മലൈകയെ ഇപ്പോൾ വിവാഹം കഴിക്കില്ല!! ജോലിത്തിരക്കുണ്ട്... പാപ്പരാസികൾക്ക് മറുപടിയുമായി അർജുൻ

ബോളിവുഡ് താരങ്ങളുടെ വിവാഹവും പ്രണയവുമൊക്കെ പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്. അതും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ തമ്മിൽ കെട്ടുമ്പോൾ അത് അൽപം കൂടുതലുമായിരിക്കും. കഴിഞ്ഞ വർഷം (2018) ബോളിവുഡിൽ ഗംഭീര വിവാഹാഘോഷങ്ങൾക്കായിരുന്നു പ്രേക്ഷകർ സാക്ഷികളായത്. ദീപിക പദുകോൺ- രവൺവീർ സിങ്ങ്, പ്രിയങ്ക-നിക് എന്നു വേണ്ട പ്രേക്ഷകർ കാത്തിരുന്ന താര വിവാഹങ്ങൾ ബോളിവുഡിൽ മംഗളമായി നടന്നു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത താര വിവാഹമാണ് നടൻ അർജുൻ കപൂറന്റേയും നടി മല്ലൈക അറോറയുടേയും. ഇവരുടെ പ്രണയ വാർത്ത പ്രേക്ഷകരിൽ അൽപം ഞെട്ടലുണ്ടാക്കിയിരുന്നു. ബോളിവുഡിലെ യുവ നടന്മാരിൽ ആരാധകരുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത താരമാണ് അർജുൻ കപൂർ. അർജുനും മല്ലൈകയുടേയും വിവാഹം ഫാൻസിന് അധികം അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. വിവാഹത്തെ കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന റിപ്പേർട്ടിന് കടുത്ത ഭാഷയിൽ മറുപടിയുമായി താരം എത്തിയിരിക്കുകയാണ്...

 ജോലി തിരക്കിലാണ്

ജോലി തിരക്കിലാണ്

വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് അർജുൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോാഴിത അതിനു പിന്നിലെ വീണ്ടും വിവാഹ വാർത്തയെ കുറിച്ച് താരം പ്രതികരിക്കുകയാണ്. വളരെ സൗമ്യനായി കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്ന വ്യക്തിയാണ് അർജുൻ. എന്നാൽ ഇക്കുറി സ്വരം അൽപം കടുപ്പിച്ചിരിക്കുകയാണ് താരം. ഇപ്പോൾ ജോലി തിരക്കിലാണെന്നും ഉടനെ വിവാഹമില്ലന്നും , വിവാഹമാകുമ്പോൾ അതിനെ കുറിച്ച് പറയുമെന്നും താരം പറഞ്ഞു,.

 പുറത്തു വരുന്ന ട്രോളുകൾ

പുറത്തു വരുന്ന ട്രോളുകൾ

പലപ്പോഴും മാധ്യമങ്ങളിലെ അഭിമുഖങ്ങളിൽ എന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിക്കാറുണ്ട്. ചിലർ വളരെ ബഹുമാനത്തോടെയാണ് കാര്യങ്ങൾ ചോദിക്കാറുളളത്. മറ്റു ചിലരാകട്ടെ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ എന്നെ കുറിച്ച് പ്രചരിക്കുന്ന ട്രോളുകളെ കുറിച്ചോ കമന്ഡറുകളെ കുറിച്ചോ ഞാൻ ശ്രദ്ധിക്കാറോ അതിനെ കുറിച്ച് ചിന്തിക്കാറോ ചെയ്യാറില്ല. വർഷങ്ങൾക്ക് മുൻപാണെങ്കിൽ എന്നെ ഇതൊക്കെ ബാധിക്കുമായിരുന്നു. എന്നാൽ ഇപ്പോഴങ്ങനെയല്ലെന്നും അർജുൻ പറഞ്ഞു

ഒളിച്ചു വയ്ക്കാൻ സാധിക്കില്ല

ഒളിച്ചു വയ്ക്കാൻ സാധിക്കില്ല

കാര്യങ്ങൾ ഒളിച്ചു വയ്ക്കാൻ സാധിക്കില്ല
വിവാഹം കഴിക്കാൻ തനിയ്ക്ക് ഇപ്പോൾ താൽപര്യമില്ലെന്നാണ് അർജുൻ പറയുന്നത്. അതേസമയം കല്യാണം കഴിക്കുന്നുണ്ടെങ്കിൽ എല്ലാവരേയും അത് അറിയിക്കുമെന്നും താരം പറഞ്ഞു. ഒരു കാര്യവും ഒരു പരിധിയിൽ കൂടുതൽ ഒളിച്ചു വയ്ക്കാൻ കഴിയില്ല. ഊഹാപോഹങ്ങൾ അപകടകാരികളല്ല. എന്നാൽ അതിനെ കുറിച്ച് പ്രതികരിച്ചുകൊണ്ടിരിക്കാൻ തനിയ്ക്ക് കഴിയില്ലെന്നും അർജുൻ പറഞ്ഞു.

മല്ലൈക സ്പെഷ്യലാണ്

മല്ലൈക സ്പെഷ്യലാണ്

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മലൈക തനിയ്ക്ക് സ്പെഷയലാണെന്ന് അർജുൻ ഈ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനെ കുറിച്ച് ചർച്ച ചെയ്യാനോ ഒളിക്കാനോ ഒന്നുമില്ല. എന്നാൽ എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒരുപരിധിയിൽ കൂടുതൽ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അർജുൻ കപൂർ പറഞ്ഞു.

വീട്ടുകാർ ചേർന്നുളള  വിവാഹം

വീട്ടുകാർ ചേർന്നുളള വിവാഹം

ഇരു വീട്ടുകാരുടേയും സമ്മതത്തോടെയാണ് മലൈക- അർജുൻ വിവാഹം നടക്കുന്നുത്. ബോളിവുഡ് നിർമ്മാതാവും അർജുൻ കപൂറിന്റെ പിതാവുമായ ബോണി കപൂർ മലൈക അറോറയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതായിയെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. കൂടാതെ കൂട്ടുകാരുമൊത്തുളള മലൈകയുടെ ബാച്ചിലർ പാർട്ടി ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X