പൊതുനിരത്തിൽ മുത്തശ്ശന്റെ കാല് പിടിച്ച് ആരാധ്യ ബച്ചൻ, ഐശ്വര്യറായ് മകളെ വളർത്തുന്നത് ഇങ്ങനെ...
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ചർച്ചയാവുന്ന താരകുടുംബമാണ് ഐശ്വര്യ റായിയുടേത്. വിവാഹത്തിന് ശേഷം ഏറ്റവും ഗോസിപ്പ് കോളങ്ങളിൽ താരങ്ങൾ ചർച്ചയായുരുന്നു. ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് ആഷ് വിവാഹിതയാവുന്നത്. പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. മകൾ ജനിച്ചതിന് ശേഷമാണ് ആഷ് സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. എന്നാൽ സജീവമായിരുന്നില്ല.
ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. ജനനം മുതൽ കുട്ടി ബോളിവുഡ് കോളങ്ങളിൽ ഇടം പിടിക്കുകയായിരുന്നു. മാതാപിതാക്കളുടെ താരപദവി പലപ്പോഴും ആരാധ്യയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാമറയെ അഭിമുഖഖീകരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നാൽ മുതിർന്നതിന് ശേഷം ഇതൊക്കെ മാറുകയായിരുന്നു, അപ്പോഴും കുഞ്ഞിനെ വെറുതെ വിടാൻ പാപ്പാരസികൾ തയ്യാറായിരുന്നില്ല.

ആഷിന്റെ മകളോടുളള അതിര് കവിഞ്ഞുള്ള സംരക്ഷണം വലിയ വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്.മകൾ ജനിച്ചതിന് ശേഷം നടിയുടെ എല്ലാ യാത്രകളിലും ആരാധ്യയേയും ഒപ്പം കൂട്ടാറുണ്ട്. മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ സ്ഥിരം കാഴ്ചയായിരുന്നു. കുഞ്ഞ് വളർന്നിട്ടും ആ പിടി വിടാൻ ബോളിവുഡ് താരറാണി തയ്യാറാല്ല. ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇനി എങ്കിലും
മകളെ സ്വന്തമായി സഞ്ചരിക്കാൻ വിടുവെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത് അൽപം ഓവറാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

കൂടാതെ തന്നെ ഐശ്വര്യ മകളെ റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലാണ് വളർത്തുന്നതെന്നും മുൻപ് ഒരിക്കൽ വാർത്ത പ്രചരിച്ചിരുന്നു. അന്ന് അത് തള്ളി ആഷ് രംഗത്ത് ചെയ്തിരുന്നു. മകൾക്ക് നല്ല സംസ്കാരം പകർന്ന് കൊടുക്കാനാണ് താൻ ആഗ്രഹിക്കുന്നെതന്നായിരുന്നു നടി പറഞ്ഞത്. കൂടാതെ മകളെ നിയന്ത്രിച്ച വളർത്തുന്നതെന്നും ഫിലിം ഫെയറിന്ന നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അന്ന് ഐശ്വര്യ പറഞ്ഞത് ഇങ്ങനെയായിരുന്നു... ''പേരന്റിങ്ങിന് അങ്ങന പ്രത്യേകിച്ച് റൂൾ ബുക്ക് ഒന്നുമില്ല. ഞങ്ങൾക്ക് തലമുറകളായി പകർന്ന് കിട്ടിയ മൂല്യങ്ങൾ അറിഞ്ഞോ അറിയാതെയോ പങ്കുവെയ്ക്കുകയാണ് ചെയ്യുന്നത്. കൂടാതെ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലും ഇത്തരത്തിൽ പറഞ്ഞിരുന്നു. ''മകളുടെ ജീവിതം എങ്ങനെയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള ആളല്ല ഞാൻ. ആരാധ്യയ്ക്ക് ആവശ്യമുള്ള അമ്മയാകാനാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്. അതിനായിട്ടാണ് ശ്രമിക്കുന്നതും. സന്തോഷവതിയായും സുരക്ഷിതയായും ആരോഗ്യവതിയായും അവള്‍ വളരുന്നത് കാണനാണ് തനിക്ക് ആഗ്രഹം. സ്വന്തം വ്യക്തിത്വത്തില്‍ സന്തോഷിക്കുന്ന ആളായിരിക്കണം മകള്‍. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവളിലൂടെ ഞാനും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നത്. കൂടാതെ എല്ലാകര്യങ്ങളിലും മകൾക്ക് പ്രധാന്യം നൽകാറുണ്ടെന്നും ഐശ്വര്യ അന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിത ആരാധ്യയുടെ വളരെ ചെറുപ്പത്തിലെ ഒരു വീഡിയോയാണ് ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറൽ ആകുന്നത്. വളരെ ചിട്ടിയോടെയാണ് മകളെ ആഷ് വളർത്തിയിരുക്കുന്നതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. യാത്ര പറഞ്ഞതിന് ശേഷം ഐശ്വര്യ പിതാവിന്റെ കാലിൽ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നുണ്ട്,. ഇതുപോലെ ആരാധ്യയും ചെയ്യുകയാണ്. മുത്തശ്ശന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് താരപുത്രി പോയത്. ഈ വീഡിയോ ബോളിവുഡ് കോളങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മകളെ വളർത്തുന്നതിനെ കുറിച്ച് ഐശ്വര്യ അന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
Recommended Video

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി വീണ്ടും തെന്നിന്ത്യൻ സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണ്. മണിരത്നത്തിന്റെ ചിത്രമായ പൊന്നിയൻ സെൽവനിലൂടെയാണ് നടി എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ആഷ് എത്തുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യഭാഗത്തിന്റെ ഫസ്റ്റ്ലുക്ക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഐശ്വര്യ റായിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. ഐശ്വര്യയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications