പൊതുവേദിയില്‍ പരിഹാസം! സല്‍മാന് കൈ കൊടുക്കാതെ ഏആര്‍ റഹ്മാന്‍! വൈറല്‍ വീഡിയോ
സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ സ്വജനപക്ഷപാതത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇന്‍ഡസ്ട്രി ഭരിക്കുന്നത് ചില മാഫിയകളാണെന്നും കഴിവുളളവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നുമായിരുന്നു പലരും ആരോപിച്ചിരുന്നത്. പുരസ്‌കാര വേദികളില്‍ അരങ്ങേറുന്ന ചില സംഭവങ്ങളും സിനിമാ പ്രവര്‍ത്തകരുടെ കരിയറിനെ പ്രതികൂലമായി ബാധിക്കാറുണ്ട്.

മുന്‍പ് ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും, നീല്‍ നിതിനെ മുകേഷിനെ കളിയാക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അന്ന് സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വായടിപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്.
ഇപ്പോഴിതാ സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനെ സല്‍മാന്‍ ഖാന്‍ പരിഹസിച്ച ഒരൂ വീഡിയോയും വീണ്ടും വൈറലായിരിക്കുകയാണ്. 2014ല്‍ നടന്ന ഒരു സംഭവമായിരുന്നു ഇത്. ഒരു വേദിയില്‍ ഏആര്‍ റഹ്മാനെ മുന്നില്‍ നിര്‍ത്തി സല്‍മാന്‍ പറഞ്ഞ കാര്യങ്ങളാണ് സംഗീത സംവിധായകനെ ചൊടിപ്പിച്ചത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഏആര്‍ റഹ്മാനെ ഒരു ആവറേജാണെന്ന്.
ഇത് പറഞ്ഞതിന് ശേഷം സല്‍മാന്‍ റഹ്മാനെ നോക്കി താന്‍ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നു. റഹ്മാന്‍ തലയാട്ടുന്നു. അതിന് ശേഷം സല്‍മാന്‍ റഹ്മാനുമായി ഹസ്തദാനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് കൈയ്യെടുക്കാതെ, കൈകൊടുക്കാതെ നില്‍ക്കുകയാണ്.
ഇതിന് പിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സല്‍മാന്‍ പറയുമ്പോഴും അദ്ദേഹം പ്രതികരിച്ചില്ല. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ആദ്യം സല്‍മാന്‍ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്യട്ടെ എന്നായിരുന്നു ഏആര്‍ റഹ്മാന്റെ മറുപടി. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്.
മുന്‍പ് ഗായകന്‍ അരിജിത്ത് സിംഗ്-സല്‍മാന്‍ ഖാന്‍ പ്രശ്‌നവും തുടങ്ങുന്നതും ഇതേപോലൊരു വേദിയില്‍ വെച്ചായിരുന്നു. പിന്നാലെ അരിജിത്ത് പാടിയ ഒരു ഗാനം സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ നിന്നും സല്‍മാന്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.


Click it and Unblock the Notifications