അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മോഷ്ടിക്കാൻ ഒരു കാരണമുണ്ട്! ഒടുവിൽ കുറ്റസമ്മതം നടത്തി താരസുന്ദരി
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും താരങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ താൽപര്യമാണ്. താരങ്ങളുടെ യാത്രകളും ഒരുമിച്ചുള്ള ആഘോഷങ്ങളും ബോളിവുഡ് കോളങ്ങളിൽ ഹോട്ട് ടോപ്പിക്കാറുണ്ട്.
ബോളിവുഡിൽ കത്തി നിൽക്കുമ്പോഴാണ് അനുഷ്ക-വിരാട് കോലി വിവാഹം നടക്കുന്നത്. വിവാഹത്തിനു ശേഷം നടി സിനിമയിൽ സജീവമല്ല . ഭർത്താവ് കോലിയ്ക്കൊപ്പമാണ് കുടുതൽ പരസ്യ ചിത്രങ്ങളിൽ എത്തുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിയുമ്പോഴും ഭർത്താവിൽ നിന്ന് ഇപ്പോഴും ചില കാര്യങ്ങൾ മോഷ്ടിക്കാറുണ്ടെന്ന് അനുഷ്ക. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. വോഗിനും വേണ്ടിയുളള താരത്തിന്റെ ഫോട്ടോ ഷൂട്ട് നേരത്തെ തന്നെ വൈറലായിരുന്നു.

വിരാട് കോലിയിൽ നിന്ന് സ്ഥിരമായി മോഷ്ടിക്കുന്നത് അദ്ദേഹത്തിന്റെ വസത്രങ്ങളാണ്. അവ ധരിക്കുമ്പോൾ തനിയ്ക്ക് വളരെ സന്തോഷം ലഭിക്കാറുണ്ടെന്നും നടി വെളിപ്പെടുത്തി. കോലിയുടെ അലമാരയിൽ നിന്ന് കൂടുതൽ കടമെടുക്കാറുള്ളത്. അദ്ദേഹത്തിന്റെ ടീ ഷർട്ടുകളാണ്. ചിലപ്പോൾ ഇവ കൂടാതെ ജാക്കറ്റുകളും എടുക്കാറുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രം ധരിക്കുമ്പോ തനിയ്ക്ക് മാത്രമല്ല അദ്ദേഹത്തിനും വളരെ സന്തോഷം തോന്നാറുണ്ട്. അനുഷ്ക കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് ആദ്യ കാലം മുതലെ കോലിയുടെ വസ്ത്രങ്ങൾ ധരിച്ച് അനുഷ്ക പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയവുമായിരുന്നു. പ്രാക്ടീസ് സമയങ്ങളിൽ കോലി ഉപയോഗിച്ച വെള്ള നിറത്തിലുള്ള ടീ ഷർട്ടിലായിരുന്നു അനുഷ്ക പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകരുടെ ഇടയിൽ ഇത് ചർച്ച വിഷയമായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ അത്ഭുതം സൃഷ്ടിച്ചിരുന്നു. പിന്നീടും ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർന്നു കൊണ്ടിരുന്നു.

വിവാഹ ശേഷം കോലിയുടെ യാത്രകളിൽ അനുഷ്കയും അനുഗമിക്കാറുണ്ട്. കോലി ബാറ്റേന്ത ഗ്രൗണ്ടിൽ നിൽക്കുമ്പോൾ ഗ്യാലറിയിൽ മുൻനിരയിൽ തന്നെ അനുഷ്ക ഉണ്ടാകാറുണ്ട്. കൂടാതെ താരങ്ങളുടെ ഒരുമിച്ചുള്ള അവധി ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. വിവാഹ ശേഷം എല്ലാ ആഘോഷങ്ങളും താരങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. തിരക്കുകൾക്കിടയിലും ഇരുവരും തങ്ങളുടേതായ സമയം കണ്ടെത്താറുണ്ട്. കോലി ഒപ്പം ഉണ്ടെങ്കിൽ താൻ ചുറ്റുമുള്ള ലോകം തന്നെ മറക്കും എന്ന് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏറെ വിവാദമായ ഒരു താര വിവാഹമായിരുന്നു അനുഷ്കയുടേയും കോലിയുടേയും. ഗോസിപ്പ് വാർത്തകൾ പ്രചരിച്ചപ്പോഴ്‍ തന്നെ പ്രണയത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് കോലി. അതിനാൽ തന്നെ അനുഷ്കയുമായുള്ള പ്രണയം കോലി ആരാധകർക്കിടയിൽ കല്ലുകടി സൃഷ്ടിച്ചിരുന്നു. ഏറെ വൈകാതെ തന്നെ കാര്യങ്ങൾ ബ്രേക്കപ്പിലേയ്ക്ക് പോകുകയായിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു. എന്നാൽ ബോളിവുഡ് സിനിമ കഥയെ പോലെ പിന്നീട് ഇവർ വീണ്ടും ഒന്നിക്കുകയായിരുന്നു..


Click it and Unblock the Notifications











