രണ്ട് ഭാര്യമാര്‍ ഒരു വീട്ടില്‍ ഒന്നിച്ചത് പോയത് എല്ലാവര്‍ക്കും പറ്റണമെന്നില്ല; രണ്ടാനമ്മയെ കുറിച്ച് അര്‍ബ്ബാസ്

ഭാര്യമാരുടെയും നാല് മക്കളുടെയും കൂടെ ഒരു വീട്ടിലാണ് സലിം ഖാൻ ജീവിച്ചിരുന്നത്

സിനിമാ താരങ്ങള്‍ രണ്ടും മൂന്നുമൊക്കെ വിവാഹം കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു ഭാര്യയുള്ളപ്പോള്‍ മറ്റൊരു ഭാര്യയെ കൂടി വീട്ടിലേക്ക് കൊണ്ട് വന്നാല്‍ എങ്ങനെയിരിക്കും. ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീട്ടിലാണ് അത്തരമൊരു സംഭവം ഉണ്ടായിട്ടുള്ളത്. സല്‍മാന്‍ അടക്കം മൂന്ന് സഹോദരങ്ങളും ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് പിതാവ് രണ്ടാമതും വിവാഹം കഴിക്കുന്നത്.

നാല് മക്കളും ഭാര്യയുമുള്ള സലിം ഖാന്‍ സിനിമാ രചയിതാവും നിര്‍മാതാവുമൊക്കെയാണ്. നടിയും നര്‍ത്തകിയുമായ ഹെലനോട് തോന്നിയ ഇഷ്ടം അവരെ ഭാര്യയാക്കുന്നതിലേക്ക് എത്തിച്ചു. എന്നാല്‍ രണ്ടാനമ്മയുമായിട്ടുള്ള തന്റെ സമവാക്യം എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് സലിം ഖാന്റെ രണ്ടാമത്തെ മകനും നടനുമായ അര്‍ബ്ബാസ് ഖാന്‍.

അടുത്തിടെ അര്‍ബ്ബാസിന്റെ ചാറ്റ് ഷോ യില്‍ സലിം ഖാനും ഹെലനുമൊക്കെ പങ്കെടുത്തിരുന്നു. ഇരുവരുടെയും വിപ്ലവകരമായ വിവാഹത്തെ കുറിച്ച് അര്‍ബ്ബാസ് ചോദിക്കുകയും അതിനുള്ള വ്യക്തമായ മറുപടി താരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാനമ്മയെ അംഗീകരിച്ചത് വികാരഭരിതമായിട്ടാണെന്നും അതിന് കുറേ കാലം വേണ്ടി വന്നുവെന്നും അര്‍ബ്ബാസ് വ്യക്തമാക്കിയത്.

salim-khan-wives

'അച്ഛന്റെ രണ്ടാം വിവാഹം ഞങ്ങളെ വല്ലാതെ ബാധിച്ചിരുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക്. മക്കളായ ഞങ്ങള്‍ നാല് പേരും അന്ന് വളരെ ചെറുപ്പമാണ്. എന്നിരുന്നാലും പിതാവ് ഞങ്ങളെ അവഗണിക്കുകയോ നിഷേധിക്കുകയോ ഒന്നും ചെയ്തിട്ടില്ലായിരുന്നു. വൈകാരികമായി സംഭവിച്ചൊരു കാര്യത്തിലൂടെയാണ് ഹെലനുമായി പിതാവ് അടുപ്പത്തിലാവുന്നത്. അതിനെ നിസാരമായി കാണാതെ അദ്ദേഹം സ്വന്തം ജീവിതത്തിലേക്ക് അവരെ സ്വീകരിക്കുകയാണ് ചെയ്തതെന്ന്', അര്‍ബ്ബാസ് പറയുന്നു.

ആ സമയത്ത് പിതാവിനെ പോലെ അമ്മ സല്‍മ ഖാനും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എടുത്ത തീരുമാനങ്ങളാണ് കുടുംബം പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയതിന് കാരണമെന്നാണ് അര്‍ബ്ബാസ് പറയുന്നത്. 'ഇത്തരം കാര്യങ്ങളൊക്കെ സാധാരണമാണെന്നും അത് പ്രാവര്‍ത്തികമാക്കുന്നത് എളുപ്പമാണെന്നും പറയാന്‍ സാധിക്കില്ല. ഒരു കുടുംബത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് പോയി എന്നത് കൊണ്ട് മറ്റുള്ളവര്‍ക്കും അത് സാധിക്കണമെന്നില്ല.

രണ്ട് ഭാര്യമാര്‍ സ്‌നേഹത്തോട് കൂടി അംഗീകരിക്കുന്നതും കുട്ടികളെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കുന്നതും എളുപ്പമല്ല. ഞങ്ങള്‍ക്ക് ഇതെല്ലാം എങ്ങനെ സാധിച്ചുവെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്.

salim-helan-salma

എല്ലാവരെയും സന്തോഷത്തോട് കൂടി ഒരുമിച്ച് നിര്‍ത്താന്‍ പിതാവ് വളരെയധികം പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം അമ്മയും സഹോദരന്മാരായ സല്‍മാനും സൊഹൈലുമൊക്കെ നിന്നു. കാലങ്ങള്‍ക്ക് അനുസരിച്ച് അതെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെ എളുപ്പത്തില്‍ കടന്ന് പോവുകയായിരുന്നു എന്നാണ് അര്‍ബ്ബാസ് പറയുന്നത്.

ബോളിവുഡ് സിനിമയിലെ അറിയപ്പെടുന്ന നടനും നിര്‍മാതാവുമായ സലിം ഖാന്‍ 1964 ലാണ് ആദ്യം വിവാഹിതനാവുന്നത്. ഈ ബന്ധത്തില്‍ സല്‍മാന്‍, അര്‍ബ്ബാസ്, സൊഹൈല്‍, അല്‍വിര, എന്നിങ്ങനെ നാല് മക്കളും ജനിച്ചു. സന്തുഷ്ടമായൊരു കുടുംബമായിരുന്നെങ്കിലും ഇവര്‍ക്കിടയിലേക്ക് നടി ഹെലന്‍ കൂടി കടന്ന് വരികയായിരുന്നു. സലിമുമായി ഇഷ്ടത്തിലായ ഹെലനെ അദ്ദേഹം വിവാഹം കഴിച്ച് സ്വന്തം വീട്ടിലേക്ക് തന്നെ കൊണ്ട് വന്നു.

ആദ്യം മക്കളും ഭാര്യയും എതിര്‍പ്പ് കാണിച്ചെങ്കിലും പതിയെ എല്ലാവരും അതംഗീകരിച്ചു. ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ അംഗീകരിക്കാന്‍ സല്‍മയ്ക്ക് സാധിച്ചതോട് കൂടിയാണ് മക്കളും അതിന് തയ്യാറായത്. പിന്നീട് രണ്ട് അമ്മമാരെ പോലെ സല്‍മയും ഹെലനും മക്കളെ നോക്കി. ഇപ്പോഴും ഒരു വീടിനുള്ളില്‍ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. അടുത്തിടെ സൽമാൻ ഖാനും പിതാവിൻ്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വൈറലായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X