പങ്കാളിയുടെ മുന്‍ഭാര്യയ്ക്ക് ഇതില്‍ പങ്കില്ല! മലൈകയുമായി പ്രശ്‌നമില്ലെന്ന് അര്‍ബ്ബാസിന്റെ കാമുകി ജോര്‍ജിയ

സല്‍മാന്‍ ഖാന്‍ ഇനിയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും നടന്റെ സഹോദരന്മാര്‍ ഒന്നും രണ്ടും തവണ വരെ വിവാഹം കഴിച്ചവരാണ്. ഇപ്പോള്‍ സല്‍മാന്റെ അനിയനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ രണ്ടാമത്തെ ബന്ധവും അവസാനിപ്പിച്ചതിനെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് പുറത്ത് വന്നിരിക്കുന്നത്. നടിയും മോഡലുമായ കാമുകി ജോര്‍ജിയ ആന്‍ഡ്രിയാനിയും അര്‍ബ്ബാസും വര്‍ഷങ്ങളോളം ഡേറ്റിംഗിലായിരുന്നു. ഇപ്പോള്‍ താരങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ജോര്‍ജിയ തന്നെയാണ് അര്‍ബ്ബാസുമായിട്ടുള്ള വേര്‍പിരിയല്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ അര്‍ബാസിനോടുള്ള അടുപ്പവും സ്‌നേഹവും എപ്പോഴും കൂടെ ഉണ്ടാകുമെന്നും ജോര്‍ജിയ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ക്കിടയില്‍ അര്‍ബ്ബാസിന്റെ ആദ്യ ഭാര്യ കടന്ന് വന്നതാണോ പ്രശ്‌നമായതെന്ന ചോദ്യം വരുന്നത്.

 arbaz-khan

തനിക്കും അര്‍ബാസിനും ഇടയിലുള്ള ബന്ധം ശാശ്വതമായി നിലനില്‍ക്കില്ലെന്ന് എപ്പോഴും അറിയാമായിരുന്നു എന്നാണ് ജോര്‍ജിയ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അര്‍ബ്ബാസിനെ എന്റെ 'നല്ല സുഹൃത്ത്' എന്നാണ് ജോര്‍ജിയ വിശേഷിപ്പിച്ചിരിക്കുന്നത്. 'എനിക്ക് അവനോട് എപ്പോഴും വികാരങ്ങള്‍ ഉണ്ടാകും. മലൈകയുമായി അയാള്‍ക്കുണ്ടായിരുന്ന ബന്ധം ശരിക്കും അവനുമായുള്ള എന്റെ ബന്ധത്തിന് തടസ്സമായിരുന്നില്ല.

ഞാനിപ്പോള്‍ എന്താണ്, ആരുടെയെങ്കിലും കാമുകി എന്ന് വിളിക്കപ്പെടുന്നത്, തീര്‍ച്ചയായും അത് വളരെ നിന്ദ്യമായി തോന്നി. ഞങ്ങള്‍ വളരെ വ്യത്യസ്തരായതിനാല്‍ ഇത് എന്നെന്നേക്കുമായി നിലനില്‍ക്കില്ലെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും അറിയാമായിരുന്നു', എന്നുമാണ് ജോര്‍ജിയ വെളിപ്പെടുത്തിയത്.

കുറേ നാളുകളായി അര്‍ബാസ് ഖാന്റെയും ജോര്‍ജിയ ആന്‍ഡ്രിയാനിയുടെയും വേര്‍പിരിയലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഐപിഎല്‍ മത്സരത്തിനിടെയാണ് ഇരുവരും അവസാനമായി ഒരുമിച്ച് പുറത്ത് കണ്ടത്. പിന്നീട് താരങ്ങളെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി. ഇതോടെയാണ് വേര്‍പിരിയല്‍ ഗോസിപ്പുകള്‍ പ്രചരിച്ച് തുടങ്ങിയത്.

 arbaz-khan

എന്നാല്‍ താനും അര്‍ബാസും പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ജോര്‍ജിയ വ്യക്തമാക്കിയിരുന്നു. 'ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഞങ്ങള്‍ രണ്ടാളും ഒരിക്കലും ചിന്തിക്കാത്ത കാര്യമാണ് വിവാഹമെന്നും', നടി സൂചിപ്പിച്ചിരുന്നു. 2017 ലാണ് അര്‍ബാസും ജോര്‍ജിയയും പരസ്പരം ഡേറ്റിംഗ് ആരംഭിക്കുന്നത്. പിന്നീട് പൊതുസ്ഥലങ്ങളില്‍ അടക്കം താരങ്ങള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇതോടെ പ്രണയകഥ വലിയ രീതിയില്‍ ചര്‍ച്ചയായി.

നടി മലൈക അറോറയെയാണ് അര്‍ബാസ് ഖാന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ അര്‍ഹാന്‍ ഖാന്‍ എന്നൊരു മകനുമുണ്ട്. 2017 ലാണ് അര്‍ബാസും മലൈകയും വിവാഹമോചിതരാവുന്നത്. പിന്നാലെ അര്‍ബ്ബാസ് ജോര്‍ജിയയുമായി അടുപ്പത്തിലാവുകയും മലൈക നടന്‍ അര്‍ജുന്‍ കപൂറുമായിട്ടും ബന്ധം ആരംഭിച്ചു. ഇതിനിടെ മകന്റെ ആവശ്യത്തിനായി മലൈകയും അര്‍ബ്ബാസും ഒരുമിച്ചെത്താറുണ്ട്.

മലൈക അര്‍ബ്ബാസുമായി കൂടുതല്‍ അടുക്കുന്നത് ജോര്‍ജിയയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതാണ് അവരുടെ വേര്‍പിരിയലിന് കാരണമെന്നാണ് ചില ഗോസിപ്പുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജോര്‍ജിയ അത് നിഷേധിച്ചിരിക്കുകയാണിപ്പോള്‍.

More from Filmibeat

Read more about: arbaaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X