എആര്‍ മുരുഗദോസിന്‍റെ അടുത്ത ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകന്‍?
തമിഴിലെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അടുത്ത ഹിന്ദി ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അകിറ എന്ന ഹിന്ദി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് മുരുഗദോസ്.
അകിറയ്ക്ക് ശേഷം ഒരുക്കുന്ന ചിത്രത്തിലേയ്ക്കാണ് ഷാരൂഖ് ഖാനെ സമീപിയ്ക്കാനൊരുങ്ങുന്നത്. ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായെന്ന തരത്തിലും വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്. അകിറയില്‍ സോനാക്ഷി സിന്‍ഹയാണ് നായിക. ചിത്രത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് വില്ലന്റെ വേഷത്തില്‍ എത്തുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാ വണ്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി ചെന്നൈയില്‍ എത്തിയപ്പോള്‍ തനിയ്ക്ക് എആര്‍ മുരിഗദോസിനൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ തത്പര്യമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു.
ഒരു റീമേക്ക് ചിത്രമാകും മുരുഗദേസ് ഷാരൂഖിന് വേണ്ടി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ സംവിധായകരുടെ ചിത്രങ്ങളില്‍ മുന്‍പും ഷാരൂഖ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മുരുഗദോസുമായി കൈകോര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.


Click it and Unblock the Notifications