മകനുമായി പിരിഞ്ഞിട്ടും നടിയുടെ വീട്ടിലേക്ക് സല്‍മാന്റെ കുടുംബം! മലൈകയെ ചേർത്ത് പിടിച്ച് മുൻഭർത്താവും കാമുകനും
നടി മലൈക അറോറയുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിന്ന്. പിതാവ് അനില്‍ അറോറയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വിഷാദരോഗമുണ്ടായിരുന്ന പിതാവ് താമസിച്ചിരുന്ന വീടിന്റെ ആറം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായിട്ടാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ താരപിതാവിന്റെ മരണത്തിന് പിന്നില്‍ ശക്തമായ കാരണം ഉണ്ടായിരിക്കുമെന്നാണ് പൊതു അഭിപ്രായം. എന്നിരുന്നാലും നടിയെയും കുടുംബത്തെയും ചേര്‍ത്ത് പിടിക്കുകയാണ് സിനിമാലോകം. അവിടെയും വ്യത്യസ്തമായ ചില കാഴ്ചകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

മലൈകയുടെ പിതാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് ആദ്യം വീട്ടിലേക്ക് എത്തിയവരുടെ വീഡിയോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. നടനും നിര്‍മാതാവും നടിയുടെ മുന്‍ഭര്‍ത്താവായ അര്‍ബ്ബാസ് ഖാനാണ് ആദ്യമെത്തിയവരില്‍ പ്രധാനി. മുന്‍ഭാര്യയാണെങ്കിലും മലൈകയുമായി ഇപ്പോഴും സ്‌നേഹബന്ധം തുടരാന്‍ അര്‍ബ്ബാസിന് സാധിച്ചിരുന്നു. ഒരു കാലത്ത് പിതാവിനെ പോലെ കണ്ടിരുന്നയാളുടെ വിയോഗത്തില്‍ ഓടിയെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്ന് ആരാധകര്‍ പറയുന്നു.
എന്നാല്‍ അര്‍ബ്ബാസിന് പിന്നാലെ ഖാന്‍ കുടുംബം ഒന്നടങ്കം മലൈകയുടെ വീട്ടിലേക്ക് എത്തി. അര്‍ബ്ബാസിന്റെ പിതാവ് സലിം ഖാന്‍, സല്‍മ ഖാന്‍, സഹോദരി അല്‍വീറ, സഹോദരന്‍ സൊഹൈല്‍ ഖാന്‍, മകന്‍ നിര്‍വാണ്‍, എന്നിവരാണ് അനുശോചനം രേഖപ്പെടുത്താന്‍ എത്തിയത്. നടക്കാന്‍ പോലും വയ്യെങ്കിലും താരമാതാപിതാക്കള്‍ അവിടേക്ക് എത്തിയത് വലിയ പ്രശംസകള്‍ക്ക് കാരണമായി.
വിവാഹമോചനം വാങ്ങി പോയ മരുമകളുടെ കുടുംബത്തിലേക്ക് ഇത്രയും വലിയൊരു താരകുടുംബം ഒരുമിച്ച് വരുന്നു. സല്‍മാന്‍ ഖാന്‍ മാതാപിതാക്കളോട് ബഹുമാനം തോന്നുകയാണ്. ഇതാണ് പക്വതയും ജ്ഞാനവും ഉണ്ടെന്ന് പറയുന്നത്... എന്ന് തുടങ്ങി സലീം ഖാന്റെ കുടുംബത്തെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്.
സല്‍മാന്‍ ഖാന്റെ കുടുംബത്തിലേക്ക് ആദ്യമെത്തുന്ന മരുമകളായിരുന്നു മലൈക അറോറ. അര്‍ബ്ബാസുമായിട്ടുള്ള പ്രണയവിവാഹത്തിന് ശേഷം നടി താരകുടുംബത്തിന്റെ പ്രിയങ്കരിയായി. എന്നാല്‍ പത്തൊന്‍പത് വര്‍ഷത്തിന് ശേഷം ഈ ബന്ധം വേര്‍പിരിയുകയായിരുന്നു. പിന്നീട് മലൈകയും അര്‍ബ്ബാസും മറ്റ് ബന്ധങ്ങളിലേക്ക് പോവുകയും ചെയ്തു.

അര്‍ബ്ബാസ് മാത്രമല്ല ഇപ്പോഴത്തെ ലിവിംഗ് പാര്‍ട്‌നറായ അര്‍ജുന്‍ കപൂറും ഇവിടെ എത്തിയിരുന്നു. ദുഷ്‌കരമായ സമയങ്ങളില്‍ മലൈകയ്ക്കൊപ്പം നില്‍ക്കാന്‍ അര്‍ജുന്‍ കപൂറും എത്തിയിരുന്നു. ഒരു മകനെ പോലെ കാര്യങ്ങള്‍ നോക്കി കണ്ട് ചെയ്യുന്നതും വീട്ടിലേക്ക് വരുന്നവരെ സ്വീകരിക്കുന്നതും തുടങ്ങി എല്ലാം കാണിച്ച് മാതൃകയാവുകയാണ് അര്‍ജുന്‍.
ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷം മലൈക പുതിയൊരു ബന്ധത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ഏറെ കാലമായി മലൈകയും അര്‍ജുനും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നും താരങ്ങള്‍ വേര്‍പിരിഞ്ഞതായിട്ടും കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ മലൈകയ്ക്ക് താങ്ങാവാന്‍ അര്‍ജുനും എത്തിയെന്നത് ശ്രദ്ധേയമാണ്.
എന്തായാലും കേള്‍ക്കുന്ന വിവരങ്ങള്‍ വച്ച് ആരും മലൈകയെയും അവരുടെ കുടുംബത്തിനെയും വിലയിരുത്തരുതെന്ന് പറയുകയാണ് ആരാധകര്‍. ശരിയായ വിവരം അറിയാതെ അവളെ കുറ്റപ്പെടുത്തരുത്. ഓരോ വ്യക്തിക്കും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. മുന്‍പ് കേട്ടിരുന്ന പല കഥകളും സത്യമല്ലെന്ന് പിന്നീട് തെളിയും. അതുവരെ കാത്തിരിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











