For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസവത്തിന് ശേഷം അനുഷ്ക പ്രഭാസിന്റെ സീതയാകും! 2 മാസത്തെ റെസ്റ്റിനെ ശേഷം നടി ആദിപുരുഷിൽ....

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. രാമയാണ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് ചിത്രമായ തൻഹാൻജിയ്ക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു പുറത്തു വന്ന പോസ്റ്ററിന് ലഭിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റർ പങ്കുവെച്ചത്.

    പ്രഭാസ് മാത്രമല്ല വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . ബാഹുബലി താരത്തിനോടൊപ്പം ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാവണനായിട്ടാണ് സെയ്ഫ് ആദിപുരുഷിൻ എത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് മറ്റൊരു നിർണ്ണായക റിപ്പോർട്ട് പുറത്തു വരുകയാണ്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ആദിപുരുഷിൽ ബോളിവുഡ് താരം അനുഷ്ക ശർമയും. പിങ്ക് വില്ലയാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

    പ്രഭാസ് രാമനാകുമ്പോൾ സീതയായി എത്തുന്നത് ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരം അനുഷ്ക ശർമായാണത്ര. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഡെലിവറിയ്ക്ക് ശേഷം നടി ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ആദിപുരുഷിന്റെ കഥ അനുഷ്കയോട് പറഞ്ഞെന്നും, പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം താരം സെറ്റിൽ ജേയിൻ ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ആദിപുരുഷിൽ അനുഷ്ക ശർമ സീതയായി എത്തുന്ന റിപ്പോർട്ട് ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. റിപ്പോർട്ട് സത്യമായാൽ താരത്തിന്റെ രണ്ടാം വരവ് പ്രഭാസ് ചിത്രത്തിലൂടെയായിരിക്കും.

    2021 ജനുവരിയോടെ ആദിപുരുഷിന‍റെ ചത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. . അനുഷ്കയുടെ ഡെലിവറിയും ജനുവരിയിലാണ്. നടി സെറ്റിൽ എത്തുന്ന മുറക്ക് ചിത്രീകരണം ക്രമീകരിക്കുമെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നു . മാർച്ചോട് കൂടി അനുഷ്ക ശർമ സെറ്റിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. അനുഷ്കയുടെ അഭാവത്തിലുള്ള ഭാഗങ്ങളാകും ആദ്യം ചിത്രീകരിക്കുക. പ്രഭാസ് - സെയ്ഫ് പോരാട്ടമായിരിക്കും ആദ്യം ചിത്രീകരിക്കുക. എന്നാൽ നടി ഇതുവരെ എഗ്രിമെന്റിൽ ഒപ്പു വെച്ചിട്ടില്ലത്രേ. സീതയാകാൻ സംവിധായകൻ ആദ്യം സമീപിച്ചിരിക്കുന്നത് അനുഷ്കയെയാണ്. ചിത്രം യാഥാർഥ്യമായാൽ അനുഷ്കയുടെ ശക്തമായ ഒരു കഥാപാത്രമായിരിക്കും ഇത്.

    ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നാണ് സെയ്ഫ് അലിഖാൻ. വ്യത്യസ്തമായ വേഷങ്ങളിലാണ് സെയ്ഫ് അധികവും പ്രത്യക്ഷപ്പെടുന്നത്. ആദിപുരുഷിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. ഭാര്യയും നടിയുമായ കരീന തന്നെയാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറ്റവും സുന്ദരനായ വില്ലൻ എന്റെ പുരുഷനാണ് എന്ന് കുറിച്ചു കൊണ്ടായിരുന്നു സെയ്ഫിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചത്. നടി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. അനുഷ്കയെ പോലെ തന്നെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് കരീനയും സെയ്ഫും. 2021 ഇവരുടെ കുടുംബത്തിലും പുതിയ അതിഥി എത്തും,

    Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

    ആദിപുരുഷിൽ വ്യത്യസ്ത മേക്കോവറിലാകും പ്രഭാസ് എത്തുക എന്ന് സംവിധായകൻ ഓം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനായി താരത്തിന് നിരവധി തയ്യാറെടുപ്പുകൾ എടുക്കേണ്ടി വരും.അമ്പെയ്ത്തിൽ അഗ്രഗണ്യനായ രാമനാവാൻ പ്രഭാസിന് മികച്ച രീതിയിൽ ശരീരം പാകപ്പെടുത്തേണ്ടതായുണ്ട്. ഈ മേക്കോവറിനായി റൗട്ടിന്റെ നേതൃത്വത്തിൽ ടീം പ്രഗത്ഭരുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. ഈ കഥാപാത്രം ചെയ്യാനുള്ള കഴിവ് പൂർണ്ണമായും ഉള്ളതിനാലാണ് പ്രഭാസിനെ നായകനായി തിരഞ്ഞെടുത്തതെന്ന് റൗട്ട് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Read more about: anushka sharma prabhas
    English summary
    Anushka Sharma play In Sitha Prabhs Movie Adipurush?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X