സിനിമാക്കഥപോലെ കൂടിച്ചേരല്‍; മക്കളെല്ലാം ഒന്നായതിന്റെ സന്തോഷത്തില്‍ ബോണി കപൂര്‍

By Rajesh Mc

ദില്ലി: ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ പെട്ടെന്നുള്ള മരണവാര്‍ത്ത ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുറത്തുവന്നത്. ഇതിന് ശേഷമാണ് അതുവരെ കണ്ടാല്‍ മിണ്ടാതിരുന്ന ജാന്‍വി, ഖുഷി, അന്‍ഷുല, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പരസ്പരം പിന്തുണയുമായി ഒരുമിച്ചത്. രണ്ട് ബന്ധങ്ങളില്‍ നിന്നുള്ളവരെങ്കിലും ശ്രീദേവിയുടെ മരണശേഷം മക്കളെല്ലാം ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞു. ഓരോരുത്തരുടെയും ജീവിതത്തിലെ പ്രധാന ദിവസങ്ങളില്‍ പങ്കെടുക്കാനും ശ്രമിക്കുന്നു.

sridevi

ജാന്‍വിയുടെ പിറന്നാളിനും, ആദ്യ ചിത്രമായ ധടകിന്റെ ട്രെയിലര്‍ ലോഞ്ചിലും വരെ അര്‍ജ്ജുനും, അന്‍ഷുലയും പങ്കെടുത്തു. അര്‍ജ്ജുന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ താരത്തിന്റെ വീട്ടില്‍ വെച്ച് നടന്നപ്പോള്‍ ജാന്‍വിയും സാന്നിധ്യം അറിയിച്ചു. ബന്ധു സോനം കപൂറിന്റെ വിവാഹത്തില്‍ പിതാവ് ബോണി കപൂറിനൊപ്പം നാല് പേരും ഒരു കുടുംബ ഫോട്ടോയ്ക്ക് പോസ് ചെയ്യാനും തയ്യാറായി.

നാല് മക്കളെ കിട്ടിയത് അനുഗ്രഹമാണെന്നാണ് ഇപ്പോള്‍ ബോണി കപൂര്‍ പറയുന്നത്. 'അവര്‍ പരസ്പരം സ്‌നേഹിക്കുന്നു. അവര്‍ ഒരുമിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ഇത് എപ്പോഴെങ്കിലും സംഭവിക്കേണ്ടതായിരുന്നു, പക്ഷെ ദുഃഖകരമായ ഒരു കാര്യം അതിന് കാരണമായെന്നത് ദൗര്‍ഭാഗ്യമാണ്. അവരെല്ലാം എന്റെ ചോരയാണ്, അവര്‍ ഒരുമിച്ച് വന്നേതീരൂ', ബോണി വിശദീകരിച്ചു. മകന്‍ അര്‍ജ്ജുനാണ് കൂട്ടത്തില്‍ കൂടുതല്‍ പക്വത കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കൊപ്പം ദുബായിലേക്ക് പോലും മകനെത്തി. അന്‍ഷുല ജാന്‍വിക്കും, ഖുഷിക്കും ഒപ്പം മുംബൈയില്‍ നിന്നു. രണ്ട് അമ്മമാരാണെങ്കിലും അവരുടെ പിതാവ് താനല്ലേയെന്നും ബോണി കപൂര്‍ വ്യക്തമാക്കി.

മകള്‍ അന്‍ഷുലയ്ക്ക് പഠനത്തിലാണ് താല്‍പര്യമെങ്കിലും ഖുഷി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അജയ് ദേവ്ഗണ്‍ നായകനാകുന്ന ഇതിഹാസ ഫുട്‌ബോള്‍ കോച്ച് സയെദ് അബ്ദുള്‍ റഹീമിന്റെ ജീവിതകഥയാണ് ബോണി അടുത്തതായി ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X