ശരീരത്തെ വെറുക്കുമോ എന്ന് ഭയപ്പെട്ടിരുന്നു, പ്രസവ ശേഷം സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി അനുഷ്ക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് അനുഷ്ക ശർമ. വിവാഹത്തിന് ശേഷം അഭിനയത്തിന് ചെറിയ ഇടവേള നൽകിയെങ്കിലു സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങളും സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. 2021 ആണ് അനുഷ്കയ്ക്കും ഭർത്താവ് വീരാട് കോലിയ്ക്കും കുഞ്ഞ് ജനിക്കുന്നത്. എന്നാൽ മകളുടെ ചിത്രങ്ങൾ അധികം താരങ്ങൾ പങ്കുവെയ്ക്കാറില്ല. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് അധികവു സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.

Anushka Sharma

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനുഷ്കയുടെ അഭിമുഖമാണ്. പ്രസവകാലത്ത് ശരീരത്തിൽ ഉണ്ടായ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചാണ് താരം പറയുന്നത്. സാധാരണഗതിയിൽ പ്രസവത്തിന് ശേഷമുണ്ടാവുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ചാണ് അധികം പേരും പറയാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് നടി പങ്കുവെയ്ക്കുന്നത്.

ഗ്രാസിയ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍. ജനുവരിയിലാണ് മകള്‍ വാമികയ്ക്ക് അനുഷ്‌ക ജന്മം നല്‍കിയത്. ഒരു സ്ത്രീ അവളൊരു അമ്മയാകുന്നതിന് മുമ്പേ, ഗര്‍ഭിണിയാകുന്നതിന് മുമ്പേ, തീര്‍ച്ചയായും ഒരു കുഞ്ഞ് ഉണ്ടാകുന്നതിന് മുമ്പേ സമൂഹം അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സമ്മര്‍ദങ്ങളെ ഞാന്‍ എത്രമാത്രം ഭയപ്പെട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിനോട് പറയുകയുണ്ടായി. സാമാന്യം നല്ല ബോധ്യമുണ്ടായിരുന്നിട്ടും അത്തരം കാര്യങ്ങളെക്കുറിച്ച് ഞാന്‍ ആശങ്കാകുലയായിരുന്നു. എന്റെ ശരീരത്തെ വെറുക്കാന്‍ പോകുകയാണോയെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി-അനുഷ്ക പറഞ്ഞു.

എന്നാൽ പ്രസവശേഷം ശരീരം കൂടുതൽ മനോഹരമായതായാണ് തനിക്കു തോന്നിയതെന്നും അനുഷ്ക പറഞ്ഞു. 'എല്ലാം നമ്മുടെ ചിന്തകളുടെ പ്രശ്നമാണെന്നും ശരീരത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നുമാണ് എനിക്ക് തോന്നിയത്. എന്റെ ശരീരം പ്രസവത്തിനു മുൻപുള്ള അവസ്ഥയിൽ തന്നെയായിരുന്നു. ഞാൻ എന്റെ വര്‍ക്ക്ഔട്ടുകൾ തുടർന്നു. കാരണം എന്റെ ശരീരം ഫിറ്റായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ ത്വക്ക് കൂടുതൽ മൃദുലമായിരിക്കുന്നു. ശരീരം മുൻപത്തേതിലും മനോഹരമായിരിക്കുന്നു.'- അനുഷ്ക പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പോലും മാറ്റങ്ങൾ വരുത്താറില്ലെന്നും അനുഷ്ക വ്യക്തമാക്കി. ' എന്റെ ശരീരം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഫോട്ടോയിലുള്ളത്. യാതൊരു മാറ്റവും വരുത്താറില്ല. എനിക്ക് തോന്നുന്ന സമയത്ത് ഞാൻ ഒരു ചിത്രം എടുക്കും. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.നിങ്ങൾക്ക് അഭിമാനമുണ്ടാകുന്ന എന്തെങ്കിലും നൽകിയ ശരീരത്തെ നമുക്ക് വെറുക്കാൻ സാധിക്കില്ല. സ്ത്രീയാണെന്ന ബോധ്യത്തോടെ എന്റെ മകളെ വളർത്താന്‍ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു പെൺകുട്ടിക്ക് അവളുടെ ശരീരം വളരെ അനുയോജ്യമായി തോന്നുന്നുണ്ടെങ്കിൽ സമൂഹം എന്ത് പറഞ്ഞാലും അവളെ ബാധിക്കില്ല.'- അനുഷ്ക പറയുന്നു.

2017 ആണ് അനുഷ്കയും കോലിയും വിവാഹിതരാവുന്നത്.ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങൾ വിവാഹിതരാവുന്നത്. ഇംഗ്ലണ്ടില്‍ വെച്ചായിരുന്നു താരവിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയത്തിന് ഇടവേള നൽകുകയായിരുന്നു അനുഷ്ക. മകൾ ജനിച്ചതിന് ശേഷം സിനിമയിലേയ്ക്ക് മടങ്ങി വരാൻ തയ്യാറെടുക്കുകയാണ് താരം.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X