അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു
ഒരുകാലത്ത് തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന റൊമാന്റിക് ഹീറോയായിരുന്നു അരവിന്ദ് സ്വാമി. റോജ, ബോംബെ, ദേവരാഗം, മിന്‍സാരക്കനവ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായകനായി എത്തിയ അരവിന്ദിന് തെന്നിന്ത്യമുഴുക്കെ ആരാധകരുണ്ടായിരുന്നു. എന്നാല്‍ രണ്ടായിരത്തിന് ശേഷം അരവിന്ദിനെ പിന്നീട് സിനിമകളില്‍ അധികം കണ്ടില്ല.
പിന്നീടെപ്പോഴോ വല്ലാതെ ശരീരഭാരമെല്ലാം കൂടിയ അരവിന്ദിന്റെ ചില ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിച്ചതൊഴിച്ചാല്‍ സിനിമയില്‍ അരവിന്ദിന്റെ സാന്നിധ്യമുണ്ടായിട്ട് വര്‍ഷങ്ങളായി. ഇതിനിടെ മണിരത്‌നം ഒരുക്കിയ കടല്‍ എന്ന ചിത്രത്തില്‍ അരവിന്ദ് അഭിനയിച്ചിരുന്നു. ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന പുതിയൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. അരവിന്ദ് തിരിച്ചെത്തുന്നു, അതും ബോളിവുഡിലൂടെ.

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുന്നത്. മഹേഷ് മഞ്ജരേക്കര്‍ ഒരുക്കിയ മറാത്തി ചിത്രമായ കാക് സ്പര്‍ശിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അരവിന്ദ് തിരിച്ചെത്തുന്നത്. ടിസ്‌ക ചോപ്ര നായികയാകുന്ന ചിത്രം തമിഴിലും ഒരുക്കുന്നുണ്ടെന്നാണ് സൂചന. 1950കളിലെ പ്രണയകഥ പറയുന്നതാണ് ചിത്രം.
1998ല്‍ പുറത്തിറങ്ങിയ സാത് രംഗ് കെ സപ്‌നെയാണ് അരവിന്ദ് സ്വാമിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി അരവിന്ദ് 15 കിലോ ഭാരം കുറച്ചിരുന്നു. ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ സിക്‌സ് പായ്ക്ക് ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications