്നവരോട് അനുഷ്‌ക ശര്‍മ്മയുടെ ഭീഷണി
ട്വിറ്ററിലൂടെ വായില്‍ തോന്നിയത് എഴുതിവിടുന്നവരെ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണി. ഈ ഭീഷണി ഉയര്‍ത്തിയത് മറ്റാരുമല്ല ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയാണ്. ട്വിറ്റര്‍ സുഹൃത്തുക്കളോടാണ് അനുഷ്‌ക ഭീഷണി സ്വരം ഉയര്‍ത്തിയത്. ഏത് വലിയ പുള്ളിയാണെങ്കിലും അനുഷ്‌ക നോക്കില്ല, ആരാണോ വിവരക്കേട് പറയുന്നത് അവരെ താരം ബ്ലോക്ക് ചെയ്യുക തന്നെ ചെയ്യും.
വിവരമില്ലാത്ത സുഹൃത്തുക്കളെ അനുഷ്‌കയ്ക്ക് ആവശ്യമില്ലത്രേ. ട്വിറ്റര്‍ പോസ്റ്റിലൂടെ തന്നെയാണ് അനുഷ്‌ക ദേഷ്യപ്പെട്ടത്. ഫിലിം പ്രമോഷന് വേണ്ടിയും സിനിമാ സംബന്ധമായ കാര്യങ്ങള്‍ക്കുമാണ് അനുഷ്‌ക ട്വിറ്ററിനെ ആശ്രയിക്കുന്നത്. ട്വിറ്ററിനെ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് അനുഷ്‌ക ആഗ്രഹിക്കുന്നത്.

അതുകൊണ്ടുതന്നെ വിവരക്കേട് എഴുതി പോസ്റ്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുക മാത്രമേ വഴിയുള്ളൂവെന്നും താരം പറയുന്നു. കഴിഞ്ഞ 26നാണ് അനുഷ്‌ക ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. ഇതുകണ്ട ബിഗ്ബി അമിതാഭ് ബച്ചന്‍ പോസ്റ്റിനെ പരിഹസിച്ചുക്കൊണ്ട് മറുപടിയും കുറിച്ചിട്ടു.
Trying to keep my Twitter positive ( well as positive as possible ) so will BLOCK people who rant nonsense with no sense of responsibility.
— Anushka Sharma (@AnushkaSharma) July 26, 2015എന്നാല്‍, മറുപടിയില്‍ അനുഷ്‌ക്ക തന്നെ ബ്ലോക്ക് ചെയ്തില്ലല്ലോ എന്നായിരുന്നു പിന്നീട് ബച്ചന്‍ കമന്റ് ചെയ്തത്. ട്വിറ്ററിലൂടെ താരങ്ങളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ താരങ്ങള്‍ ആഞ്ഞടിച്ചിട്ടുമുണ്ട്.
@AnushkaSharma +++++++++++++++++++++++++++++ .... don't you dare BLOCK me after all these 'positives' .. haha .. love
— Amitabh Bachchan (@SrBachchan) July 26, 2015

Click it and Unblock the Notifications