»   » എആര്‍ റഹ്മാന്റെ തിരക്കഥകള്‍ സിനിമകളാകുന്നു

എആര്‍ റഹ്മാന്റെ തിരക്കഥകള്‍ സിനിമകളാകുന്നു

Posted By:
Subscribe to Filmibeat Malayalam

എആര്‍ റഹ്മാന്‍ എന്ന സംഗീതജ്ഞന് വിശേഷണങ്ങളുടെ ആവശ്യമില്ല, ഓസ്‌കാര്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളുടെ പ്രഭയിലാണ് തെന്നിന്ത്യയുടെ സ്വന്തമായ ഈ പ്രതിഭ.

ഇന്ത്യന്‍ സിനിമകള്‍ക്കെന്ന പോലെ ഹോളിവുഡ് ചിത്രങ്ങള്‍ക്കുവേണ്ടിയും റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംഗീതത്തിന്റെ ലോകത്തുനിന്നും മാറി തിരക്കഥയെഴുത്തിലും പരീക്ഷണം നടത്തുകയാണ് റഹ്മാന്‍. ഇതിനകം റഹ്മാന്‍ രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടത്രേ. ബോളിവിഡിലെ ചില സംവിധായകര്‍ രണ്ട് തിരക്കഥകളും ചലച്ചിത്രങ്ങളാക്കാന്‍ തയ്യാറാണെന്നകാര്യം റഹ്മാനെ അറിയിച്ചിട്ടുണ്ട്.

AR Rahman

റഹ്മാന്‍ തിരക്കഥയെഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട് 3 വര്‍ഷമായത്രേ. ഓസ്‌കാര്‍ പുരസ്‌കാരം നേടിക്കൊടുത്ത സ്ലംഡോഗ് മില്ല്യനയര്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചശേഷം റഹ്മാന്‍ കുറച്ചുകാലം ഇംഗ്ലീഷ് ചിത്രങ്ങളുടെ ജോലികളുമായി ലോസ് ആഞ്ജലസില്‍ കഴിഞ്ഞിരുന്നു. ഇക്കാലയളവിലാണേ്രത തിരക്കഥാ രചനയെക്കുറിച്ച് റഹ്മാന്‍ ചിന്തിയ്ക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എന്തായാലും റഹ്മാന്‍ തിരക്കഥയെഴുതുന്നുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. സംഗീതസംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്മാന്‍ എന്നെഴുതിക്കാണിയ്ക്കുന്നതിനൊപ്പം വെള്ളിത്തിരയില്‍ സ്‌ക്രിപ്റ്റ് ബൈ എആര്‍ റഹ്മാന്‍ എന്നുകൂടി കാണാനാകുമല്ലോ എന്ന സന്തോഷത്തിലാണ് ഇവര്‍.

English summary
AR Rahman has currently finished two full fledged scripts and has also narrated the same to producers in Bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam