കാമുകന്‍റെ പിറന്നാളിന് പ്രണയം പരസ്യമാക്കിയ മലൈക അറോറ! ഇത്തവണ അര്‍ജുനുള്ള സമ്മാനം ഇതാണ്!
ബോളിവുഡ് സിനിമാലോകത്തെ പ്രധാന കമിതാക്കളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. താരപുത്രനായ അര്‍ജുനുമായുള്ള മലൈകയുടെ പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയത്. 12 വയസ്സിന് ഇളപ്പമുള്ള അര്‍ജുനെയാണോ പ്രണയിക്കുന്നതെന്നും താരപുത്രന് ഇതെന്ത് പറ്റിയെന്ന തരത്തിലുമൊക്കെയുള്ള ചോദ്യങ്ങളും സജീവമായിരുന്നു.
മുന്‍ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് മലൈക വീണ്ടും പ്രണയത്തിലായത്. സിനിമാചടങ്ങുകള്‍ക്കും പൊതുവേദികളിലും മറ്റുമൊക്കെ ഇരുവരും ഒരുമിച്ചെത്തുന്നത് പതിവായി മാറിയതോടെയായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ വന്നത്.
35കാരനായ അര്‍ജുന്റെ പിറന്നാളാണ് ജൂണ്‍ 26ന്. പിറന്നാളാഘോഷിക്കുന്ന കാമുകന് സ്‌നേഹാശംസയുമായി നേരത്തെ തന്നെ മലൈക എത്തിയിരുന്നു. തന്നെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന കാമുകന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് ആശംസ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ് വൈഖായി മാറിയത്. ഇതേ ദിവസം തന്നെ പിറന്നാളാഘോഷിക്കുന്ന സുഹൃത്തിനെക്കുറിച്ചും മലൈക വാചാലയായിരുന്നു. ബര്‍ത് ഡേ ട്വിറ്റന്‍സ് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷത്തെ പിറന്നാളിനിടയിലായിരുന്നു മലൈക തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണം നടത്തിയത്. വെക്കേഷനായി പോയ സമയത്തെ ഫോട്ടോയും താരം അന്ന് പോസ്റ്റ് ചെയ്തിരുന്നു. പാപ്പരാസികളുടെ സംശയം ശരിയായിരുന്നുവെന്ന് താരവും സ്ഥിരീകരിച്ചതോടെയാണ് ഒരുവിഭാഗം മലൈകയെ വിമര്‍ശിച്ച് എത്തിയത്. പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു വിമര്‍ശനം.
Recommended Video
എന്നാല്‍ ഇവര്‍ ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഋഷി കപൂറിനെ സന്ദര്‍ശിക്കാന്‍ അര്‍ജുനെത്തിയപ്പോള്‍ കൂടെ മലൈകയുമുണ്ടായിരുന്നു. എന്നാണ് വിവാഹമെന്ന തരത്തിലുള്ള ചോദ്യവും നിരവധി തവണ ഉയർന്നിരുന്നു. എന്നാല് ഇവർ ഇരുവരും ഇതുവരെ അതേക്കുറിച്ച് കൃത്യമായി പ്രതികരിച്ചിരുന്നില്ല.
സഹോദരിയായ അന്‍ഷുലയുടെ വിവാഹം കഴിഞ്ഞ് മാത്രമേ താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുള്ളൂവെന്ന് നേരത്തെ അര്‍ജുന്‍ പറഞ്ഞിരുന്നു. പിതാവ് ബോണി കപൂറിന്റെ രണ്ടാം ഭാര്യ ശ്രീദേവിയുമായി അകല്‍ച്ചയിലായിരുന്നുവെങ്കിലും അവരുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞപ്പോള്‍ അര്‍ജുനും ഓടിയെത്തിയിരുന്നു. ജാന്‍വിയേയും ഖുഷിയേയും ആശ്വസിപ്പിക്കാനായി അര്‍ജുനും ഒപ്പമുണ്ടായിരുന്നു. സഹോദരന് പിറന്നാളാശംസ നേര്‍ന്ന് ഇവരെല്ലാം എത്തിയിട്ടുണ്ട്.


Click it and Unblock the Notifications