പർമീതുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതിന്റെ കാരണം വെളിപ്പെടുത്തി അർച്ചന പുരൺ സിങ്

1992 ജൂൺ 30ന് ആയിരുന്നു ഇരുവരുടെയും പർമീതിന്റെയും വിവാഹം. വിവാഹത്തിനു നാലുവർഷം മുമ്പ് ഇരുവരും ഡേറ്റിംഗിൽ ആയിരുന്നുവെന്നും അർച്ചന പുരൺ സിങ് വെളിപ്പെടുത്തി.

ഇരുവരുടെയും വിവാഹം കഴിഞ്ഞപ്പോൾ 30 വർഷം തികഞ്ഞിരിക്കുകയാണ് രണ്ട് മക്കളുമായി സന്തോഷപൂർവ്വം ആണ് ഇരുവരും ജീവിക്കുന്നത്. 'ദി കപിൽ ശർമ്മ ഷോ' യുടെ ഒരു എപ്പിസോഡിൽ പർമീത് ആണ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നും ഒറ്റരാത്രികൊണ്ട് ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്നും അർച്ചന വെളിപ്പെടുത്തിയിരുന്നു.

വിവാഹം കഴിക്കുന്നതിന് മുമ്പ് നാല് വർഷം ഡേറ്റിംഗിലായിരുന്നു

വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾ എതിരായിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസം ആയിരുന്നു അതിന് കാരണമെന്നും അർച്ചന പറഞ്ഞു. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി വിശദീകരിച്ചത്.

"1992-ൽ പർമീതിനെ വിവാഹം കഴിക്കുന്നതിന് മുമ്പ്, ഞങ്ങൾ നാല് വർഷം ഡേറ്റിംഗിലായിരുന്നു, ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിലും, അത് ഞങ്ങളുടെ ബന്ധത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല.

പ്രായത്തിന്റെ അന്തരം ചിന്തിക്കാൻ പോലും കഴിയാത്തത്ര സ്നേഹത്തിലാണ് ഞങ്ങൾ എന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി.

പ്രായവ്യത്യാസം ഞങ്ങൾക്ക് ഒരു പ്രശ്നമായി തോന്നിയതേയില്ല

പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഒരിക്കൽക്കൂടി നന്നായി ആലോചിക്കാൻ എന്റെ വീട്ടുകാർ എന്നോട് പറഞ്ഞെങ്കിലും, എന്റെ മനസ്സിൽ ഒരിക്കലും സംശയം തോന്നിയിരുന്നില്ല.

ഈ 30 വർഷ കാലയളവിൽ ഞങ്ങൾക്ക് രണ്ട് ആൺമക്കൾ ഉണ്ടായി, ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും നേരിട്ട് അപ്പോഴൊന്നും ഈ പ്രായവ്യത്യാസം ഞങ്ങൾക്ക് ഒരു പ്രശ്നമായി തോന്നിയതേയില്ല." അർച്ചന പുരൺ സിങ് പറഞ്ഞു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഭർത്താവിനേക്കാൾ ഉയരങ്ങളിൽ ഭാര്യ എത്താൻ പാടില്ല

വിവാഹശേഷം തന്റെ കരിയറിൽ ഉണ്ടായ മാറ്റാതെ പറ്റിയും അർച്ചന അഭിമുഖത്തിൽ സംസാരിച്ചിരുന്നു. 'അഭിമാൻ' ചിത്രത്തെ പോലെയായിരുന്നു തങ്ങളുടെ ജീവിതമെന്ന് താൻ പലപ്പോഴും ഭർത്താവിനോട് പറഞ്ഞ ചിരിക്കാറുണ്ടെന്നും.

ഭർത്താവിനേക്കാൾ ഉയരങ്ങളിൽ ഭാര്യ എത്താൻ പാടില്ല എന്ന തരത്തിലുള്ള കാഴ്ചപാടുകളൊന്നും തനിക്കോ തന്റെ ഭർത്താവിനോ ഇല്ലെന്നും. സ്ത്രീയെ വെറും കുടുംബിനിയായി മാത്രം കാണുന്ന പഴയ സംസ്കാരത്തോട് തങ്ങൾ ഇരുവറും യോജിക്കുന്നില്ലെന്നും അത്തരം കീഴ്വഴക്കങ്ങൾ മാറ്റണമെന്നും അർച്ചന പറഞ്ഞു.

Read more about: archana puran singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X