Don't Miss!
- Lifestyle
Horoscope Today, 19 January 2023: വലിയ പ്രശ്നങ്ങള്‍ അവസാനിക്കും, അതിവേഗം പുരോഗതി; രാശിഫലം
- News
കണ്ണൂരിലെ റെയിൽവേ ഭൂമി കൈയേറ്റം: അഴിമതിയുടെ തുടർച്ചയെന്ന് കെ സുധാകരൻ
- Sports
IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!
- Finance
ക്രെഡിറ്റ് കാർഡ് കയ്യിലുണ്ടോ? കുടിശ്ശിക വന്നാൽ എങ്ങനെ വേഗത്തിൽ അടച്ചു തീർക്കാം
- Travel
ബെംഗളുരുവിന്റെ ചരിത്രവും പറയുന്ന ലാല്‍ബാഗ് ഫ്ലവർഷോ! 20ന് തുടക്കം
- Technology
നേപ്പാൾ വിമാന അപകടവും ഫ്ലൈറ്റ് മോഡും
- Automobiles
ഇനി KL 99 സീരീസ്, സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ നമ്പർ വരുന്നു
ബോളിവുഡില്‍ എനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്! തുറന്നുപറഞ്ഞ് ഏആര്‍ റഹ്മാന്
ഇന്ത്യന്‍ സിനിമയ്ക്ക് ഒന്നടങ്കം അഭിമാനമായി മാറിയ സംഗീത സംവിധായകരില്‍ ഒരാളാണ് ഏആര്‍ റഹ്മാന്. അദ്ദേഹത്തിന്റെ ഓസ്കര് പുരസ്കാരം നേട്ടം എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇരുപത്തഞ്ച് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ നിരവധി സിനിമകള്‍ക്കാണ് ഏആര്‍ റഹ്മാന് സംഗീതം നല്‍കിയിരുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡിലും ഏആര്‍ റഹ്മാന് തിളങ്ങിയിരുന്നു. അതേസമയം ഒരു എഫ് എം ചാനലിന് നല്കിയ അഭിമുഖത്തില്‍ ബോളിവുഡില്‍ തനിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ പടച്ചുവിടുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഏആര്‍ റഹ്മാന് തുറന്നുപറഞ്ഞിരുന്നു.

ദില്‍ ബേച്ചാരയുടെ സംവിധായകന് മുകേഷ് ഛബ്രയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ബോളിവുഡില്‍ അടുത്തകാലത്തായി വളരെ കുറച്ച് സിനിമകളിലെ താന്‍ ഭാഗമായിട്ടുളളൂവെന്ന് ഏആര്‍ റഹ്മാന് പറഞ്ഞു. നിലവില്‍ എനിക്കെതിരെ തെറ്റായ പ്രചാരണങ്ങളുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ദില്‍ബേച്ചാര എന്ന സിനിമയ്ക്കായി സംവിധായകന് മുകേഷ് ഛബ്ര എന്നെ സമീപിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുളളില്‍ നാല് പാട്ടുകള്‍ക്ക് ഞാന്‍ ഈണം നല്കി.
അദ്ദേഹം എന്നോട് കുറെ കഥകള്‍ പറഞ്ഞു. പലരും അദ്ദേഹത്തോട് പറഞ്ഞൂവത്രെ, റഹ്മാന് പിന്നാലെ പോകേണ്ടെന്നും മറ്റും. ഒന്ന് ആലോചിച്ചപ്പോള്‍ എനിക്ക് മനസ്സിലായി. എന്തുക്കൊണ്ടാണ് നല്ല സിനിമകള്‍ എന്നെ തേടി വരാത്തതെന്ന്. എന്തുക്കൊണ്ടാണ് വളരെക്കുറിച്ച് കൊമേര്‍ഷ്യല്‍ അല്ലാത്ത ചിത്രങ്ങള്‍ മാത്രം എനിക്ക് ലഭിക്കുന്നതെന്ന്. ആളുകള്‍ എന്നില്‍ നിന്നും ഹിറ്റ് പ്രതീക്ഷിക്കുന്നുണ്ട്. എനിക്കെതിരെ പലരും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഞാന്‍ വിധിയിലും ഈശ്വരനിലും വിശ്വസിക്കുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കാറുണ്ട്. അഭിമുഖത്തില്‍ ഏആര്‍ റഹ്മാന് പറഞ്ഞു.
അതേസമയം ഏആര്‍ റഹ്മാന് ഈണമിട്ട ദില്‍ബേച്ചാരയിലെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടി പ്ലാറ്റ്ഫോം വഴിയായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. ദില്‍ബേച്ചാര പുറത്തിറങ്ങുന്നതിന് മുന്‍പായി സുശാന്തിന് ആദരമര്‍പ്പിച്ച് ഒരു സംഗീത വീഡിയോയും ഏആര്‍ റഹ്മാനും ടീമും ഒരുക്കിയിരുന്നു. ദില്ബേച്ചാരയുടെ ഈ വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
-
നാൽപ്പത്തിനാലാം വയസിൽ നടി രാഖി സാവന്ത് അമ്മയാകാൻ ഒരുങ്ങുന്നു, വിവാഹത്തിന് പിന്നാലെ നടി ഗർഭിണി?
-
ഒറ്റ രാത്രിയിലെ ലൈംഗിക ജീവിതം; വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് താല്പര്യമുണ്ടെന്ന് പറഞ്ഞ താരങ്ങള്‍
-
യേശുദാസിനെ ഔട്ട് ആക്കാനുള്ള ഗ്രൂപ്പ്; എംജി ശ്രീകുമാറിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവം; കൈതപ്രം പറയുന്നു