വർഷങ്ങൾ നീണ്ട ബന്ധം അവസാനിച്ചു; അർജുനും മലൈകയും രണ്ട് വഴിക്ക്; ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് വിവരം
ബോളിവുഡിൽ ഏറെ ചർച്ചയായ പ്രണയമാണ് അർജുൻ കപൂറിന്റെയും മലെെക അറോറയുടേതും. പ്രമുഖ നിർമാതാവ് ബോണി കപൂറിന്റെ മകനാണ് അർജുൻ. മലൈകയുമായി അർജുൻ അടുത്തത് പലർക്കും കൗതുകമായി. രണ്ട് പേരും തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്. മലൈകയുടെ ഇപ്പോഴത്തെ പ്രായം 50 ആണ്. അർജുൻ 38 കാരനും. വിവാഹ മോചിതയാണ് മലൈക. ഒരു മകനുമുണ്ട്. എന്നാൽ അർജുനുമായുള്ള പ്രണയത്തിന് ഇതൊന്നും തടസമായില്ല. വിവാഹ മോചനം നേടിയ ശേഷം 2018 ലാണ് മലൈക അർജുനുമായി പ്രണയത്തിലാണെന്ന് ഗോസിപ്പ് വരുന്നത്.
അക്കാലത്ത് ബി ടൗണിലെ യുവനിരയിൽ അർജുൻ ശ്രദ്ധേയനായിക്കൊണ്ടിരിക്കുകയാണ്. പല മുൻവിധികളും ഈ ബന്ധത്തെക്കുറിച്ച് വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ രണ്ട് പേരും സന്തോഷകരമായി മുന്നോട്ട് നീങ്ങി. എന്നാലിപ്പോൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ട് പേരും ബന്ധം ഉപേക്ഷിച്ചെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്. രമ്യമായാണ് പിരിഞ്ഞതെന്നും ഇവർ പറയുന്നു.

മലൈകയും അർജുനും തമ്മിൽ സവിശേഷമായ ഒരു ബന്ധം ഉണ്ടായിരുന്നു. പിരിയാനും ഇതേക്കുറിച്ച് മൗനം പാലിക്കാനും അവർ തീരുമാനിച്ചിരിക്കുന്നു. ഇതിലേക്ക് ആരെയും വലിച്ചിഴക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. അവർ തമ്മിൽ സ്നേഹ നിർഭരമായ ബന്ധം ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ അത് അവസാനിച്ചു. അതിനർത്ഥം ഇവർ തമ്മിൽ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടെന്നല്ല. രണ്ട് പേർക്കും പരസ്പരം വലിയ ബഹുമാനമുണ്ടെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
അവർ വർഷങ്ങളോളം സീരിയസായ ബന്ധത്തിലായിരുന്നു. വൈകാരികമായ ഈ സമയത്ത് ആവശ്യമായ സ്പേസ് ആരാധകർ നൽകുമെന്ന് താരങ്ങൾ പ്രതീക്ഷിക്കുന്നെന്നും ഇവർ പറഞ്ഞു. വാർത്ത ഇതിനകം ബോളിവുഡ് മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ വർഷങ്ങളോളും നീണ്ട പ്രണയ ബന്ധം അവസാനിക്കുമ്പോൾ കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല.

വിവാഹിതരാകുന്നില്ലേ എന്ന ചോദ്യം നേരത്തെ രണ്ട് പേർക്കും നേരെ വന്നിട്ടുണ്ട്. പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ചുള്ള ചോദ്യങ്ങളോടും ഒരിക്കൽ താരങ്ങൾ പ്രതികരിച്ചു. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ വിസമ്മതിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് മലൈക അന്ന് തുറന്നടിച്ചു. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതലെങ്കിൽ അവളെ കിഴവിയെന്നും എന്തിനും തുനിഞ്ഞവളെന്നും വിളിക്കുമെന്ന് മലൈക അറോറ ചൂണ്ടിക്കാട്ടി.
നിർമാതാവും നടനുമായ അർബാസ് ഖാനാണ് മലൈകയുടെ മുൻ ഭർത്താവ്. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് ഇദ്ദേഹം. . 1998 ലാണ് മലൈകയുമായി അർബാസ് വിവാഹിതനാവുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇവർ അടുത്തത്. എന്നാൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം മലൈകയും അർഹാനും വേർപിരിയുകയായിരുന്നു. അർഹാൻ ഖാൻ എന്നാണ് ഇവരുടെ മകന്റെ പേര്. അടുത്തിടെയാണ് അർബാസ് ഖാന്റെ രണ്ടാം വിവാഹം നടന്നത്. ശൂര ഖാൻ എന്നാണ് ഭാര്യയുടെ പേര്. മകൻ അർഹാൻ ഖാനും വിവാഹ ചടങ്ങിൽ പങ്കെടുത്തു.


Click it and Unblock the Notifications











