For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌ക വീണ്ടും ഗര്‍ഭിണി! ആ ശുഭവാര്‍ത്തയ്ക്ക് സമയമായോ? താരദമ്പതികളെ വിടാതെ പിന്തുടര്‍ന്ന് മാധ്യമങ്ങള്‍

  |

  സെലിബ്രിറ്റി ലോകത്തെ ക്യൂട്ട് കപ്പിളാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും മകള്‍ വാമികയുടെ ജനനം ബോളിവുഡും ക്രിക്കറ്റ് ലോകവും ഏറെ ആഘോഷിച്ച വിശേഷമായിരുന്നു. 2021 ജനുവരി 11-നായിരുന്നു വാമികയുടെ ജനനം.

  മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന മാതാപിതാക്കളാണ് കൊഹ്‌ലിയും അനുഷ്‌കയും. വാമികയുടെ ജനനദിനത്തില്‍ തന്നെ ഇക്കാര്യം കൊഹ്‌ലി മാധ്യമങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും പലപ്പോഴും ചിത്രങ്ങളെടുക്കാന്‍ പാപ്പരാസികള്‍ പിന്നാലെ തന്നെയുണ്ട്.

  അടുത്തിടെ മൂവരും മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് തിരികെ മുംബൈയിലെത്തിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ കൊഹ്‌ലിയേയും അനുഷ്‌കയേയും മകളേയും സ്വീകരിക്കാന്‍ വലിയൊരു മാധ്യമപ്പട തന്നെയുണ്ടായിരുന്നു.

  എല്ലാവര്‍ക്കും ചിത്രങ്ങള്‍ക്കായി പോസ് ചെയ്ത് മടങ്ങിയ ഇരുവരും പിന്നീടാണ് തന്റെ മകളുടെ ചിത്രങ്ങളും ഇതിനിടയില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നുണ്ടെന്ന സത്യം മനസ്സിലാക്കിയത്. മകളുടെ സ്വകാര്യതയെക്കുറിച്ച് മുന്‍പേ പറഞ്ഞിട്ടുള്ള കൊഹ്‌ലിയും അനുഷ്‌കയും ഇതിനോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

  മുന്‍പ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ അനുഷ്‌കയോടൊപ്പം എത്തിയ വാമികയുടെ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മകളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്ന താരദമ്പതികളുടെ വാക്കുകള്‍ക്ക് പുല്ലുവില കല്പിച്ചാണ് ഒരു മുന്‍നിര മാധ്യമം വാമികയുടെ ചിത്രങ്ങളെടുത്തത്.

  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് അനുഷ്‌ക വളരെ പരുഷമായി തന്നെ കമന്റ് ബോക്‌സില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. മറ്റുള്ളവരില്‍ നിന്നും മാധ്യമധര്‍മ്മം കണ്ടുപഠിക്കാനായിരുന്നു അനുഷ്‌കയുടെ ഉപദേശം.

  Also Read: 'ഭ്രാന്ത് പിടിച്ച് അലറിക്കരയുകയായിരുന്നു'; പ്രാണവേദന കൊണ്ടു പിടഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് നടി പ്രണിത സുഭാഷ്

  അതേസമയം മാലിദ്വീപില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഉടന്‍ തന്നെ കൊഹ്‌ലിയും അനുഷ്‌കയും മുംബൈയിലെ കോകിക ബെന്‍ ആശുപത്രിയില്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും പല മാധ്യമങ്ങളും പകര്‍ത്തിയിട്ടുണ്ട്.

  കുടുംബത്തിലെ പുതിയ വിശേഷമാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അനുഷ്‌ക രണ്ടാമതും ഗര്‍ഭിണിയാണോ എന്നാണ് ഈ ചിത്രങ്ങള്‍ക്കു താഴെ ചോദ്യചിഹ്നങ്ങളോടെ പലരും കമന്റ് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ വാമികയ്ക്ക് ഒരു കൂട്ടുവന്നല്ലോ എന്നും മറ്റ് ചിലര്‍ പറയുന്നു. പക്ഷെ, അത് സാധാരണ നടത്തുന്ന റെഗുലര്‍ ചെക്കപ്പാണെന്ന് മറ്റൊരു കൂട്ടര്‍ അവകാശപ്പെടുകയാണ്.

  Also Read: പാട്ട് പാടാനുള്ള മൂഡ് കളയല്ലേ പ്ലീസ്! സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: അത് പ്രകൃതിവിരുദ്ധം; മാറിടവും അരക്കെട്ടും വലുതാക്കാന്‍ ശസ്ത്രക്രിയ ആവശ്യപ്പെട്ടവര്‍ക്കുള്ള നടിയുടെ മറുപടി

  അതേസമയം, ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് അനുഷ്‌ക ശര്‍മ്മ. ചക്‌ദേ എക്‌സ്പ്രസാണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ വേഷത്തിലാണ് അനുഷ്‌ക ഈ ചിത്രത്തില്‍ എത്തുന്നത്. പ്രോസിത് റോയ് ആണ് സംവിധാനം. 2018-ല്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ സീറോ എന്ന ചിത്രത്തിലായിരുന്നു അനുഷ്‌ക ഒടുവില്‍ അഭിനയിച്ചത്.

  Read more about: anushka sharma virat kohli
  English summary
  Are Anushka Sharma and Virat Kohli expecting their second child? Buzz Goes Viral After Hospital Visit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X