For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ വാര്യര്‍ക്കൊപ്പം അര്‍ബാസ് ഖാന്റെ കാമുകിയും! സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി ഗ്ലോറിയ

  |

  മലൈക അറോറ എന്ന പേര് അടുത്ത കാലത്തായി സ്ഥിരമായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുള്ളതാണ്. അര്‍ബ്ബാസ് ഖാനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായി എന്നതാണ്. എന്നാല്‍ അര്‍ബ്ബാസിന്റെ പ്രണയത്തെ കുറിച്ച് കൂടുതല്‍ പ്രചരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുള്ളതാണ് രസകരമായ കാര്യം.

  ഇപ്പോഴിതാ അര്‍ബ്ബാസിന്റെ കാമുകി സിനിമയില്‍ അഭിനയിക്കുകയാണെന്നുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. സിനിമാപ്രവേശനത്തിനൊരുങ്ങുന്ന കാമുകിയ്ക്ക് ആശംസകളുമായി അര്‍ബ്ബാസും രംഗത്തെത്തി. രസകരമായ കാര്യം ഈ ചിത്രത്തില്‍ നായികയാവുന്നത് മലയാളത്തില്‍ നിന്നുള്ള പ്രിയ പ്രകാശ് വാര്യര്‍ ആണെന്നുള്ളതാണ്. പ്രിയയുടെ ബോളിവുഡ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളിങ്ങനെ...

  ഒരു അഡാര്‍ ലവ്വിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവിലൂടെയാണ് പ്രിയ ബോളിവുഡില്‍ എത്തിയത്. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. മാത്രമല്ല പല വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സിനിമ കാരണമായിരുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതോടെ കൂടുതല്‍ വിശേഷങ്ങള്‍ വന്നിരിക്കുകയാണ്.

  പ്രിയ പ്രകാശ് വാര്യരും പ്രിയാന്‍ഷു ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അര്‍ബാസ് ഖാനും അതിഥി വേഷത്തില്‍ ചിത്രത്തിലെത്തും. അതിനൊപ്പം അര്‍ബാസിന്റെ കാമുകിയായ ഗ്ലോറിയ ആന്‍ഡ്രിയാനയും ചിത്രത്തിലുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിംഗ് തുടങ്ങാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ജോര്‍ജിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജോര്‍ജിയയുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയതില്‍ സന്തോഷമുണ്ടെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

  70 ഓളം കോടി രൂപ മുതല്‍ മുടക്കിലൊരുക്കുന്ന ശ്രീദേവി ബംഗ്ലാവ് ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ നിന്നുമായിരുന്നു ഈ സിനിമയുടെ പൂര്‍ണമായിട്ടുള്ള ഷൂട്ടിംഗ്. അടുത്ത വര്‍ഷം ഏപ്രിലോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ മോഹന്‍ലാലിന്റെ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവിന്റെ സംവിധാനവും. ഒരു അഡാറ് ലവിന് ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം.

  സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുകയാണ്. മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദര്‍ എന്ന ചിത്രത്തിലൂടെയാണ് അര്‍ബാസ് മലയാളത്തില്‍ എത്തുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അര്‍ബാസിന്റെ പിറന്നാള്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെല്ലാം ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.

  മലൈകയും അര്‍ബാസും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. 1998 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ശേഷം പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2017 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ പതിനേഴ് വയസുകാരനായ അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. 45 കാരിയായ മലൈക നടന്‍ അര്‍ജനുമായി പ്രണയത്തിലാണെന്നുള്ളതാണ് അടുത്ത കാലത്ത് ബോളിവുഡിലെ ഏറ്റവും ചൂടന്‍ ചര്‍ച്ച. ഇരുവരും ഒന്നിച്ചുള്ള യാത്രകളും മറ്റും പാപ്പരാസികള്‍ ഏറ്റ് പിടിക്കാറുണ്ട്.

  തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്നു! അതും മെഗാസ്റ്റാറിന്റെ ചിത്രത്തിന് വേണ്ടി!

  English summary
  Arbaaz Khan's Girlfriend Giorgia Andriani Also Acting Sridevi Bungalow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X