ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

അടുത്ത കാലത്തായി സെലിബ്രിറ്റികള്‍ക്കിടയില്‍ വിവാഹമോചനം വളരെ സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും ആമിര്‍ ഖാന്‍ മുതല്‍ തമിഴില്‍ ധനുഷ്, ജയം രവി പോലെയുള്ള നടന്മാരും വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യയുമായി വേര്‍പിരിയുകയാണ്.

ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ബന്ധം പിരിയുന്നതിനെ കുറിച്ച് റഹ്‌മാനും ഭാര്യ സൈറ ബാനുവും വെളിപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് ഇരുവരുടെയും അഭിഭാഷകയായ വന്ദന ഷാ മറുപടി പറഞ്ഞിരുന്നു. മാത്രമല്ല ബോളിവുഡിലെ വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും ഇവര്‍ സംസാരിച്ചിരിക്കുകയാണ്.

ar-rahman

ദമ്പതിമാര്‍ തമ്മിലുള്ള അവിശ്വാസത്തേക്കാള്‍ വിരസതയാണ് പലപ്പോഴും ഈ വേര്‍പിരിയലുകളുടെ പ്രധാന കാരണമെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വന്ദന ഷാ പറയുന്നത്.

'ബോളിവുഡിലെയടക്കം താരങ്ങളുടെ ജീവിതം വളരെ വ്യത്യസ്തമാണ്. ഈ വിവാഹങ്ങളും വിവാഹമോചനങ്ങളുമൊക്കെ ആളുകള്‍ക്ക് മുന്നിലാണ്. പ്രത്യേകിച്ച് ബോളിവുഡിലും അതിസമ്പന്ന കുടുംബങ്ങളിലും. ഇവിടങ്ങളിലെ വിവാഹബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം ദമ്പതിമാര്‍ തമ്മിലുള്ള വിശ്വാസ വഞ്ചനയാണെന്ന് ഞാന്‍ കരുതുന്നില്ല. യഥാര്‍ത്ഥ കാരണം വിരസതയാണ്,

മറ്റ് ദമ്പതിമാരെ അപേക്ഷിച്ച് ഈ ബന്ധങ്ങളിലെ ലൈംഗിക പ്രതീക്ഷകള്‍ വളരെ കൂടുതലാണ്. അവരെല്ലാം വളരെ വ്യത്യസ്തമായ ലൈംഗിക ജീവിതം നയിക്കുന്നവരാണ്. അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ar-rahman

അവിഹിതങ്ങളും വ്യഭിചാരവും വണ്‍-നൈറ്റ് സ്റ്റാന്‍ഡുകളും വ്യാപകമാണെങ്കിലും, ഈ ബന്ധങ്ങളില്‍ അതൊന്നും അത്ര വലിയ പ്രശ്‌നമാകാറില്ല. അവിഹിതബന്ധങ്ങള്‍ വളരെയധികം സംഭവിക്കുന്നുണ്ട്. ഒറ്റരാത്രി കൊണ്ട് ആളുകള്‍ ബന്ധപ്പെടുന്നതും പതിവാണ്. ഞാന്‍ വ്യക്തിപരമായി ബോളിവുഡിന്റെ ഭാഗമല്ലെങ്കിലും ഇവിടുന്ന് ഉയരുന്ന വിവാഹമോചന കേസുകളുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുമാണ് ഈ നിരീക്ഷണങ്ങള്‍ ഉണ്ടായതെന്നും' വന്ദന ഷാ പറഞ്ഞു.

സംഗീത സംവിധായകനായി വെള്ളിത്തിരയിലേക്ക് എത്തിയതിന് ശേഷം 1995 ലാണ് എആര്‍ റഹ്‌മാനും സൈറ ബാനുവും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്. എന്നാല്‍ 29 വര്‍ഷം ഒരുമിച്ച് ജീവിച്ച താരങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉണ്ടായതിനെ തുടര്‍ന്നാണ് ദാമ്പത്യജീവിതം അവസാനിപ്പിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

വര്‍ഷങ്ങളോളമുള്ള വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് സൈറ വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തതെന്ന് വന്ദന നേരത്തെ വ്യക്തമാക്കിയിരുന്നു. എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവിന്റെയും വിവാഹമോചനത്തിനായി ഒരുങ്ങിയപ്പോള്‍ അവരെ സഹായിക്കുന്നത് അഭിഭാഷകയായ വന്ദന ഷാ യാണ്.

More from Filmibeat

Read more about: ar rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X