»   » ഇന്ത്യന്‍ സിനിമയില്‍ ഇത്രയും എളിമയുള്ള നടിമാരുണ്ടോ ?? പ്രശസ്തിയെ ഭയക്കുന്ന ആ നടി ഇതാണ് !!

ഇന്ത്യന്‍ സിനിമയില്‍ ഇത്രയും എളിമയുള്ള നടിമാരുണ്ടോ ?? പ്രശസ്തിയെ ഭയക്കുന്ന ആ നടി ഇതാണ് !!

Posted By:
Subscribe to Filmibeat Malayalam

പ്രശസ്തി ആഗ്രഹിക്കുന്നവരാണ് എല്ലാവരും എന്നാല്‍ അതിലൊന്നും വലിയ കാര്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. തന്റെ കഴിവുകൊണ്ട് ബോളിവുഡിന്റെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അനുഷ്‌ക ശര്‍മ്മ. ഇത്തവണ നടി തനിക്ക് താര രാജക്കന്മാരോടുള്ള ആദരവ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

തനിക്ക് ഷാരുഖ് ഖാന്റയോ സല്‍മാന്‍ ഖാന്റെയോ കൂടെ അഭിനയിക്കാന്‍ കഴിയുമെന്ന് താന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല പ്രശസ്തിയെ താന്‍ ഭയപ്പെട്ടിരുന്നതായും അനുഷ്‌ക പറയുന്നു.

പ്രശസ്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനുഷ്‌ക

താന്‍ ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചില സമയത്ത് വളരെ പെട്ടെന്ന് പ്രശസ്തയായി എന്നാലോചിക്കുമ്പോള്‍ പരിഭ്രാന്തിയാണ് തനിക്ക് ഉണ്ടാവാറുള്ളതെന്നുമാണ് അനുഷ്‌കയുടെ അഭിപ്രായം. മാത്രമല്ല എനിക്കൊരിക്കലും ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ കൂടെ താരതിളക്കത്തിനൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും അനുഷ്‌ക പറയുന്നു.

ഷാരുഖ് ഖാന്റെ കൂടെ മൂന്നാം തവണയും

ഇംതീയാസ് അലിയുടെ വരാനിരിക്കുന്ന സിനിമയില്‍ ഷാരൂഖിനൊപ്പം അനുഷ്‌ക അഭിനയിക്കുകയാണ്. മൂന്നാം തവണയാണ് താരം ഷാരുഖ് ഖാന്റെ കൂടെ താരം അഭിനയിക്കുന്നത്.

വിജയങ്ങള്‍ പരിഗണിക്കാറില്ല

അനുഷ്‌കയുടെ സിനിമകള്‍ ഇതിനോടകം തന്നെ ബോക്‌സ് ഓഫീസില്‍ തരംഗമായി കഴിഞ്ഞിരുന്നു. എന്നാല്‍ വിജയങ്ങളെയൊന്നും താരം കണ്ടാതായി നടിക്കാതെ മറ്റു സിനിമയിലെ വിജയത്തിനായി പരിശ്രമിക്കുകയാണ്.

സാധാരണ മനുഷ്യന്‍ തന്നെയാണ്

താനൊരു സാധാരണ മനുഷ്യന്‍ തന്നെയാണ്. ഞാന്‍ സ്‌പെഷ്യല്‍ ഗണത്തില്‍ പെട്ടാതാണെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നും എല്ലാവരെയും പോലെ ഞാനും എന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും അനുഷ്‌ക പറയുന്നു.

ബോളിവുഡിലേ അരങ്ങേറ്റം

മോഡലായി തിളങ്ങിയിരുന്ന അനുഷ്‌ക ബോളിവുഡില്‍ നടിയും നിര്‍മ്മാതാവുമായി മാറിയിരിക്കുകയാണ്. 2007 ലായിരുന്നു അനുഷ്‌ക സിനിമയിലേക്ക് എത്തുന്നത്. നടിയുടെ അരങ്ങേറ്റം തന്നെ കിങ് ഖാനായ ഷാരുഖിന്റെ കൂടെയായിരുന്നു.

റബ് നേ ബനാ ദി ജോഡി

അനുഷ്‌കയുടെ ആദ്യ സിനിമയാണ് 'റബ് നേ ബനാ ദി ജോഡി'. ഷാരുഖിന്റെ കൂടെ നായികയായിട്ടാണ് അന്ന് അനുഷ്‌ക സിനിമയില്‍ അഭിനയിച്ചത്. പിന്നീട് അനുഷ്‌കയെ തേടി എത്തിയത് ബോളിവുഡിലെ അറിയപ്പെടുന്ന നടി എന്ന വിശേഷണമായിരുന്നു.

ആമിര്‍ ഖാന്റെ കൂടെ

രാജ്കുമാര്‍ ഹിരണി സംവിധാനം ചെയ്ത 'പി കെ' എന്ന സിനിമയില്‍ അനുഷ്‌ക ആമിര്‍ ഖാന്റെ കൂടെയും നായികയായി അഭിനയിച്ചിരുന്നു. 2014 ലാണ് സിനിമ പുറത്തിറങ്ങിയത്.

സല്‍മാന്‍ ഖാനൊപ്പവും

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സുല്‍ത്താന്‍' എന്ന സിനിമയിലാണ് അനുഷ്‌ക സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിച്ചത്. ' സുല്‍ത്താന്‍' തിയറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

English summary
The 28-year-old actress says she has not achieved the superstardom yet, but whatever she has scares her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam