സഹോദ​രനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ

ബോളിവുഡിലെ പ്രബല സാന്നിധ്യമാണ് സൽമാൻ ഖാൻ. സൂപ്പർസ്റ്റാറായ സൽമാന് ഹിന്ദി സിനിമാ രം​ഗത്ത് ഒരാളെ വളർത്താനും കരിയർ ഇല്ലാതാക്കാനുമുള്ള കെൽപ്പുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. സംവിധായകർ‌ക്കോ നിർമാതാക്കൾക്കോ സൽമാനെ നിയന്ത്രിക്കാനാവില്ല. സെറ്റിൽ വൈകിയെത്തുന്നത് പതിവാണെങ്കിലും ഇതൊന്നും ചോദ്യം ചെയ്യാനും പറ്റില്ല. തിരക്കഥാകൃത്ത് സലിം ഖാന്റെ മകനാണ് സൽമാൻ. അർബാസ് ഖാൻ, സൊഹൈൽ ഖാൻ എന്നിവരാണ് സഹോദരങ്ങൾ.

ഇവരും സിനിമാ രം​ഗത്ത് സജീവമാണ്. വ്യക്തി ജീവിതത്തിൽ പല ഘട്ടങ്ങൾ ഇവർ മൂന്ന് പേരും കണ്ടിട്ടുണ്ട്. സലിം ഖാന് കരിയറിൽ തിരിച്ചടികൾ ഉണ്ടായപ്പോൾ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്ന കുട്ടിക്കാലവും ഇവർക്കുണ്ട്. അൽവിര ഖാൻ, അർപിത ഖാൻ എന്നിവരാണ് സഹോദരിമാർ. മുതിർന്നപ്പോൾ സൽമാന്റെയും സഹോദരങ്ങളുടെയും ജീവിതത്തിൽ പല സംഭവങ്ങളും നടന്നു.

Arbaaz Khan  Salman Khan

സൽമാൻ ഖാന്റെ പ്രണയ ബന്ധങ്ങൾ പലപ്പോഴും പ്രശ്നത്തിൽ കലാശിച്ചു. അർബാസ് ഖാന്റെയും സുഹൈൽ ഖാന്റെയും വിവാഹ ജീവിതം അവസാനിച്ചു. ന‌ടി മലൈക അറോറയായിരുന്നു അർബാസിന്റെ ആദ്യ ഭാര്യ. 2017 ൽ ഇവർ പിരിഞ്ഞു. അടുത്തിടെയാണ് അർബാസ് രണ്ടാമത് വിവാഹം ചെയ്തത്. ഇപ്പോഴിതാ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അർബാസ് ഖാൻ.

അടുത്ത ബന്ധമുണ്ടെങ്കിലും വ്യക്തി ജീവിതത്തെക്കുറിച്ച് കൂടുതൽ പരസ്പരം തങ്ങൾക്ക് അറിയില്ലെന്ന് അർബാസ് ഖാൻ വ്യക്തമാക്കി. ഞങ്ങളെല്ലാവരും സ്വകാര്യതയുള്ള ജീവിതം നയിക്കുന്നു. ഒരുമിച്ചാണ് താമസിക്കുന്നത്. പക്ഷെ സൽമാന് എന്നെക്കുറിച്ച് എല്ലാം അറിയാമെന്നല്ല. എനിക്ക് സൽമാനെക്കുറിച്ച് എല്ലാമറിയില്ല. പരസ്പരം എല്ലാ കാര്യങ്ങളും അറിയേണ്ടത് നിർബന്ധമല്ല.

Arbaaz Khan  Salman Khan

കാരണം സ്വന്തം സഹോദരനാണെങ്കിലും സ്വകാര്യ ജീവിതം സ്വകാര്യ ജീവിതമാണ്. പ്രൊഫഷണലും സാമ്പത്തികവുമായുമുള്ള തീരുമാനങ്ങൾ സ്വന്തമായെടുക്കണമെന്നും അർബാസ് ഖാൻ വ്യക്തമാക്കി. സഹോദരങ്ങൾ തമ്മിൽ അതിർ വരമ്പുകളുണ്ട്. ഞങ്ങളത് നിലനിർത്തുന്നു. എന്നാൽ പിന്തുണയ്ക്കേണ്ട സമയത്ത് ഒപ്പമുണ്ട്. ഇമോഷണലായോ പ്രൊഫഷണലായോ സാമ്പത്തികമായോ പിന്തുണ വേണ്ടി വന്നാൽ ഞങ്ങളുണ്ടാകും.

ആരാണോ സഹായിക്കാൻ പറ്റുന്ന സ്ഥാനത്തുള്ളത് അവർ സഹായിക്കും. കാരണം കുടുംബം എന്നത് കൊണ്ട് അതാണ് അർത്ഥമാക്കുന്നതെന്നും അർബാസ് ഖാൻ വ്യക്തമാക്കി. അതേസമയം പരസ്പരം അമിത പ്രതീക്ഷകളില്ലെന്നും അർബാസ് ഖാൻ വ്യക്തമാക്കി. സിനിമാ നിർമാണ രം​ഗത്തും അഭിനയത്തിലും അർബാസ് ഖാൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് അർബാസ് ഖാൻ മേക്കപ്പ് ആർട്ടിസ്റ്റ് ശുര ഖാനെ വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധത്തിൽ അർഹാൻ എന്ന മകൻ അർബാസിനുണ്ട്. അച്ഛന്റെ വിവാഹ പാർട്ടിക്ക് അർഹാനും എത്തിയിരുന്നു. അർഹാന്റെ കാര്യങ്ങളിൽ അമ്മ മലൈകയും പിതാവ് അർബാസും ഒരുപോലെ ശ്രദ്ധ നൽകുന്നുണ്ട്.

More from Filmibeat

Read more about: arbaaz khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X