കേരള സദ്യ ആസ്വദിച്ച് കഴിക്കുന്ന അനുഷ്‌ക ശര്‍മ്മ, ഗര്‍ഭകാലത്തെ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കി നടി
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അതേസമയം ലോക്ഡൗണ്‍ കാലമാണ് അനുഷ്‌ക ഗര്‍ഭിണിയായ വിവരം താരദമ്പതികള്‍ പുറത്തുവിട്ടത്. അടുത്ത വര്‍ഷം ജനുവരിയില്‍ ആദ്യത്തെ കണ്‍മണി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്ന് അനുഷ്‌കയും കോഹ്ലിയും ആരാധകരെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവെച്ച് അനുഷ്‌ക എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അടുത്തിടെ ഐപിഎല്ലിനായി കോഹ്ലി ദുബായിലേക്ക് പോയപ്പോള്‍ അനുഷ്‌കയും ഒപ്പം പോയിരുന്നു. കോഹ്ലിയ്ക്കും ടീമിനും പിന്തുണയുമായി മിക്ക മല്‍സര വേദികളിലും അനുഷ്‌കയും ഉണ്ടായിരുന്നു. ഐപിഎല്‍ മല്‍സരത്തിനിടെയുളള താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം അനുഷ്‌ക ശര്‍മ്മയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായി മാറിയിരുന്നു. കേരളസദ്യ ആസ്വദിച്ച് കഴിച്ചതിന്റെ സന്തോഷമാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. സദ്യ കഴിക്കാനുളള മോഹത്തില്‍ അത് കഴിക്കുന്നതിനിടെയുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഓ ബ്ലിസ് എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രം പങ്കുവെച്ചിരുന്നത്. അടുത്തിടെ വിരാട് കോഹ്ലിയുടെ ജന്മദിനവും ദുബായില്‍ വെച്ച് അനുഷ്‌കയും ബാംഗ്ലൂര്‍ ടീമും ആഘോഷിച്ചിരുന്നു.

അന്ന് പിറന്നാള്‍ ആഘോഷത്തിനിടെയുളള ഇരുവരുടെയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു താരദമ്പതികള്‍. വീട്ടില്‍ വെച്ച് ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും ഗെയിം കളിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ അനുഷ്‌കയും കോഹ്ലിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മുന്‍പ് ആദ്യമായാണ് തങ്ങള്‍ ഇത്രയും മാസങ്ങള്‍ ഒരുമിച്ച് ചെലവഴിച്ചതെന്ന് വിരാട് കോഹ്ലി പറഞ്ഞിരുന്നു. ലോക്ഡൗണില്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി, അച്ഛനാവാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞിരുന്നു.
Recommended Video
അതേസമയം പ്രസവ സമയത്ത് അനുഷ്‌കയ്‌ക്കൊപ്പം നില്‍ക്കുന്നതിനായി ഓസ്‌ട്രേയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി ഇന്ത്യയിലെത്തും. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. ഏകദിന, ട്വന്റി 20 മല്‍സരങ്ങളിലെല്ലാം കളിക്കുന്ന താരം ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് കഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങും. ഐപിഎലില്‍ കോഹ്ലിയുടെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നേരത്തെ പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് പുറത്തായിരുന്നു.


Click it and Unblock the Notifications