പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികൾ വീണ്ടും!! അണിയറയിൽ ഒരുങ്ങുന്നത് റൊമാന്റിക് ചിത്രം..
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദീപിക പദുകോണും രൺബീർ കപൂറും. ഒരുകാലത്ത് ഇവരുടെ പ്രണയം പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ബോളിവുഡ് താരങ്ങൾ തമ്മിലുളള പ്രണയവും ബ്രേക്കപ്പും നിത്യ സംഭവമാണ്. എന്നാൽ ദീപിക-രൺബീർ താരജോഡികൾ ഒന്നിക്കണമെന്ന് പ്രേക്ഷകർക്കിടയിൽ തന്നെ അതിയായ ആഗ്രഹമുണ്ടായിരുന്നു. പ്രേക്ഷകരെ ഉൾപ്പെടെ സങ്കടത്തിലാഴ്ത്തി കൊണ്ടായിരുന്നു ഇവരുടെ ബ്രേക്ക് അപ്പ്.
ബച്ച്ന എ ഹസിനേ എന്ന ചിത്രത്തിലൂടെയാണ് ദീപികയും രൺബീറും ആദ്യമായി ഒന്നിച്ചെത്തുന്നത്. ഇതിനു ശേഷമായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ഇവരുടെ പ്രണയബന്ധ കേവലം ഒരു വർഷം മാത്രമായിരുന്നു നീണ്ടു നിന്നിരുന്നത്. പ്രണയം ഇവരെ ഇരുവഴിയ്ക്ക് ആക്കിയെങ്കിലും സൗഹൃദം ഇവരെ ഒന്നിപ്പിച്ചു നിർത്തുകയാണ്. വർഷങ്ങൾക്ക് ശേഷം ദീപികയും രൺബീറും വീണ്ടും ഒന്നിക്കുകയാണ്.

വീണ്ടും റൊമാന്റിക് ജോഡികൾ
ബോളിവുഡിലെ റൊമാന്റിക് ജോഡികളായ ദീപികയും രൺബീറും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. മൂന്ന് ചിത്രങ്ങളിൽ മാത്രമാണ് താരങ്ങൾ ഒന്നിച്ചെത്തിയത്. ഇവ മൂന്നും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. 2008 ൽ പുറത്തിറങ്ങിയ ബച്ച്ന എ ഹസിനേ , 2015 ൽ പുറത്തിറങ്ങിയ തമാശ, 2013 ൽ പുറത്തിറങ്ങിയ യെ ജവാനി ഹൈ ദിവാനി എന്നീ ചിത്രങ്ങൾ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. വർഷങ്ങൾക്ക് ശേഷും ഈ റൊമാന്റിക് കപ്പിൾസ് ഒന്നിക്കുകയാണ്. അനുരാഗ് ബസുവിന്റെ ചിത്രത്തിലാണ് താരങ്ങൾ വീണ്ടും ഒന്നിക്കുന്നത്. ഒരു റൊമാന്റിക് ചിത്രമായിരിക്കുമിത്.

ബ്രക്കപ്പിനു ശേഷമുള്ള കരിയർ
പ്രണയം പിരിഞ്ഞതിനു ശേഷം ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ബോളിവുഡിലെ ഗുഡ് കപ്പിൾഡ് ഇപ്പോൾ ഗുഡ് ഫ്രണ്ടസാണ് ബ്രക്കപ്പിന് ശേഷം സൗഹൃദം കാത്ത് സൂക്ഷിച്ചെങ്കിലും അധികം ചിത്രങ്ങളിൽ താരങ്ങൾ ഒന്നിച്ചെത്തിയിരുന്നില്ല. ദീപികയുടെ വിവാഹ ശേഷമായിരുന്നു ദീപിക രൺബർ ജോഡി വെള്ളിത്തിരയിൽ എത്തുന്നത്.

തുടക്കം പരസ്യ ചിത്രം
വിവാഹത്തിനു ശേഷം ദീപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയ രൺബീറിനോടൊപ്പമായിരുന്നു. പരസ്യ ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വരവ്. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷവും പ്രേക്ഷകർ അറിയിച്ചിരുന്നു. പരസ്യം സൂപ്പർ ഹിറ്റായിരുന്നു.

രൺബീറിനോടെപ്പം അഭിനയിക്കാൻ ഇഷ്ടം
രൺബീറ്‍ കപൂറിനോടൊപ്പം അഭിനയിക്കാനുളള ആഗ്രഹം പ്രകടമാക്കി നടൻ രൺവീർ കപൂർ രംഗത്തെത്തിയിരുന്നു. തനിയ്ക്ക് രൺബീറിനോടൊപ്പം ജോലി ചെയ്യാൻ വളരെ അധികം ഇഷ്ടമാണന്നും രൺവീർ തുറന്നു പറഞ്ഞു . ഇതിനു മുൻപ് പല ചിത്രങ്ങളും വന്നിരുന്നു. എന്നാൽ ആ പ്രോജക്ടുകൾ നടന്നില്ല. വൈകാതെ തന്നെ തങ്ങൾ രണ്ടു പേരും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തുമെന്നും താരം പറഞ്ഞിരുന്നു. ദീപിക രൺബീർ പരസ്യം പുറത്തു വന്നതിനു പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.


Click it and Unblock the Notifications