മകൾക്ക് രണ്ട് വയസ്; വീണ്ടും അമ്മയാകാൻ അനുഷ്ക ശർമ്മ?; ദമ്പതികളെക്കുറിച്ച് ന്യൂമറോളജിസ്റ്റ് പറഞ്ഞത്

ബോളിവുഡിൽ നിരവധി താര ജോഡികൾ ഉണ്ടെങ്കിലും അനുഷ്ക ശർമ്മ-വിരാട് കോലി ദമ്പതികളോട് ആരാധകർക്ക് പ്രത്യേക മമതയുണ്ട്. രണ്ട് മേഖലകളിൽ അറിയപ്പെടുന്ന താരങ്ങൾ ഒന്നിച്ചപ്പോൾ ആരാധകർക്ക് ആഘോഷമായി. വിരാട് കോലി-അനുഷ്ക പ്രണയം ബോളിവുഡിൽ ഉണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. ഒരു ഷാംപൂവിന്റെ പരസ്യത്തിൽ ഒരുമിച്ച് അഭിനയിക്കവെ പരിചയപ്പെട്ട അനുഷ്കയും വിരാടും വളരെ പെട്ടെന്ന് അടുത്തു. അഭ്യൂഹങ്ങൾക്കൊടുവിൽ പ്രണയത്തിലാണെന്ന കാര്യം ഇരുവരും തുറന്ന് പറയുകയും ചെയ്തു.

പ്രണയത്തിലായി കുറച്ച് വർഷങ്ങൾക്കുള്ളിൽ താരങ്ങൾ വിവാഹിതരായി. 2017 ലായിരുന്നു അനുഷ്ക, വിരാട് വിവാഹം. ഇറ്റലിയിൽ വെച്ച് നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ട് വൈറലായി. 2021 ലാണ് താര ദമ്പതികൾക്ക് മകൾ പിറന്നത്. വാമിക എന്നാണ് മകളുടെ പേര്. മകളെ ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുകയാണ് അനുഷ്കയും വിരാടും. മകളുടെ ഫോട്ടോയെടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശമുണ്ട്.

Anushka Sharma

താരങ്ങളെക്കുറിച്ചുള്ള പുതിയൊരു ചർച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മുമ്പൊരിക്കൽ ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനി അനുഷ്കയുടെ ഭാവിയെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. അടുത്ത രണ്ട് വർഷങ്ങൾക്ക് ശേഷം അനുഷ്ക രണ്ടാമതൊരു കുഞ്ഞിന് ജൻമം നൽകുമെന്നാണ് ഇദ്ദേഹം പ്രവചിച്ചത്. 2022 ലാണ് ഇദ്ദേഹം ഇങ്ങനെയൊരു പ്രവചനം നടത്തിയത്.

അനുഷ്ക ആദ്യം ​ഗർഭിണിയായപ്പോഴും തന്റെ പ്രവചനം ഫലിച്ചെന്ന് അന്ന് ഈ ന്യൂമറോളജിസ്റ്റ് പറഞ്ഞു. കൊവിഡിന് മുമ്പ് നടിയുടെ ഒരു സംരഭത്തിന്റെ ഭാ​ഗമായി അനുഷ്കയുടെ അമ്മ എന്നെ കാണാൻ വന്നിരുന്നു. അനുഷ്കയ്ക്ക് അടുത്ത് തന്നെ കുഞ്ഞ് ജനിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോൾ അമ്മ അത് ചിരിച്ച് തള്ളി. അവർ രണ്ട് പേരും കരിയറിന്റെ തിരക്കുകളിലാണ്. അങ്ങനെയാെരു പദ്ധതിയില്ലെന്നാണ് അമ്മ അന്ന് പറഞ്ഞത്. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ തന്റെ പ്രവചനം ഫലിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.

Anushka Sharma

പൊതുവെ കടുത്ത വിശ്വാസിയാണ് അനുഷ്ക ശർമ്മ. ഇടയ്ക്കിടെ ഭർത്താവിനൊപ്പം നടി ക്ഷേത്ര ദർശനം നടത്താറുണ്ട്. മാത്രമല്ല അനുഷ്കയ്ക്കും കുടുംബത്തിനും ആത്മീയ ​ഗുരുവുമുണ്ട്. ആനന്ദ് ധം ആത്മബോധ് ആശ്രമത്തിലെ സന്ദർശകരാണ് അനുഷ്കയും കുടുംബവും. ഈ ആശ്രമം നടത്തുന്ന മഹാരാജ് ആനന്ദ് ബാബയാണ് അനുഷ്കയുടെ ആത്മീയ ​ഗുരു.

തീർത്തും സ്വകാര്യമായ ജീവിതമാണ് അനുഷ്കയും വിരാടും നയിക്കുന്നത്. ആഘോഷ ജീവിതത്തോട് ഇവർ മുഖം തിരിക്കുന്നു. കരിയറിലെ തിരക്കുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അനുഷ്ക ഇന്ന് പ്രാധാന്യം നൽകുന്നത്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു അനുഷ്കയുടെ വിവാഹം. മകൾ പിറന്ന ശേഷം ഇടയ്ക്കൊരു അതിഥി വേഷം ചെയ്തത് ഒഴിച്ചാൽ അനുഷ്ക പിന്നീട് സിനിമകളിൽ സജീവമായിട്ടില്ല. അതേസമയം നടിയുടെ ചക്ഡ എക്സ്പ്രസ് എന്ന സിനിമ പുറത്തിറങ്ങാനുണ്ട്.

കരിയറിനേക്കാൾ കൂടുതൽ പ്രാധാന്യം കുടുംബത്തിനാണെന്ന് അനുഷ്ക അടുത്തിടെ വ്യക്തമാക്കിയിരുന്നു. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നും നടി വ്യക്തമാക്കി. സിനിമാ കരിയറായിരുന്നില്ല ചെറുപ്പകാലത്ത് അനുഷ്ക ലക്ഷ്യം വെച്ചത്. മോഡലിം​ഗ് ചെയ്തിരുന്നെങ്കിലും അഭിനയത്തോട് നടിക്ക് താൽപര്യമില്ലായിരുന്നു. എന്നാൽ ആദ്യ സിനിമ റബ് നേ ബനാ ദി ജോഡി ഹിറ്റായതോടെ നിരവധി അവസരങ്ങൾ അനുഷ്കയെ തേടി വന്നു.
പികെ, സുൽത്താൻ, ജബ് തക് ഹേ ജാൻ, ദിൽ ദഡ്ക്നെ ദൊ തുടങ്ങി ഹിറ്റായ ഒരുപിടി സിനിമകൾ അനുഷ്കയ്ക്ക് ലഭിച്ചു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X