Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അദ്ദേഹം ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗം! ഒഴിവാക്കാൻ പറ്റില്ല, മുൻഭർത്താവിനെ കുറിച്ച് നടി
ബോളിവുഡിലെ ഒരു കാലത്തെ ക്യൂട്ട് കപ്പിൾസായിരുന്നു നടി മലൈക അറോറയും നടൻ അർബാസ് ഖാനും.1998 ൽ വിവാഹിതരായ ഇവർ നീണ്ട കാലത്തെ ദാമ്പത്യത്തിന് ശേഷം 2017 ൽ വേർ പിരിയുകയായിരുന്നു. താരങ്ങളുടെ വേർ പിരിയിൽ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. നീണ്ട വർഷത്തെ ദാമ്പത്യമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. വേർ പിരിഞ്ഞതിനു ശേഷം പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് ഇരുവരും.
വിവാഹ ബന്ധം പിരിഞ്ഞതിനുള്ള കാരണം ഇതുവരേയും താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബന്ധം വേർ പിരിഞ്ഞെങ്കിലും തങ്ങൾ മികച്ച സുഹൃത്തുക്കളാണെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അർബാസ് ഖാൻ പറഞ്ഞിരുന്നു. വിവാഹ ബന്ധം വേർപിരിഞ്ഞുവെങ്കിലും അദ്ദേഹം ഇപ്പോഴും തന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് മലൈക അറോറ. ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അർബാസ് ഖാനെ തന്റെ കുടുംബത്തിൽ നിന്ന് അത്രവേഗം ഒഴിവാക്കാൻ പറ്റില്ലെന്ന് മലൈക. അദ്ദേഹം തന്റെ മകന്റെ അച്ഛനാണ്. ബന്ധങ്ങൾ പെട്ടെന്ന് ഉണ്ടാകുന്നതല്ല, അതിനാൽ തന്നെ ഇത് പെട്ടെന്ന് ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരം കൂട്ടിച്ചേർത്തു. ബന്ധങ്ങൾ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രധാന്യവുമുള്ളതാണ് . ഇത് പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനുമാകില്ലെന്നും മലൈക പറഞ്ഞു.

മലൈകയെ കുറിച്ച് അബ്ബാസ് പറയുന്നത് ഇങ്ങനെയാണ്. ഒരുപാട് ഓർമകൾ പങ്കുവെച്ച് ഒരുപാട് വർഷം ഒരുമിച്ച് ജീവിച്ചവാരാണ് തങ്ങൾ. കൂടാതെ ഇതിൽ നിന്നുപരി തങ്ങൾക്ക് ഒരു മകനുണ്ട്. അതുകൊണ്ട് തന്നെ തങ്ങൾക്കിടയിൽ ഒരുപാട് ബഹുമാനം നിലനിൽക്കുന്നുണ്ട്. ചിലകര്യങ്ങളിൽ പൊരുത്തക്കോട് നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു പോകാൻ സാധിക്കില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് വേർപിരിയാൻ തിരുമാനിച്ചത്. എന്നാൽ ഇതിനർഥം പരസ്പരം വെറുക്കുന്നു എന്നല്ല. ഞങ്ങളിരുവരും പക്വതയുള്ള വ്യക്തികളാണ്. ഇതിനെ ബഹുമാനത്തോടെയാണ് സമീപിക്കുന്നത്.- അർബാസ് ഖാൻ പറഞ്ഞു.

മലൈകയുമായി മാത്രമല്ല അവരുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിയ്ക്കുള്ളത്. മലൈകയും കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. ഒരു വീട്ടിൽ ഒന്നിച്ചു മുന്നോട്ട് പോകൻ കഴിയില്ല എന്ന് മനസ്സിലായതോടെയാണ് വേർപിരിഞ്ഞത്. തങ്ങളെ ഒരുമിച്ച് നിർത്തുന്ന ഘടകം മകനാണ്. അവൻ വളർന്നു വരുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുമെന്നും അർബാസ് ഖാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലക്കി ചാമായി സോനം കപൂർ , ഇന്ത്യൻ ടീം ക്യാപ്റ്റനായി ദുല്‍ഖർ! സോയ ഫാക്ടര്‍ ട്രെയിലർ പുറത്ത്

വിവാഹ മോചനത്തിന്റെ പേരിൽ ആരേയും കുറ്റപ്പെടുത്താൻ കഴിയില്ല. അഭിപ്രായ വ്യത്യാസങ്ങൾ കൂടി, തുടർന്ന് മുന്നോട്ട് പോകൻ കഴിയാതെ വന്നപ്പോഴാണ് എല്ലാം അവസാനിപ്പിച്ചത്. നടി കരീന അവതരിപ്പിക്കുന്ന ഷോയിൽ മലൈക വെളിപ്പെടുത്തിയിരുന്നു. വിവാഹ മോചനം വേണമെന്ന് ആദ്യം തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമാണ് പറഞ്ഞിരുന്നത്. ജീവിതത്തിലെ നിർണയക ദിവസമായിരുന്നു അതെന്ന് മലൈക ഷോയിൽ പറഞ്ഞു.

നടൻ അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതേ സമയം ഇറ്റാലിയൻ മോഡൽ ജോർജിയ അഡ്രിയാനുമായി അർബ്ബാസ് ഖാൻ പ്രണയത്തിലാണ്. മലൈക- അർബ്ബാസ ദമ്പതികൾക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്.
ആ ചാക്കോച്ചൻ ചിത്രവുമായൊരു ബന്ധമുണ്ട്! ആ ഹിറ്റ് പാട്ട് ചെയ്യേണ്ടിയിരുന്നത് ഖയാം...
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
രണ്ടാമതും കല്യാണം കഴിക്കാന്‍ പോയതായിരുന്നോ? ക്ഷേത്രത്തിലെത്തിയ നടി പ്രേമയോട് ആരാധകരുടെ ചോദ്യമിങ്ങനെ