മുഖം മറച്ച് റഹ്മാന്റെ മകൾ വേദിയിൽ !! ഒറ്റ ചിത്രം കൊണ്ട് വിമർശകരുടെ വായടപ്പിച്ചു, കാണൂ

വിമർശകരുടെ വായടപ്പിച്ച് റഹ്മാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്

വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി സെലിബ്രിറ്റിസിനെ തേടിയെത്താറുണ്ട്. ചെറിയ കാര്യങ്ങളിൽ പോലു വലിയ വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മുഖം മറച്ച് വേദിയിൽ എത്തിയ റഹ്മാന്റെ മകളുടെ വീഡിയോയണ്. റഹ്മാനെതിരേയും ഒരു കൂട്ടർ വിമർശനം ഉന്നയിക്കുന്നുണ്ട്. റഹ്മാന്റെ മകൾ ഇത്തരത്തിലുള്ള യാഥാസ്ഥിതിക വേഷം ധരിക്കുമെന്ന് വിചാരിച്ചില്ലെന്നും ഒരു കൂട്ടർ വിമർശന രൂപേണേ പറയുന്നുണ്ട്

rahman

എന്നാൽ വിമർശകരുടെ വായടപ്പിച്ച് റഹ്മാൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. freedom to choose എന്ന ഹാഷ്ടാഗോടു കൂടി നിതാ അംബാനിയ്ക്കൊപ്പം ഭാര്യയും രണ്ട് മക്കളും നിൽക്കുന്ന ചിത്രമാണ് റഹ്മാൻ പങ്കുവെച്ചത്. ചിത്രത്തിൽ മകൾ ഖദീജ മാത്രമാണ് മുഖം മറച്ചുളള വസ്ത്രം ധരിച്ചിരിക്കുന്നത്. ഭാര്യ തലയിൽ തട്ടം മാത്രമാണ് ഇട്ടിട്ടുള്ളത് മറ്റൊരു മകൾ സൈറ തട്ടമോ മുഖമോ മറച്ചിട്ടില്ല.

ആരുടേയും നിർബന്ധത്തിന് വഴങ്ങിയല്ല താൻ വസ്ത്രം ധരിക്കുന്നതെന്നും. തന്റെ ഇഷ്ടപ്രകാരമാണ് വസ്ത്രധാരണമെന്ന് ഖദീജ വ്യക്തമാക്കി. ജീവിതത്തിൽ അത്തരത്തിലുളള കാര്യങ്ങൾ തീരുമാനിക്കാനുള പാകതയും പക്വതയും തനിയ്ക്കുണ്ടെന്നും ഖദീജ കൂട്ടിച്ചേർത്തു. തന്റെ വസ്ത്രധാരണവുമായി മാതാപിതാക്കൾക്ക് ഒരു തരത്തിലുളള ബന്ധമില്ലെന്നും എല്ലാവർക്കും ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നും ഖദീജ കുറിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X