»   »  അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സുന്ദരി അനുഷ്‌കയും ക്രിക്കറ്റ് താരം വിരാട് കോലിയും പ്രണയത്തിലായിട്ട് ഒരുപാട് നാളുകളായി. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് അറിയിയേണ്ടത് ഇവരുടെ വിവാഹം എപ്പോഴാണ് എന്നാണ്. എന്നാല്‍ ആരാധകരെ വിഷമിപ്പിക്കാതെ വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച കോലി ഇത് ആഘോഷിച്ചത് അനുഷ്‌കയുടെ മാതാപിതാക്കളോടപ്പമാണ്. എന്നാല്‍ ഇത് വിവാഹത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണോ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

ക്രിക്കറ്റ് താരം വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം പുറത്തായത് മല്‍ബണില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെയാണ്. കോലിയുടെ കളികാണാന്‍ അനുഷ്‌കയും ഓസ്‌ട്രേലിയയില്‍ എത്തിയതുമുതല്‍ ക്യാമറക്കണ്ണുകള്‍ പതിഞ്ഞത് അനുഷ്‌കയിലേക്കാണ്. കോലിയുടെ ഫീല്‍ഡിലെ പ്രകടനം കാണാന്‍ അനുഷ്‌ക എത്തിയതായിരുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായാണ് ഇരുവരുടെയും പ്രണയം പുറത്തായത്.

അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

വിവാഹ കാര്യം തുറന്ന് സമ്മത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. തുടര്‍ന്ന് ചില വിദേശപര്യടനങ്ങളില്‍ അനുഷ്‌ക കോലിയെ അനുഗമിക്കുകയും ചെയ്തു. കോലിയുടെ അമ്മ അനുഷ്‌കയെ കാണാനെത്തുകയും ചെയ്തു.

അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

ഈ വര്‍ഷം തന്നെ വിവാഹം വേണമെന്ന് അനുഷ്‌ക നിര്‍ബന്ധിച്ചെങ്കിലും വിവാഹം നീ്ട്ടിവയ്ക്കാന്‍ കോലി ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. കരിയറിന്റെ നിര്‍ണായക ഘട്ടത്തില്‍ വിവാഹം വേണ്ടെന്ന് വച്ചത്. ഇത് അനുഷ്‌കയെ വിഷമിപ്പിച്ചു

അനുഷ്‌ക ശര്‍മ്മ -വിരാട് കോലി വിവാഹം ഉടന്‍?

അനുഷ്‌കയുടെ അച്ഛനുമായുള്ള ഈ കൂടിക്കാഴ്ച വിവാഹത്തിന് മുന്നോടിയായി ഉള്ളതാണെന്നും വിവാഹ കാര്യങ്ങള്‍ കോലിയുമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്

English summary
Cricket player Virat Kholi and Bollywood actress Anushka Sharma will be get married soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam