റൊമാന്റിക് ലുക്കിൽ അനുഷ്കയും കോലിയും! താരങ്ങളുടെ ചിത്രം വൈറൽ...
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്ക്കും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡ് മാത്രമല്ല ക്രിക്കറ്റ് പ്രേമികളും ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്.

വിവാഹ ശേഷം ബോളിവുഡ് സിനിമയിൽ സജീവ സാന്നിധ്യമല്ല അനുഷ്ക. എങ്കിൽ പോലും പരസ്യ ചിത്രങ്ങളിലും സോഷ്യൽ മീഡിയ പോജുകളിലും സജീവ സാന്നിധ്യമാണ് താരം. കൂടുതലും കോലിയ്ക്കൊപ്പമാണ് പരസ്യ ചിത്രങ്ങളിൽ അനുഷ്ക എത്തുന്നത്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുഷ്കയുടേയും കോലിയുടേയും റൊമാന്റിക് ചിത്രമാണ്. താരങ്ങളുടെ റൊമാന്റിക് നിമിഷങ്ങളും മറ്റും പ്രേക്ഷകരുമായി പങ്കപവെയ്ക്കാറുണ്ട്. ഇപ്പോഴിത സ്പോർട്സ് ഹോണേഴ്സ് 2019 ൽ പങ്കെടുക്കാൻ കോലിയ്ക്കൊപ്പം അനുഷ്കയും എത്തിയപ്പോഴുള്ള ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്. അതീവ സ്റ്റൈലിഷായിട്ടാണ് അനുഷ്ക കോലിയ്ക്കൊപ്പം എത്തിയത്. ഈ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications











