»   » ഐശ്വര്യറായിയെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ തനിക്കാ രംഗം നന്നായി ചെയ്യാനായെന്ന് അനുഷ്‌ക ശര്‍മ്മ

ഐശ്വര്യറായിയെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ തനിക്കാ രംഗം നന്നായി ചെയ്യാനായെന്ന് അനുഷ്‌ക ശര്‍മ്മ

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ അനുഷ്‌ക്ക ശര്‍മ്മയും ഐശ്വര്യ റായിയും കരണ്‍ ജോഹര്‍ ചിത്രമായ യെദില്‍ ഹെ മുഷ്‌ക്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലാണ് ആദ്യമായി ഒന്നിക്കുന്നത്.

തനിക്കും ഐശ്വര്യയ്ക്കും ഇടയിലുണ്ടായിരുന്ന വലിയ പരിചയക്കുറവിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അനുഷ്‌ക. ആ പരിചയക്കുറവ് ചിത്രത്തിന് വളരെ ഗുണം ചെയ്‌തെന്നും നടി പറയുന്നു.

ഐശ്വര്യയ്‌ക്കൊപ്പം അഭിനയിക്കുക എന്നത്

ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിക്കുക എന്നത് തന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നെന്നു അനുഷ്‌ക്ക പറയുന്നു. പക്ഷേ തനിക്ക് ഐശ്വര്യയെ മുന്‍ പരിചയമില്ലായിരുന്നു

ചിത്രത്തിലെ ആദ്യ സീന്‍

ചിത്രത്തില്‍ താനും ഐശ്വര്യയും ഒരു ഡിന്നര്‍ ടേബിളിലാണ് ആദ്യമായി പരിചയപ്പെടുന്നത്. ആ സീന്‍ എടുക്കുന്നതിനു മുന്‍പ് തങ്ങള്‍ തമ്മില്‍ കണ്ടിരുന്നില്ലെന്നും ആ പരിചയക്കേട് കാരണം ചിത്രത്തിലെ ആ രംഗം വളരെ തന്മയത്വത്തോടെ ചെയ്യാനായെന്നും അനുഷ്‌ക പറയുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട രംഗമായിരുന്നു അത്.

പിന്നീട് തങ്ങള്‍ മൂവരും കൂടുതലടുത്തു

പിന്നീട് താനും ഐശ്വര്യയും രണ്‍ബീര്‍ കപൂറും നല്ല സൗഹൃദത്തിലായെന്നും ഷൂട്ടിങ് തീരുന്നതുവരെ സെറ്റില്‍ നല്ല തമാശയായിരുന്നെന്നു അനുഷ്ക.

കരണ്‍ ചിത്രത്തില്‍ ക്ഷണിച്ചത്

ഒരു ദിവസം താന്‍ കരണ്‍ ജോഹറിന്റെ വീട്ടിലായിരിക്കുമ്പോഴാണ് തന്റെ അടുത്ത ചിത്രത്തിലെ നായിക താനാണെന്നു കരണ്‍ പറയുന്നത്. ഒരു കരണ്‍ ചിത്രത്തിലെങ്കിലും നായികയാവാന്‍ എല്ലാവരും ആഗ്രഹിക്കുമെന്നും കരണ്‍ തന്നെ നായികയാക്കുമെന്നു പറഞ്ഞപ്പോള്‍ തനിക്കാദ്യം വിശ്വസിക്കാനായില്ലെന്നും നടി പറയുന്നു.

ഐശ്വര്യറായിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Anushka Sharma said that she just shot one scene with Aishwarya Rai Bachchan In Ae Dil Hai Mushkil and had not interacted with her before. And that awkwardness helped her a lot in the scene.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X