പങ്കാളിയുടെ ഇഷ്ടങ്ങളല്ല എന്റേത്! വേര്‍പിരിഞ്ഞതും അത് കൊണ്ടാണ്, അര്‍ബ്ബാസ് ഖാനുമായി ഇപ്പോഴും ബന്ധമെന്ന് കാമുകി
വിവാഹവും വിവാഹമോചനവുമൊക്കെ നിസാരസംഭവങ്ങളായി മാറുന്നതാണ് ബോളിവുഡ് സിനിമാലോകത്ത് കാണുന്നത്. ബിടൗണിലെ മുന്‍നിര താരകുടുംബമാണ് അര്‍ബ്ബാസ് ഖാന്റേത്. സല്‍മാന്‍ ഖാന്‍ അടക്കമുള്ള സൂപ്പര്‍താര കുടുംബത്തിലെ വേര്‍പിരിയലുകളെ പറ്റിയുള്ള ചില കഥകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
നടി മലൈക അറോറയെയാണ് അര്‍ബാസ് ഖാന്‍ ആദ്യം വിവാഹം കഴിക്കുന്നത്. ഒരു മകന്‍ കൂടിയുള്ള ഇരുവരും ബന്ധം അവസാനിപ്പിച്ച് മറ്റ് റിലേഷന്‍ഷിപ്പിലേക്ക് തിരിഞ്ഞു. ശേഷം ആ ബന്ധവും അവസാനിപ്പിച്ചു എന്നതാണ് പുതിയ വിവരം. അര്‍ബ്ബാസിന്റെ കാമുകിയും മോഡലമായ ജോര്‍ജിയ ആന്‍ഡ്രിയാനി കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ബ്ബാസിനൊപ്പമുള്ള ജീവിതത്തെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

നാല് വര്‍ഷത്തോളമായിട്ട് അര്‍ബാസ് ഖാനും ജോര്‍ജിയയും ലിവിംഗ് റിലേഷനിലായിരുന്നു. താരങ്ങള്‍ പാര്‍ട്ടികളില്‍ ഒരുമിച്ച് പങ്കെടുത്ത് തുടങ്ങിയതോടെയാണ് പ്രണയത്തിലാണെന്ന് പോലും പുറംലോകം അറിയുന്നത്. അങ്ങനെ പുതിയ ബന്ധം തുടങ്ങിയെങ്കിലും അതും പാതി വഴിയില്‍ അവസാനിപ്പിച്ച് താരങ്ങള്‍ വേര്‍പിരിഞ്ഞു.
എന്നാല്‍ അര്‍ബ്ബാസുമായി വേര്‍പിരിയാനുണ്ടായ യഥാര്‍ത്ഥ കാരണമെന്താണെന്നും നടനുമായിട്ടുള്ള തന്റെ ഇപ്പോഴത്തെ സൗഹൃദമെങ്ങനെയാണെന്നും പറയുന്ന ജോര്‍ജിയയുടെ വാക്കുകളാണ് വൈറലാവുന്നത്.
'ഒരു ബന്ധത്തില്‍ ഞാന്‍ വിലമതിക്കുന്നത് രണ്ടാള്‍ക്കും സമാനമായ താല്‍പ്പര്യങ്ങളാണ്, പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഞങ്ങളുടെ ബന്ധത്തില്‍ അനുകൂലമല്ലാത്ത പരസ്പര താല്‍പ്പര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഉദാഹരണത്തിന്, ഞാന്‍ വ്യത്യസ്തമായ ചിന്തകളുള്ള വ്യക്തിയാണ്. എനിക്ക് എല്ലായിപ്പോഴും യാത്ര ചെയ്യുന്നതാണ് ഏറെ ഇഷ്ടമുള്ള കാര്യം. ഞാനൊരു സ്വതന്ത്ര വ്യക്തിയായത് കൊണ്ട് എവിടെയെങ്കിലും പോകണമെന്ന് തീരുമാനിച്ചാല്‍ ഞാന്‍ പോകും.
എന്നാല്‍ അര്‍ബ്ബാസിന് അങ്ങനെയല്ല. അയാള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അത് ഞാന്‍ ചെയ്യുന്നതും ശരിയല്ലെന്ന് തോന്നും. അര്‍ബ്ബാസിന് വീട്ടില്‍ ഇരുന്ന് സിനിമകളും ഡോക്യുമെന്ററികളും കാണാനാണ് ഇഷ്ടം. അങ്ങനെ നോക്കുമ്പോള്‍ എന്നില്‍ നിന്നും ഏറെ വ്യത്യസ്തനാണ് അദ്ദേഹം. എനിക്ക് അതുപോലെ വീട്ടില്‍ മാത്രമായി ഇരിക്കാന്‍ കഴിയില്ല. അതൊക്കെയാണ് തങ്ങള്‍ക്കിടയില്‍ ഒത്ത് പോകാന്‍ കഴിയാത്ത കാരണങ്ങള്‍.

ഇപ്പോള്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും, അര്‍ബാസും താനും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ജോര്‍ജിയ പറഞ്ഞു. 'ദമ്പതിമാര്‍ തമ്മില്‍ വേര്‍പിരിയലുണ്ടായതിന് ശേഷം, ആളുകള്‍ക്കിടയില്‍ ബന്ധം നല്ല രീതിയിലായിരിക്കില്ല. അവര്‍ക്ക് പരസ്പരം കൂടുതലൊന്നും പറയാനുണ്ടാവുകയുമിില്ല. പക്ഷേ ഞങ്ങളുടെ കാര്യത്തില്‍, അത് അങ്ങനെയല്ല. ഞങ്ങള്‍ ഇപ്പോഴും തമാശകള്‍ പറയാറുണ്ട്, എനിക്ക് ഇപ്പോഴും അവനെ വളരെ ഇഷ്ടമാണ്. മാത്രമല്ല ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും ജോര്‍ജിയ പറയുന്നു.
അതേ സമയം താനും അര്‍ബ്ബാസുമായി വേര്‍പിരിയുന്നതില്‍ നടന്റെ മുന്‍ഭാര്യയ്ക്ക് യാതൊരു പങ്കുമില്ലെന്നും ജോര്‍ജിയ സൂചിപ്പിച്ചിരുന്നു. ഈ വിഷയത്തിലേക്ക് അര്‍ബ്ബാസിന്റെ ഭാര്യയും നടിയുമായിരുന്ന മലൈക അറോറയെ വലിച്ചിഴയ്‌ക്കേണ്ടതില്ല. തങ്ങള്‍ക്കിടയിലെ പരസ്പര ധാരണക്കുറവുകളാണ് ബന്ധം മുന്നോട്ട് പോവുന്നതില്‍ നിന്നും പിന്മാറ്റിയതെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്.
1998-ല്‍ വിവാഹിതരായി അര്‍ബ്ബാസും മലൈകയും 2017-ലാണ് വേര്‍പിരിയുന്നത്. അതിന് ശേഷമാണ് ജോര്‍ജിയയുമായി അര്‍ബ്ബാസ് ഇഷ്ടത്തിലാവുന്നത്. നിലവില്‍ അര്‍ബാസ് ഖാന്‍ ബിഗ് ബോസ് ഹിന്ദിയുടെ 17-ാം സീസണില്‍ ഹോസ്റ്റായി പങ്കെടുത്തിരുന്നു. സല്‍മാന്‍ ഖാന് പകരം വെള്ളി, ശനി ദിവസങ്ങളില്‍ അവതാരകന്റെ ചുമതല അര്‍ബ്ബാസ് ഏറ്റെടുക്കുകയായിരുന്നു.


Click it and Unblock the Notifications











