»   »  ഇൻസ്റ്റഗ്രാം വീഡിയോ പണിയായി!അനുഷ്കയ്ക്കും കോലിയ്ക്കും കിട്ടിയത് കിടിലൻ പണി,ഇത്രയും കരുതിയില്ല

ഇൻസ്റ്റഗ്രാം വീഡിയോ പണിയായി!അനുഷ്കയ്ക്കും കോലിയ്ക്കും കിട്ടിയത് കിടിലൻ പണി,ഇത്രയും കരുതിയില്ല

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു അനുഷ്ക ശർമ്മ ഒരു യുവാവിനെ ശകാരിച്ചത്. അനുഷ്ക യുടെ ശകാര വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്ലാസ്റ്റിക് മാലിന്യം കാറിലൂടെ റോഡിലേയ്ക്ക് വലിച്ചെറിഞ്ഞതിന്റെ പേരിലായിരുന്നു ഇയാളെ താരം ശകാരിച്ചത്. അനുഷ്കയും യുവാവും തമ്മിലുളള വീഡിയോ ഭർത്താവ് വിരാട് കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

  virat-anushka

  എന്താണ് അല്ലെങ്കിൽ ആരാണ് ബിഗ്ബോസ്? ഷോയെക്കുറിച്ചുളള സംശയങ്ങൾക്കുള്ള ഉത്തരങ്ങളുമായി ലാലേട്ടൻ,കാണൂ

  അനുഷ്കയുടെ പ്രവർത്തിയെ ന്യായികരിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. താരം ചെയ്ത നല്ല പ്രവർത്തിയാണെന്നും ഇത് രാജ്യത്തെ മലിനമാക്കുന്നവർക്ക് ഒരു പാഠമാകട്ടെ എന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ മറ്റു ചിലർ താരത്ത താരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. ഒരാളുടെ സ്വീകാര്യതയിലേയ്ക്കുള്ള കടന്നു കയറ്റമാണെന്നും ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് ശരിയായില്ലെന്നും ഇവർ പറഞ്ഞു.

  കില്ലറിന് ഇങ്ങനെയൊക്കെ പണി കിട്ടോ!!പെൺകുട്ടിയെ കൊല്ലാൻ നോക്കിയവന്റെ അവസ്ഥ, വീഡിയോ കാണാം

  വക്കീൽ നോട്ടീസ്

  മുംബൈയ് സ്വദേശിയും വ്യവസായിയുമായ അർഹാൻ സിംഗ് എന്ന ആളെയാണ് അനുഷ്ക പരസ്യമായി ശകാരിച്ചത്. എന്നാൽ ഇതിനെതിരെ അർഹാൻ രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ താരങ്ങൾക്ക് നേരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതിനാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്നും ഇയാൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു നടപടികൾക്കായി നോട്ടീസിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും അർഹാൻ വ്യക്തമാക്കി.

  മാപ്പ് പറ‍ഞ്ഞു

  വിരാട് പോസ്റ്റ് ചെയ്ത വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായി മാറിയിരുന്നു. അർഹാനെ വിമർശിച്ച് നരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മറുപടിയുമായി ഇയാൾ രംഗത്തെത്തിയിരുന്നു. താൻ ചെയ്ത പ്രവർത്തിയെ ന്യായികരിക്കുകയല്ലെന്നും തെറ്റാണ് സംഭവിച്ചതെന്നും അയാൾ വ്യക്തമാക്കിയിരുന്നു. താൻ തെറ്റ് മനസിലാക്കി അപ്പോൾ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നിട്ടും വീഡിയോ പോസ്റ്റ് ചെയ്തത് പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമാണെന്നു ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു.

  മകന്റെ പ്രതിച്ഛായ തകർത്തു

  താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തി തന്റെ മകന്റെ പ്രതിച്ഛായ തകർത്തുവെന്ന് അർഹാന്റെ മാതാവ് ഗീതാഞ്ജലി എലിസബത്ത് പറഞ്ഞിരുന്നു. കൂടാതെ തങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ യാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും ഇവർ കൂട്ടിച്ചേർത്തു.ഈ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ തന്റെ മകനെ അനാവശ്യമായ വിദ്വേഷത്തിലേയ്ക്കാണ് വലിച്ചിട്ടത്. ഒരാളുടെ പേരും പ്രശംസ്തിയും തകർക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നുവെന്നും അവർ ചോദിക്കുന്നുണ്ട്.

  ആദ്യം സ്വന്തം ഭാഗം വ്യത്തിയാക്കൂ

  സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടൻ വേണ്ടിയിട്ടാണ് ഇത്തരത്തിലുളള പ്രവർത്തി ചെയ്തതെന്നു മാതവും ആർഹാനും ആരോപിച്ചിരുന്നു.
  ഫാൻസ് ലിസ്റ്റ് വലുതാകാകണമെങ്കിൽ സ്വന്തം സ്ഥലത്തെ മാലിന്യ നിർമാർജനത്തിന് എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. സ്വന്തം സ്ഥലത്തെ മാനിവ്യ നിർമ്മാർജനത്തിനായി അധികാരികളുടെ മുന്നിൽ ശബ്ജദം ഉയർത്തണം. അത് നിങ്ങൾ ചെയ്തില്ല. നിങ്ങൾ ജനങ്ങളുടെ ഇടയിൽ പേര് നേടിയെടുക്കാനായി വീഡിയോ പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. നിങ്ങളുടെ ഉദ്യേശം സത്യസന്ധമായിരുന്നെങ്കിൽ ഒരിക്കലും വീഡിയോ പോസ്റ്റ് ചെയ്യുകയില്ലായിരുന്നെന്നും അർഹാന്റെ മാതാവ് പറഞ്ഞു.

  English summary
  Anushka Sharma, Virat Kohli get legal notice from Arhaan Singh, the man who threw garbage on road

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more