ശ്രീദേവിയുടെ മകളല്ലേ! ബോളിവുഡ് ഭരിക്കാനുള്ള കാലിബറുണ്ട് അവള്‍ക്ക്! ജാന്‍വിയെക്കുറിച്ച് അര്‍ജുന്‍
താരങ്ങള്‍ക്ക് പിന്നാലെ അവരുടെ മക്കളും സിനിമയിലേക്കെത്തുന്നത് സ്വഭാവികമായ സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന നിരവധി അരങ്ങേറ്റങ്ങളാണ് അടുത്തിടെ നടന്നത്. ഭാഷാഭേദമില്ലാതെ എല്ലായിടത്തും താരപുത്രികള്‍ക്കും താരപുത്രന്‍മാര്‍ക്കും മികച്ച സ്വീകാര്യത ലഭിക്കാരുണ്ട്. അത്തരത്തില്‍ ബോളിവുഡ് ഒന്നടങ്കം കാത്തിരുന്ന അരങ്ങേറ്റമായിരുന്നു ജൂലൈയില്‍ നടന്നത്. ശ്രീദേവിക്ക് പിന്നാലെ മകള്‍ ജാന്‍വിയും സിനിമയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ധടക്കിലൂടെയായിരുന്നു താരപുത്രി അരങ്ങേറിയത്. മകളുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ശ്രീദേവിയും സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ ആ സിനിമ തിയേറ്ററില്‍ പോയി ആസ്വദിക്കാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിരുന്നില്ല.
ശ്രീദേവിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള അഭിനയമാണ് ജാന്‍വിയുടേതെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. ബോളിവുഡ് സിനിമയില്‍ നിലനില്‍ക്കാനുള്ള കഴിവുകളെല്ലാം അവള്‍ക്കുണ്ടെന്നും അഭിനയം അവളുടെ രക്തത്തിലുണ്ടെന്നുമാണ് അര്‍ധ സഹോദരനായ അര്‍ജുന്‍ കപൂര്‍ പറയുന്നത്. അവളുടെ കഴിവിന്റെ ചെറിയൊരു ഭാഗം മാത്രമേ ധടക്കിലൂടെ പുറത്തുവന്നിട്ടുള്ളൂ. അവള്‍ സ്‌ക്രീനിലെത്തിയപ്പോള്‍ കണ്ണടയ്ക്കാതെയാണ് താന്‍ നോക്കിയിരുന്നതെന്നും താരം പറയുന്നു.

അധികമാരോടും സംസാരിക്കാത്ത, പെട്ടെന്ന് മിംഗിളാവാത്ത പ്രകൃതക്കാരിയാണ് അവള്‍. അവളരെക്കുറിച്ചോര്‍ത്ത് കുടുംബത്തിലെല്ലാവര്‍ക്കും അഭിമാനമാണെന്നും അഭിനേത്രിയെന്ന നിലയില്‍ മികച്ച സിനിമാഭാവിയാണ് അവള്‍ക്കുള്ളതെന്നും അര്‍ജുന്‍ പറയുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അടുത്തെങ്ങും വിവാഹിതനാവാനുള്ള പ്ലാനിലല്ല താനെന്നും അന്‍ഷുലയുടേയും കസിന്‍ റിയയുടെയും വിവാഹത്തിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും താരപുത്രന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications