കോലിയ്ക്ക് മുന്‍പും നിരവധി പ്രണയങ്ങള്‍! നടി അനുഷ്‌ക ശര്‍മ്മയുടെ പ്രണയബന്ധങ്ങളെ പറ്റി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ അനുഷ്‌ക ശര്‍മ്മ കഴിഞ്ഞ ദിവസം അവരുടെ ജന്മദിനം ആഘോഷിച്ചിരുന്നു. 36 വയസ്സ് തികഞ്ഞ നടി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയായിട്ടും രണ്ട് മക്കളുടെ അമ്മയായിട്ടും സന്തോഷത്തോടെ ജീവിക്കുകയാണിപ്പോള്‍. ഈ വര്‍ഷമാണ് താരങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്.

അങ്ങനെ സന്തോഷം നിറഞ്ഞ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അനുഷ്‌ക. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് അനുഷ്‌കയും വിരാടും വിവാഹിതരാവുന്നത്. ശേഷം 2021 ല്‍ മകള്‍ വാമികയും 2024 ല്‍ മകന്‍ അകായും ജനിച്ചു.

anushka

മറ്റ് സെലിബ്രിറ്റികളെപ്പോലെ, വിരാട് കോലിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് അനുഷ്‌കയ്ക്കും മറ്റ് പല താരങ്ങളുമായി പ്രണയബന്ധം ഉണ്ടായിട്ടുണ്ട്. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് അനുഷ്‌ക ശര്‍മ്മയുടെ ജീവിതത്തിലെ കൗതുകകരമായ പ്രണയബന്ധങ്ങളെയും വേര്‍പിരിയലുകളെ പറ്റിയുമുള്ള രസകരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണിപ്പോള്‍.

സിനിമാ രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് മോഡലായി വര്‍ക്ക് ചെയ്യുകയായിരുന്നു അനുഷ്‌ക. ഈ സമയത്ത് നടനായ സോഹെബ് യൂസഫുമായി അനുഷ്‌ക പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അവരുടെ ഈ പ്രണയം നിഗൂഢതയയി മറഞ്ഞിരിക്കുകയാണ്. ഇരുവരും ഇങ്ങനൊരു ബന്ധത്തെ പറ്റി പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. അവിടെ നിന്നും അനുഷ്‌ക തന്റെ അഭിനയിക്കാന്‍ പോവുകയും ചെയ്തു.

ഒരുമിച്ച് അഭിനയിച്ചതോടെ അനുഷ്‌ക ശര്‍മ്മയും നടന്‍ രണ്‍വീര്‍ സിങും തമ്മിലുള്ള കെമിസ്ട്രി ശ്രദ്ധേയമായിരുന്നു. ഇരുവരുടെയും സ്‌ക്രീനിലെ റൊമാന്‍സ് കിംവദന്തികള്‍ക്ക് കാരണമായി. ഒരിക്കലും താരങ്ങള്‍ ഇങ്ങനൊരു ബന്ധമുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവരുടെ സൗഹൃദം ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടി. വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ വീണ്ടും ഒന്നിച്ചു അഭിനയിച്ചു. പ്രൊഫഷണല്‍ ബന്ധം നിലനിര്‍ത്തുകയാണ് താരങ്ങളിപ്പോഴും.

അനുഷ്‌കയുടെ പേരിനൊപ്പം നടന്‍ ഷാഹിദ് കപൂറിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. 'ബദ്മാഷ് കമ്പനി' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ അവര്‍ നടത്തിയ ഇടപെടലുകളാണ് പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായത്. എന്നിരുന്നാലും താരങ്ങള്‍ ഇതിനെപ്പറ്റി യാതൊന്നും പറഞ്ഞില്ല.

ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അനുഷ്‌കയും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന കഥകള്‍ പ്രചരിച്ചത്. താരങ്ങള്‍ ഒരിക്കലും ഔദ്യോഗികമായി ഡേറ്റ് ചെയ്തിട്ടില്ലെങ്കിലും, അവരുടെ സൗഹൃദം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താരങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതൊക്കെ ഗോസിപ്പുകള്‍ക്ക് കാരണമായി. സത്യത്തില്‍ ഇരുവരുടെയും സൗഹൃദത്തെ പറ്റി ഇനിയും വ്യക്തതയില്ലാതെ തുടരുകയാണ്.

anushka

വീരാടിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും അനുഷ്‌കയും പ്രണയത്തിലായെന്ന് കഥകള്‍ വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഡേറ്റിംഗ് ആരോപണം നിഷേധിച്ചു. എന്നിട്ടും താരങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് കിംവദന്തികള്‍ പരന്നു. റെയ്ന അനുഷ്‌കയെ വിവാഹം കഴിച്ചേക്കുമെന്ന് ചിലര്‍ ഊഹിച്ചു. എന്നിരുന്നാലും, താരങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുകയാണ്.

ഒരിക്കല്‍ നടന്‍ അര്‍ജുന്‍ കപൂറുമായി അനുഷ്‌ക അടുത്തുവെന്ന അഭ്യൂഹം വന്നിട്ടുണ്ട്. അവരുടെ സൗഹൃദം വളര്‍ന്നെങ്കിലും അതൊരിക്കലും ഒരു പ്രണയ ബന്ധത്തിലേക്ക് എത്തിയില്ല. ഹൃദ്യമായൊരു ബന്ധം നിലനിര്‍ത്തിക്കൊണ്ട് താരങ്ങള്‍ പരസ്പരം പ്രൊഫഷണലായി പിന്തുണയ്ക്കുന്നത് തുടരുകയാണ്.

ഏറ്റവുമൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുമായ അനുഷ്‌ക പ്രണയത്തിലാവുന്നത്. ഒരു ഷാംപൂ പരസ്യ ചിത്രീകരണത്തിനിടെയാണ് താരങ്ങള്‍ ആദ്യമായി കാണുന്നതും കൂടുതല്‍ പരിചയത്തിലാവുന്നതും. പിന്നീട് പ്രണയത്തിലായ താരങ്ങള്‍ ഇടയ്ക്ക് ഈ ബന്ധം പിരിയുകയും വീണ്ടും കൂടുകയുമായിരുന്നു. ഏറ്റവുമൊടുവില്‍ 2017 ല്‍ വിവാഹിതരായി സന്തുഷ്ടമായി ജീവിക്കുകയാണ്.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X