കാമുകന്റെ സഹോദരനായ സല്‍മാന്റെ ഉപദേശം സ്വീകരിച്ചു! അത് ശരിയാണെന്ന് തോന്നിയത് കൊണ്ടെന്ന് ജോര്‍ജിയ
ബോളിവുഡിലെ ചില വിവാഹങ്ങളും പ്രണയവുമൊക്കെ വലിയ രീതിയിലാണ് ചര്‍ച്ചയാകാറുള്ളത്. അത്തരത്തില്‍ കഴിഞ്ഞ മാസം വിവാഹിതരായ താരമാണ് അര്‍ബ്ബാസ് ഖാന്‍. നടന്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മാതാവുമായ അര്‍ബ്ബാസിന്റെ മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ് വിവാഹത്തിലൂടെ ഒന്നിച്ചത്.
ശരിക്കും അര്‍ബ്ബാസ് വീണ്ടും വിവാഹിതനായെന്ന് കേട്ടതോടെ ആരാധകരും അത്ഭുതപ്പെട്ടിരുന്നു. കാരണം നടന്റെ ലിവിംഗ് റിലേഷന്‍ അവസാനിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മറ്റൊരു വിവാഹം നടക്കുന്നത്. ഇപ്പോഴിതാ നടിയും മോഡലും അര്‍ബ്ബാസിന്റെ മുന്‍ പങ്കാളിയുമായ ജോര്‍ജിയ ആന്‍ഡ്രിയാനി പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ബോളിവുഡിലെ നടി മലൈക അറോറയാണ് അര്‍ബ്ബാസ് ആദ്യം വിവാഹം കഴിക്കുന്നത്. പത്തൊന്‍പത് വര്‍ഷത്തോളം ദമ്പതിമാരായി കഴിഞ്ഞതിന് ശേഷമാണ് അര്‍ബ്ബാസ് മലൈകയുമായി പിരിയുന്നത്. ഈ ബന്ധത്തില്‍ അര്‍ഹാന്‍ എന്നൊരു മകനും ജനിച്ചിരുന്നു. വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരും മറ്റ് ബന്ധങ്ങളിലേക്ക് കടന്നു.
അര്‍ബ്ബാസ് നടി ജോര്‍ജിയയുമായി ഇഷ്ടത്തിലാവുകയും ഇരുവരും ലിവിംഗ് റിലേഷനായി കഴിയുകയുമായിരുന്നു. നാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചെങ്കിലും മുന്നോട്ട് പോകാന്‍ പറ്റാതെ വന്നതോടെ വേര്‍പിരിഞ്ഞു. തങ്ങളുടെ വേര്‍പിരിയലിന് അര്‍ബ്ബാസിന്റെ മറ്റ് ബന്ധങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ജോര്‍ജിയ പറഞ്ഞിരുന്നു. എന്നാല്‍ അര്‍ബ്ബാസിന്റെ സഹോദരനും നടനുമായ സല്‍മാന്‍ ഖാനില്‍ നിന്നും താനൊരു ഉപദേശം സ്വീകരിച്ചതിനെ പറ്റിയാണ് നടി വെളിപ്പെടുത്തിയത്.
മറ്റുള്ളവരില്‍ നിന്നും ഒരു ഉപദേശവും സ്വീകരിക്കാത്ത ആളാണ് ഞാന്‍. കാരണം സ്വന്തമായൊരു ജീവിതം നയിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ സല്‍മാനില്‍ നിന്ന് മാത്രം ഒരിക്കല്‍ ഒരു ഉപദേശം ഞാന്‍ സ്വീകരിച്ചു. ഒരിക്കല്‍ അദ്ദേഹം എന്റെ മുടിയെ കുറിച്ചൊരു അഭിപ്രായം പറഞ്ഞു. അതുവരെ ഫ്രിന്‍ഞ്ച് സ്റ്റൈലിലാണ് ഞാന്‍ മുടി ഇട്ടിരുന്നത്. അത് മാറ്റാനാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ആ അഭിപ്രായം തനിക്കും ശരിയാണെന്ന് തോന്നിയത് കൊണ്ട് താന്‍ സ്വീകരിച്ചുവെന്നും ജോര്‍ജിയ പറയുന്നു.

അതേ സമയം വേര്‍പിരിഞ്ഞെങ്കിലും അര്‍ബ്ബാസിനെ എന്റെ 'നല്ല സുഹൃത്ത്' എന്നാണ് ജോര്‍ജിയ വിശേഷിപ്പിച്ചിരിക്കുന്നത്. താനും അര്‍ബ്ബാസും തമ്മില്‍ നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തോട്് എപ്പോഴും അതേ ഫീലിങ്‌സ് എനിക്കുണ്ടാകും. മലൈകയുമായി അയാള്‍ക്കുണ്ടായിരുന്ന ബന്ധം എന്റെ ബന്ധത്തിന് തടസ്സമായിരുന്നില്ല. മാത്രമല്ല താനിപ്പോള്‍ ആരുടെയെങ്കിലും കാമുകി എന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും', ജോര്‍ജിയ പറഞ്ഞിരുന്നു.
മാസങ്ങളോളമായി അര്‍ബാസ് ഖാന്റെയും ജോര്‍ജിയയുടെയും വേര്‍പിരിയലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നാലെ കേട്ടതൊക്കെ സത്യമാണെന്ന് ജോര്‍ജിയ വെളിപ്പെടുത്തിയെങ്കിലും അര്‍ബ്ബാസ് മൗനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറ ഖാനുമായിട്ടുള്ള വിവാഹം കഴിഞ്ഞുവെന്ന് നടന്‍ പറയുന്നത്. ബോളിവുഡില്‍ നിന്നുള്ള താരങ്ങളടക്കം പങ്കെടുത്ത് കൊണ്ടായിരുന്നു താരവിവാഹം നടന്നത്.


Click it and Unblock the Notifications











