deepika: വിവാഹം സെപ്റ്റംബറിലും ഒക്ടോബറിലുമല്ല!! ദീപികയ്ക്ക് നടുവേദന, വിവാഹത്തെക്കുറിച്ച് രണ്‍വീർ
ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശരിയല്ല.
ബോളിവുഡിൽ ഏറ്റവും അധികം ചർച്ച വിഷയമായ വിവാഹം ദീപികയുടേയും രൺവീർ സിങ്ങിന്റേതുമായിരിക്കും. താരങ്ങളുടെ വിവാഹത്തെ കുറിച്ച് അത്രയധികം വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരങ്ങളുടെ വിവാഹ തീയതി വരെ പുറത്തു വിട്ടു എന്നുളള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ ഇത്രയധികം വാർത്തകൾ പ്രചരിച്ചിട്ടും താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രൺവീർ സിങ് രംഗത്തെത്തിയിട്ടുണ്ട്. സ്പൈസ് റൂട്ട് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദീപികയുമായിട്ടുള്ള വിവാഹത്തിനെ കുറിച്ച് രൺവീർ മനസ് തുറന്നത്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ശരിയല്ലെന്നാണ് താരം പറയുന്നത്.

ഇപ്പോൾ തിക്കിലാണ്
വിവാഹത്തിനെ കുറിച്ച് ഇപ്പോൾ ഔദ്യോഗികമായി ഞങ്ങൾ ഒരു തിരുമാനവും എടുത്തിട്ടില്ല. ഇത് ഭാവിയിൽ ഉണ്ടാകുന്ന ഒരു കാര്യമാണ്. അതിനെ കുറിച്ച് മുൻകൂട്ടി ഒന്നും പ്രവചിക്കാൻ പറ്റില്ല. കൂടാതെ താനൊരു പ്രവാചകനല്ലെന്നും രൺവീർ കൂട്ടിച്ചേർത്തു. കൂടാതെ ഞങ്ങൾ രണ്ടാളും ഇപ്പോൾ നല്ല തിരിക്കിലാണ്. ഭാവിയിൽ വിവാഹത്തിനെ കുറിച്ച് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായാൽ എല്ലാവരേയും അറിയിക്കുന്നതായിരിക്കുമെന്നും രൺവീർ കൂട്ടിച്ചേർത്തു.

ദീപിക വിശ്രമത്തിൽ
സഞ്ജയ് ലീല ബൻസാലിയയുടെ പദ്മവദ് എന്ന ചിത്രത്തിനു ശേഷം ദീപിക സിനിമയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. ഇതാണ് ആരാധകരുടെ സംശയം വർധിക്കാൻ കാരണം. എന്നാൽ താരത്തിന് നടുവേദനയാണെന്നും അതിന്റെ ചികിത്സയുടെ ഭാഗമായിട്ടാണ് സിനിമയിൽ നിന്ന് താൽക്കാലിക മായി വിട്ടു നിൽക്കുന്നതെന്നും രൺവീർ പറഞ്ഞു. സോയ അക്തറിന്റെ ഗള്ളി ബോയ്, റോഹിത് ഷെട്ടിയുടെ സിംബ എന്നി ചിത്രങ്ങൾക്ക് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരിക്കും രൺവീർ കപിൽ ദേവിന്റെ ജീവിതം കഥ പറയുന്ന ചിത്രത്തിൽ എത്തുക. താരത്തിന്റെ ഈ ഇടവേള വീണ്ടും പ്രേക്ഷകരിൽ സംശയം ജനിപ്പിക്കുന്നണ്ട്

സെപ്റ്റംബറിൽ വിവാഹം
സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ താരങ്ങളുടെ വിവാഹം ഉണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലുമായി രൺവീർ രംഗത്തെത്തിയത്. താര വിവാഹത്തിനു വളരെ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുക, വിവാഹത്തിനായുള്ള ഷോപ്പിങ് തിരക്കിലാണ് ദീപിക എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ദീപികയെ ബഹുമാനിക്കുന്നു
ഇതിനും മുൻപ് ദീപികയുമായുളള വിവാഹത്തെ കുറിച്ചു രൺവീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയിൽ വിവാഹത്തിനെ കുറിച്ച് സൂചനയുണ്ടായിരുന്നു. പരസ്പര ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുള്ളതെന്നും ദീപികയെ പോലൊരു കൂട്ടുകാരിയെ ജീവിതത്തില്‍ കിട്ടിയതില്‍ താന്‍ അനുഗ്രഹീതനാണെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ദീപികയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











