For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നിൽ കൂടുതൽ പങ്കാളികൾ?' ഇത് വീഡിയോ ​ഗെയിം അല്ലെന്ന് അർജുൻ കപൂർ; നടന്റെ വാക്കുകൾ വൈറൽ

  |

  ബോളിവുഡിലെ യുവനിരയിൽ പ്രധാനപ്പെട്ട നടൻമാരിൽ ഒരാളാണ് അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന്റെ മകനായ അർജുൻ കപൂർ ​ഗുണ്ടെ, കി ആന്റ് കാ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാ​ഗമായി. കരിയറിനൊപ്പം തന്നെ ചെറുപ്പം തൊട്ടേ അർജുൻ കപൂറിന്റെ വ്യക്തി ജീവിതം വാർത്തകളിൽ നിറയാറുണ്ട്.

  ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ശൂരി കപൂറിലുണ്ടായ മകനാണ് അർജുൻ. അർജുനും സഹോദരി അൻഷുളയും ജനിച്ച ശേഷമാണ് ബോണി കപൂർ നടി ശ്രീവിദ്യയുമായി അടുക്കുന്നതും ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതും.

  Also Read: കെട്ടിക്കൊണ്ടുവരുന്ന പെണ്ണിന്റെ പൊന്ന് കണ്ടാണോ വീട് പണിയെടുക്കുന്നത്? മഞ്ജുവിന്റെ ഭര്‍ത്താവിനെതിരെ യൂട്യൂബർ

  Also Read: എന്റെ സിനിമകൾ മക്കളെ കാണിച്ചിട്ടില്ല; സിനിമാ നടിയാണെന്ന് കൂട്ടുകാർ പറഞ്ഞാണ് അവർ അറിഞ്ഞത്: ജോമോൾ

  കുടുംബത്തിലെ പ്രശ്നങ്ങൾ അർജുൻ കപൂറിനെയും സഹോദരിയെയും വലിയ തോതിൽ ബാധിച്ചിരുന്നു. ഇതിനിടെ അമ്മ മരിച്ചതും അർജുനെ വിഷമത്തിലാക്കി. എന്നാൽ ഇതിൽ നിന്നെല്ലാം പുറത്ത് കടന്ന അർജുൻ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് ബോണി കപൂറുമായി ഏറെ നാൾ അകൽച്ചയിലുമായിരുന്നു അർജുൻ. പിന്നീട് ഇരുവരും രമ്യതയിൽ എത്തി.

  ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരുമായും അർജുൻ പിന്നീട് അടുത്തു. ശ്രീദേവിയുടെ മരണ ശേഷം ജാൻവിയെയും ഖുശിയെയും ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തിയത് അർജുൻ കപൂറും സഹോദരി അൻഷുളയുമായിരുന്നു. ഏറെക്കാലം നിലനിന്ന അസ്വാരസ്യങ്ങളും അകൽച്ചയും പതിയെ ഇല്ലാതായി.

  പുരോ​ഗമന ചിന്താ​ഗതിക്കാരനായ അർജുൻ കപൂർ ജീവിതത്തിലും ഇത് പിന്തുടരുന്നയാളാണ്. ഇപ്പോഴിതാ മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അർജുൻ കപൂർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹത്തിന് മുമ്പ് ഒന്നിൽക്കൂടുതൽ പങ്കാളികൾ ഉണ്ടാവുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം.

  'ഒരു വ്യക്തിയുടെ ജീവിതത്തിൽ പല ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. നിങ്ങൾ ഒരുപാട് പേരെ കാണും. ഒരുപാട് ബന്ധങ്ങൾ നോക്കും. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് അതിനേക്കാൾ വലിയ കാര്യമാണ്. ഒരു ബന്ധത്തിലാവുന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ വിവാഹത്തിന്റെ അത്രയും വരില്ല. ആ ഘട്ടത്തിലെത്തണമെങ്കിൽ ഒരുപാട് പ്രോസസുകൾ ഉണ്ട്'

  'പലപ്പോഴും ഇത് ആത്മാർത്ഥ സ്നേഹം ആണെന്ന് നമ്മൾ കരുതും. പക്ഷെ പിന്നീട് ബന്ധം വർക്ക് ആവുന്നില്ലെന്ന് മനസ്സിലാവും. അതിൽ‌ കുഴപ്പമില്ല. ഒന്നിൽ കൂടുതൽ പങ്കാളികൾ എന്നൊക്കെയുള്ള ചോദ്യം ചോദിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ഇത് വീഡിയോ ​ഗെയിം അല്ലെന്നാണ്. നിങ്ങളുടെ ചോദ്യം മാറ്റുക,' അർജുൻ കപൂർ നൽകിയ മറുപടി ഇങ്ങനെ.

  മലൈക അറോറയാണ് അർജുൻ കപൂറിന്റെ കാമുകി. ഇരുവരും വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രായ വ്യത്യാസത്തിന്റെ പേരിൽ മലൈകയും അർജുൻ കപൂറും വാർത്തകളിൽ ഇടം നേടാറുണ്ട്.

  49 കാരിയാണ് മലൈക. അർജുൻ കപൂർ 37 കാരനും. ഇതാണ് പലപ്പോഴും ചർച്ചകൾക്ക് കാരണം ആവാറ്. എന്നാൽ ട്രോളുകളെയൊന്നും ഇവർ കാര്യമാക്കാറില്ല. തങ്ങൾ പരസ്പരം സ്നേഹിക്കുന്നവരാണെന്നും സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നുമാണ് അർജുൻ കപൂർ മുമ്പൊരിക്കൽ പറഞ്ഞത്.

  Read more about: arjun kapoor
  English summary
  Arjun Kapoor Asked About Opinion On Having Multiple Partners; Actor's Befitting Reply Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X