നിങ്ങളുടെ പ്രണയം ഞാനോർക്കുന്നു; പിതാവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ചോദിച്ച് മകൻ അർബാസ്

ബോളിവുഡിലെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലെരാളാണ് ഇദ്ദേഹം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നീ മൂന്ന് സൂപ്പർ സ്റ്റാറുകൾ ഇന്ത്യൻ വാണിജ്യ സിനിമകളുടെ മുഖമായി തിളങ്ങിയ ഒരു കാലഘട്ടവും ഉണ്ടായിരുന്നു.

എന്ത് കരിയറിൽ ഒരു കാലഘട്ടത്തിൽ മൂവരും തമ്മിൽ കടുത്ത മത്സരവും വഴക്കുമെല്ലാം നടന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഇവരെല്ലാം നല്ല സുഹൃത്തുക്കളാണ്. ഷാരൂഖിന്റെ ഏറ്റവും പുതിയ സിനിമയായ പഥാനിൽ അതിഥി വേഷത്തിൽ സൽമാൻ ഖാനും അഭിനയിച്ചിട്ടുണ്ട്.

സൽമാൻ ഖാന്റെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറണ്ട്, 57 കാരനായ നടൻ ഇപ്പോഴും അവിവാഹിതനാണ്. കരിയറിലുടനീളം നടിമാരുമായി ചേർത്ത് ​​ഗോസിപ്പ് കോളങ്ങളിൽ ഷാരൂഖിന്റെ പേര് വന്നിരുന്നു. സൽമാൻ മാത്രമല്ല നടന്റെ കുടുംബമെടുത്താൽ ഇവരെല്ലാവരുടെയും ജീവിതം പലപ്പോഴും നാടകീയമായാണ് നീങ്ങിയത്.

തിരക്കഥാകൃത്ത് സലിം ഖാൻ ആണ് സൽമാൻ ഖാന്റെ പിതാവ്. സൽമ ഖാൻ എന്നാണ് നടന്റെ അമ്മയുടെ പേര്. 1964 ൽ ആണ് സലിം ഖാനും സൽമയും വിവാഹം കഴിക്കുന്നത്.

Salim Khan

ഹിന്ദു മതസ്ഥയായിരുന്ന സൽ‌മാന്റെ അമ്മ സലിമിനെ വിവാഹം കഴിച്ചോതോടെ ആണ് സൽമ ഖാൻ എന്ന് പേര് മാറ്റിയത്. ഇരുവർക്കും അർബാസ് ഖാൻ, സുഹൈൽ ഖാൻ, സൽമാൻ ഖാൻ, അൽവിര ഖാൻ എന്നീ മക്കളും ജനിച്ചു. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് സൽമാൻ ഖാന്റെ മാതാപിതാക്കൾ വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. ഹെലൻ എന്ന നടി സലിം ഖാന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.

‌ഹെലനുമായി കടുത്ത പ്രണയത്തിലായ സലിം ഖാൻ ആദ്യ ഭാര്യയുമായി പിരിഞ്ഞു. 1980 ൽ ഇരുവരും വിവാഹവും കഴിച്ചു. അന്ന് ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഹെലനും സലിം ഖാന്റെ ആ​ദ്യ ഭാര്യയും ഇപ്പോൾ സൗഹൃദത്തിലാണ്. ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മക്കളുമായും ഹെലന് നല്ല ബന്ധമാണ്.

Arbaaz Khan Family

ഇപ്പോഴിതാ സലിം ഖാന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചോദ്യം ചോദിച്ചിരിക്കുകയാണ് മകൻ അർബാസ് ഖാൻ. അർബാസ് ഖാന്റെ ഇൻവിസിബിൾസ് എന്ന ഷോയിലാണ് സലിം ഖാനും അർബാസും മുഖാമുഖം സംസാരിക്കുന്നത്. ഷോയുടെ പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അമ്മയുമായി വേർപിരിഞ്ഞത് സമയം ഞാൻ ഓർക്കുന്നു.

അന്ന് എനിക്ക് ആക്സിഡന്റ് പറ്റിയിരുന്നു. നിങ്ങളും ഹെലൻ ആന്റിയും തമ്മിൽ പ്രണയത്തിലായ സമയം ആയിരുന്നു. ആ സമയത്ത് നിങ്ങൾക്ക് ജോലി ഇല്ല, ഈ ബന്ധം ആളുകൾ അം​ഗീകരിച്ചിരുന്നുമില്ല, എന്നാണ് അർബാസ് പിതാവിനോടായി പറയുന്നത്. ബാക്കി സംഭാഷണം പ്രൊമോ വീഡിയോയിൽ കാണിക്കുന്നില്ല.

സലിം ഖാനെ പോലെ തന്നെ മക്കളുടെ ജീവിതത്തിലും വിവാഹവും വേർപിരിയലും ഉണ്ടായിട്ടുണ്ട്, അർബാസ് ഖാൻ, സുഹൈൽ ഖാൻ എന്നീ രണ്ട് മക്കളും വിവാഹ മോചനം നേടിയവരാണ്. സൽമാൻ ഖാനാവട്ടെ ഇതുവരെ വിവാഹം കഴിച്ചിട്ടുമില്ല. മലൈക അറോറയായിരുന്നു അർബാസ് ഖാന്റെ ആദ്യ ഭാര്യ. 2017 ലാണ് ഇരുവരും വേർപിരിയുന്നത്.

സൽമാൻ ഖാൻ വിവാഹം കഴിച്ചില്ലെങ്കിലും നടന്റെ പ്രണയ ജീവിതം ​വിവാദ കലുഷിതമായിരുന്നു. ഐശ്വര്യ റായുമായുണ്ടായിരുന്ന പ്രണയമാണ് ഇതിലേറേ കോളിളക്കം സൃഷ്ടിച്ചത്.

More from Filmibeat

Read more about: arbaaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X