പ്രസവം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം അനുഷ്ക സെറ്റിലെത്തു! എന്നാൽ പ്രഭാസിന്റെ സീതയാകാനില്ല...

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരും ബോളിവുഡ് സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. ബോളിവുഡ് ചിത്രമായ തൻഹാൻജിയ്ക്ക് ശേഷം ഓം റൗട്ട് പ്രഭാസിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണിത്. രാമയാണ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ബാഹുബലി താരത്തിനോടൊപ്പം ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമായ സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഭാസ് രാമനായി എത്തുമ്പോൾ രാവണനായിട്ടാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്.

prabas

പ്രഭാസിനും സെയ്ഫിനുമൊപ്പം നടി അനുഷ്ക ശർമയും ആദിപുരുഷിൻ എത്തുന്നു എന്നുള്ള റിപ്പോർട്ട് പ്രചരിച്ചിരുന്നു . പിങ്ക് വില്ലയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടിരുന്നത്. സീതയായിട്ടാണ് അനുഷ്ക ചിത്രത്തിലെത്തുന്നതെന്നും , പ്രസവത്തിന് ശേഷം നടി സിനിമയുടെ ഭാഗമാകുമെന്നും പിങ്ക് വില്ല റിപ്പേർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് , അനുഷ്ക ആദിപുരുഷിന്റെ ഭാഗമാകില്ലെന്നാണ്.

ഒരു വിനോദവെബ് സൈറ്റാണ് നടിയുമായിട്ടുള്ള അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രസവത്തിന് ശേഷം അനുഷക തന്റെ കരിയറിലേയ്ക്ക് മടങ്ങി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉചിതമായ സമയത്തും സമയത്തും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും, എന്നാൽ ആദിപുരുഷിൽ താരം ഉണ്ടായിരിക്കില്ലെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തെ കുഞ്ഞിനെ കാണാൻ വേണ്ടി സന്തോഷത്തോടെ കാത്തിരിക്കുകയാണ് അനുഷ്ക. അതേസമയം അടുത്ത വർഷം ഏപ്രിൽ അവസാനത്തോടെ സിനിമയിൽ തിരിച്ചെത്താനാണ് നടിയുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അനുഷ്ക തന്റെ പ്രസവകാലം ആഘോഷമാക്കുകയാണ്. തന്റെയുള്ളിൽ വളരുന്ന ജീവന്റെ തുടിപ്പ് അനുഭവിക്കുന്നതിന്റെ സന്തോഷത്തിലാണ് അനുഷ്ക. കഴിഞ്ഞ ദിവസം കുഞ്ഞുവയറുമായി നിൽക്കുന്ന ഒരു ചിത്രം നടി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ. നിങ്ങളിൽ ജീവന്റെ സൃഷ്ടി അനുഭവിക്കുന്നതിനേക്കാൾ യഥാർത്ഥവും വിനീതവുമായ ഒന്നും തന്നെയില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലല്ലായെങ്കിൽ ശരിക്കും എന്താണ്- ചിത്രത്തിനോടൊപ്പം അനുഷ്ക കുറിച്ചു. അനുഷ്കയുടെ പോസ്റ്റിന്
കമന്റുമായി വിരാട് കോലിയും എത്തിയിരുന്നു. ഒറ്റഫ്രെയിമിൽ എന്റെ ലോകം എന്നായിരുന്നു കോലി പറഞ്ഞത്. ബോളിവുഡും പ്രേക്ഷകരും താരത്തിന്റെ പുതിയ ചിത്രം ആഘോഷമാക്കുകയായിരുന്നു.

2021 ജനുവരിയോടെ ആദിപുരുഷിന‍റെ ചത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ആദിപുരുഷിൽ വ്യത്യസ്ത മേക്കോവറിലാകും പ്രഭാസ് എത്തുക എന്ന് സംവിധായകൻ ഓം നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിനായി താരത്തിന് നിരവധി തയ്യാറെടുപ്പുകൾ എടുക്കേണ്ടി വരുംഈ കഥാപാത്രം ചെയ്യാനുള്ള കഴിവ് പൂർണ്ണമായും ഉള്ളതിനാലാണ് പ്രഭാസിനെ നായകനായി തിരഞ്ഞെടുത്തതെന്ന് സംവിധായകൻ റൗട്ട് നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X