താരപുത്രന്‍ പ്രണയത്തിലാണ്! അതേക്കുറിച്ച് വെളിപ്പെടുത്താത്തതിന് പിന്നിലൊരു കാരണമുണ്ടെന്നും അര്‍ജുന്‍

ബോളിവുഡ് സിനിമയിലിപ്പോള്‍ പ്രണയസാഫല്യത്തിന്റെ സാഫല്യമാണ്. പ്രിയങ്കയും ദീപികയുമൊക്കെ പ്രണയം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ്. താരങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. താരപുത്രനായ അര്‍ജുന്‍ കപൂറിന്റെ പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. മലൈക അറോറ വിവാഹ മോചനം നേടിയതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അര്‍ജുനായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. താരകുടുംബത്തിലെ എല്ലാവരും ഈ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. അടുത്തിടെ ഇരുവരേയും എയര്‍പോര്‍ട്ടില്‍ ഒരുമിച്ച് കണ്ടതോടെയാണ് പാപ്പരാസികള്‍ ഇക്കാര്യവും വാര്‍ത്തയാക്കിയത്. മലൈകയുമായി താന്‍ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

താന്‍ പ്രണയത്തിലാണെന്നും ഈ ബന്ധം ഇതുവരെ കുടുംബത്തില്‍ അവതരിപ്പിക്കാതിരുന്നതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. താനിപ്പോള്‍ സിംഗിളല്ലെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. കുടുംബത്തില്‍ അടുത്തിടെയായി അത്ര നല്ല കാര്യങ്ങളല്ല സംഭവിച്ചത്. അതിനിടയില്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറയാന്‍ തനിക്ക് തോന്നിയിരുന്നില്ലെന്ന് അര്‍ജുന്‍ പറയുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളുമായി പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ എങ്ങനെയാണ് ഇക്കാര്യം പറയുന്നതെന്നും താരം ചോദിക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ച് താന്‍ പറയാതിരുന്നതെന്നും താരം പറയുന്നു.

Arjun , Maliaka

ശ്രീദേവി മരിച്ചുവെന്നറിഞ്ഞപ്പോള്‍ ആദ്യം ഓടിയെത്തിയത് അര്‍ജുനായിരുന്നു. ചിത്രീകരണം നിര്‍ത്തിവെച്ച് അച്ഛനും സഹോദരിമാര്‍ക്കുമൊപ്പം താരപുത്രനും ഒപ്പമുണ്ടായിരുന്നു. ജാന്‍വിയും ഖുഷിയും എവിടെയെന്നായിരുന്നു അന്‍ഷുലയും ചോദിച്ചത്. അമ്മ ഇന്ന് ജീവിചച്ചിരുന്നുവെങ്കില്‍ ആദ്യം പറയുന്ന കാര്യവും അതായിരിക്കുമെന്നും താരം പറയുന്നു. അര്‍ജുനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് ജാന്‍വിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X