ആദ്യത്തെ കണ്‍മണിയെ കാത്ത് അനുഷ്‌ക! എന്റെ ലോകം ഒറ്റഫ്രെയിമില്‍ എന്ന് വിരാട് കോഹ്ലി
ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ ഗര്‍ഭിണിയായ വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം വിരാട് കോഹ്ലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അടുത്ത ജനുവരിയില്‍ കുഞ്ഞുവാവ എത്തുമെന്ന് ഇരുവരും തങ്ങളുടെ പോസ്റ്റുകളിലൂടെ അറിയിച്ചിരുന്നു. പിന്നാലെ സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ താരദമ്പതികള്‍ക്ക് അഭിനന്ദനവുമായി എത്തിയിരുന്നു.

ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തന്റെ ഗര്‍ഭകാല ചിത്രമാണ് നടി ഇത്തവണയും പങ്കുവെച്ചിരിക്കുന്നത്. നിങ്ങളില്‍ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാള്‍ യഥാര്‍ത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല
എന്നാണ് അനുഷ്‌ക ശര്‍മ്മ കുറിച്ചിരിക്കുന്നത്. പിന്നാലെ അനുഷ്‌കയുടെ ചിത്രത്തിന് താഴെ കമന്റുമായി വിരാട് കോലിയും എത്തിയിരുന്നു.
എന്റെ ലോകം ഒറ്റഫ്രെയിമില്‍ എന്നാണ് കോഹ്ലി ഭാര്യയുടെ ചിത്രത്തിന് താഴെയായി കുറിച്ചിരിക്കുന്നത്. അനുഷ്‌കയുടെ ചിത്രത്തിന് താഴെ ശില്‍പ്പാ ഷെട്ടി ഉള്‍പ്പെടെയുളള നിരവധി താരങ്ങളും ആരാധകരുമെല്ലാം തന്നെ എത്തിയിരുന്നു. ബോളിവുഡ് താരസുന്ദരിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2017ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കോലിയും അനുഷ്‌കയും വിവാഹിതരായത്.
വിരാട് കോഹ്ലിയുമായുളള നടിയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു താരദമ്പതികളുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരദമ്പതികള്‍ അനുഷ്കയും വിരാടും. ക്രിക്കറ്റ് ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഒന്നടങ്കം ആഘോഷിച്ച താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹം നടന്ന് മൂന്ന് വര്‍ഷമാകുന്ന സമയത്താണ് ഇരുവരും കുഞ്ഞതിഥി എത്തുന്ന സന്തോഷം പങ്കുവെച്ചത്.
ഇത് നല്ലൊരു ഫിലീംഗാണെന്ന് അച്ഛനാവാന്‍ പോകുന്നതിനെ കുറിച്ച് വിരാട് കോഹ്ലി പറഞ്ഞത്. ഇത് നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. ഇതൊരു മനോഹരമായ ഫിലീംഗാണ്. ഈ സമയം എന്തുതോന്നുന്നുവെന്ന് വിവരിക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ അത് കണ്ടെത്തിയപ്പോള്‍ ഞങ്ങള്‍ ചന്ദ്രനു മുകളിലായിരുന്നു. ഞങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, അത് നമ്മില്‍ പകര്‍ന്ന സ്‌നേഹം അതിശയകരമായിരുന്നു. ഞങ്ങളെ കുറിച്ച് വളരെ ആത്മാര്‍ത്ഥമായി ഇമോഷണലായും സന്തോഷപരമായും ആളുകള്‍ പ്രതികരിച്ചു. മൂന്നാമത്തെയാള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തുവാനായി കാത്തിരിക്കുകയാണ്, കോലി മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications











