ഹൈവേയില്‍ ആലിയയ്‌ക്കൊപ്പം എആര്‍ റഹ്മാന്‍
ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എആര്‍ റഹ്മാന്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ഹൈവേയെന്ന ചിത്രത്തിലെ ഗാനരംഗത്താണ് എആര്‍ റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ നായികയാകുന്നത് ആലിയ ഭട്ടാണ്.
റഹ്മാന്‍ തന്നെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചതും ആലിയയാണ്. ആലിയയോടൊപ്പം ചിത്രീകരണത്തിനിടെയെടുത്ത ചിത്രങ്ങള്‍ റഹ്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്തുദിവസത്തിനുള്ളില്‍ ഗാനം പുറത്തിറങ്ങുമെന്നാണ് സൂചന.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് ബോളിവുഡിലെ പുത്തന്‍ താരോദയമാണ്. ആദ്യ ചിത്രത്തിലൂടെ മികച്ച അഭിനേത്രിയെന്ന് പേരെടുക്കാന്‍ ആലിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ത്തന്നെ ലഭിച്ചിരിക്കുന്ന അംഗീകാരത്തിനൊപ്പം ഇരട്ടി മധുരം പോലെയാണ് ഇപ്പോള്‍ റഹ്മാനൊപ്പം പാടാനും അഭിനയിക്കാനുമുള്ള അവസരം ആലിയയെത്തേടിയെത്തിയിരിക്കുന്നത്.
ആലിയയുടെ സ്വരം വളരെ പുതുമയുള്ളതായതുകൊണ്ടാണ് പാട്ടു പാടാന്‍ അവരെത്തന്നെ തിരഞ്ഞെടുത്തതെന്നാണ് റഹ്മാന്‍ പറഞ്ഞിരിക്കുന്നത്. ആലിയ മികച്ച രീതിയില്‍ത്തന്നെ ഗാനം ആലപിച്ചുവെന്നും റഹ്മാന്‍ പറയുന്നു.


Click it and Unblock the Notifications











