»   » പ്രഭാസ് പറഞ്ഞാല്‍ അനുഷ്‌കയ്ക്ക് നിരസിക്കാനാകില്ല, ആ സുവര്‍ണാവസരം വേണ്ടെന്ന് വച്ച് അനുഷ്‌ക!

പ്രഭാസ് പറഞ്ഞാല്‍ അനുഷ്‌കയ്ക്ക് നിരസിക്കാനാകില്ല, ആ സുവര്‍ണാവസരം വേണ്ടെന്ന് വച്ച് അനുഷ്‌ക!

By Jince K Benny
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബാഹുബലി പരമ്പരയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമ ലോകം മനസുകൊണ്ട് അംഗീകരിച്ച പ്രണയ ജോഡികളാണ് പ്രഭാസും അനുഷ്‌കയും. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഇരുവരും പ്രണയ ജോഡികളായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അരുവരും വിവാഹിതരാകുന്നതായി വരെ വാര്‍ത്തകള്‍ വന്നിരുന്നു.

  കുതിപ്പ് നിന്ന് കിതച്ച് തുടങ്ങിയ വില്ലനെ ചിരിച്ചുകൊണ്ട് കരഞ്ഞ് തിരിച്ച് പിടിക്കുമോ ലാലേട്ടന്‍?

  ചങ്ക്‌സ് 2 സംഭവിക്കാന്‍ കാരണക്കാരി സണ്ണി ലിയോണ്‍! മിയ ഖലീഫ വന്നില്ലെങ്കില്‍ പകരം സണ്ണി എത്തും?

  തന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടാണ് അനുഷ്‌ക പ്രഭാസിനെ പരിചയപ്പെടുത്തിയത്. വിവാഹ വാര്‍ത്തകളേയും ഗോസിപ്പുകളേയും അനുഷ്‌ക പല തവണ നിരസിച്ചെങ്കിലും പ്രഭാസിന്റെ വാക്ക് കേട്ട് തന്റെ കരിയറിലെ ഒരു സുവര്‍ണാവസരം അനുഷ്‌ക നിഷേധിച്ചതായാണ് വിവരം.

  ബോളിവുഡ് അരങ്ങേറ്റം

  തെന്നിന്ത്യന്‍ സിനിമയിലെ താര സുന്ദരിമാരിലേറിയ പങ്കും ബോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ചവരാണ്. ഇല്യാനയും തമന്നയും ഹന്‍സികയുമെല്ലാം ബോളിവുഡിലെത്തിയ തെന്നിന്ത്യന്‍ താരങ്ങളാണ്. എന്നാല്‍ ലേഡി സൂപ്പര്‍ സ്റ്റാറായ അനുഷ്‌ക ഷെട്ടി ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ അതിനൊരു അവസരം ലഭിച്ചപ്പോള്‍ താരം അത് നിഷേധിച്ചിരിക്കുകയാണ്.

  കരണ്‍ ജോഹര്‍

  ബോളിവുഡ് സിനിമ ലോകത്തെ ശ്രദ്ധേയന നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറാണ് ബാഹുബലി നായികയ്ക്ക് അവസരം വാഗ്ദാനം ചെയ്തത്. എന്നാല്‍ അത് അനുഷ്‌ക നിരസിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ ഇന്നത്തെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നല്‍കിയ സംവിധായകനാണ് കരണ്‍ ജോഹര്‍.

  പിന്മാറ്റത്തിന് കാരണം

  അനുഷ്‌ക ചിത്ര നിരസിക്കാനുണ്ടായ കാരണത്തേക്കുറിച്ച് രണ്ട് അഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അവസരം നിരസിച്ചതെന്നാണ് ഒരു റിപ്പോര്‍ട്ട്. അതേ സമയം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുഷ്‌കയുടെ പിന്മാറ്റത്തിന് കാരണം പ്രഭാസ് ആകാമെന്നാണ്.

  കൂടിക്കാഴ്ച നടത്തി

  ബോളിവുഡിലേക്കുള്ള കരണ്‍ ജോഹറിന്റെ ക്ഷണം നിരസിക്കുന്നതിന് മുമ്പ് അനുഷ്‌ക പ്രഭാസുമായി കൂടിക്കാഴ്ച നടത്തിയതായി അനുമാനങ്ങളുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തന്റെ സിനിമയില്‍ അനുഷ്‌ക അഭിനയിക്കണമെന്ന് കരണ്‍ ജോഹറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ലഭിച്ച കഥാപാത്രം ഇഷ്ടമാകാത്തതിനാല്‍ അനുഷ്‌കം സിനിമ വേണ്ടെന്ന് വച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ ശേഷമാണ് പ്രഭാസിനെ ഇതിലേക്ക് ബന്ധിപ്പിച്ചത്.

  പ്രഭാസിനെ ഒഴിവാക്കി

  ബാഹുബലിക്ക് ശേഷം പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ കരണ്‍ ജോഹറിന് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ പ്രഭാസ് ചോദിച്ച പ്രതിഫലം ഉയര്‍ന്ന പോയി എന്ന കാരണത്താലാണ് കരണ്‍ ജോഹര്‍ പ്രഭാസിനെ ചിത്രത്തില്‍ നിന്നും മാറ്റിയത്. 20 കോടി പ്രഭാസ് ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

  ഇതും പ്രണയം തന്നെ

  പ്രഭാസിന്റെ വാക്ക് കേട്ടാണ് കരണ്‍ ജോഹര്‍ ചിത്രത്തെ അനുഷ്‌ക ഒഴിവാക്കിയെങ്കില്‍ സൗഹൃദത്തിന് അപ്പുറത്തേക്ക് ഇരുവരിലും ഒരു പ്രണയമുണ്ടെന്നുള്ള വ്യാഖ്യാനങ്ങളും സജീവമാണ്. ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ഭാഗമതി എന്ന ചിത്രത്തിലേക്ക് അനുഷ്‌കയെ നിര്‍ദേശിച്ചത് പ്രഭാസാണെന്നും പ്രഭാസ് പറഞ്ഞതിന്‍ പ്രകാരമാണ് അനുഷ്‌ക ചിത്രത്തില്‍ അഭിനയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  പ്രണയം ആരോട്

  തങ്ങള്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളെ താരങ്ങള്‍ നിഷേധിച്ചിരുന്നു. ഇരുവര്‍ക്കും ധാരാളം കല്യാണ ആലോചനകള്‍ വരുന്നുണ്ടെങ്കിലും രണ്ട് പേരും ഇപ്പോള്‍ കരിയറില്‍ ശ്രദ്ധിക്കുകയാണ് എന്ന മറുപടിയാണ് നല്‍കുന്നത്. തനിക്ക് രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നെന്ന് അനുഷ്‌ക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബില്ല, മിര്‍ച്ചി, ബാഹുബലി 2 എന്നീ ചിത്രങ്ങളിലാണ് പ്രഭാസും അനുഷ്‌കയും നായികനായകന്മാരിയ അഭിനയിച്ചിട്ടുള്ളത്.

  English summary
  While there was much excitement about Baahubali actor Anushka Shetty'a Bollywood entry, looks like the actor has refused a project with Karan Johar. Rurmours suggest that actor Prabhas, who is a close friend of Anushka, could be the reason behind the decision.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more