പിണക്കം മറന്ന് അർജുൻ കപൂർ ഓടിയെത്തി, സഹോദരിമാരെ ആശ്വസിപ്പിച്ചു, പിന്നീട് ശ്രീദേവിയുടെ അടുത്തേക്ക്

ദുബായിൽ അച്ഛൻ ബോണി കപൂറിന്റെ അടുത്തേയ്ക്ക് അർജുൻ കപൂറും എത്തിയിട്ടുണ്ട്.

ബോണി കപൂറിന് ആദ്യഭാര്യയായ മോണയിൽ ഉണ്ടായ മകനാണ് ബോളിവുഡ് താരം അർജുൻ കപൂർ. ശ്രീദേവിയും അർജുനുമായി നല്ല ബന്ധത്തിലായിരുന്നില്ല. തന്റെ അമ്മയുടെ ജീവിതം തകർത്ത വ്യക്തിയായിട്ടായിരുന്നു താരം ശ്രീദേവിയെ കണ്ടിരുന്നത്.

sridevi

എന്നാൽ ഇപ്പോൾ അതെല്ലാം മറന്നിരിക്കുകയാണ് അർജുൻ കപൂർ. തന്റെ അച്ഛന്റേയും സഹോദരിമാരുടേയും സങ്കടത്തിൽ പങ്കുചേരുകയാണ് താരവും. ദുബായിൽ അച്ഛൻ ബോണി കപൂറിന്റെ അടുത്തേയ്ക്ക് അർജുൻ കപൂറും എത്തിയിട്ടുണ്ട്.

സഹോദരിമാരെ കണ്ടു

സഹോദരിമാരെ കണ്ടു

അർജുൻ കപൂറിന്റെ അർധ സഹോദരിമാരാണ് ജാൻവിയും ഖുഷിയും. ഇവർ അത്ര നല്ല സ്വരച്ചേർച്ചയിൽ അല്ലായിരുന്നു. എന്നാൽ ആപാത്ത് സമയത്ത് എല്ലാ പിണക്കവും മറന്ന് ഈ സഹോദരൻ ഓടിയെത്തിയിരിക്കുകയാണ്. അനിൽ കപൂറിന്റെ മുംബൈയിലുളള വസതിയിലാണ് അർജുൻ കപൂർ എത്തി സഹോദരിമാരെ കണ്ടത്.

 പിണക്കം

പിണക്കം

അർജുൻ കപൂർ- ശ്രീദേവി പിണക്കും ബോളിവുഡിൽ പരസ്യമായ ഒരു സംഗതിയാണ്.ശ്രീദേവിയോട് കടുത്ത വൈരാഗ്യം തന്നെ താരം വെച്ചു പുലർത്തിയിരുന്നു. അത് പല അവസരങ്ങളിലും അർജുൻ കപൂപർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ ഭാര്യ

അച്ഛന്റെ ഭാര്യ

അച്ഛന്റെ രണ്ടാം ഭാര്യ എന്ന പരിഗണന മാത്രമാണ് അർജുൻ ശ്രീദേവിയ്ക്ക് നൽകിയിരുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. ശ്രീദേവി എന്റെ അച്ഛന്റെ ഭാര്യമാത്രമാണ് അല്ലാതെ എന്റെ അമ്മ അല്ലയെന്നായിരുന്നു അന്ന് അർജുൻ കപൂർ പറഞ്ഞിരുന്നു. അത് ബോളിവുഡിൽ ചർച്ചയായ വിഷയമായിരുന്നു.

പിണക്കം  മറന്നു

പിണക്കം മറന്നു

അർജുൻ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ നമസ്തേ ഇംഗ്ലണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് അമൃത്സറലായിരുന്നു.ശ്രീദേവിയുടെ മരണ വിവരം അറിഞ്ഞ ഉടൻ തന്നെ താരം മുംബൈയിലേയ്ക്ക് എത്തുകയായിരുന്നു. പിന്നീട് അച്ഛന്റെ അടുത്തേയ്ക്ക് ദുബായിൽ പോയി.

ശ്രീദേവി- മോണി കപൂർ

ശ്രീദേവി- മോണി കപൂർ

മോണ ജീവിച്ചിരിക്കവെയാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. തങ്ങൾക്ക് ഇനി ഒരുമിച്ച് തുടരാൻ സാധിക്കില്ലെന്നു പറഞ്ഞ് മോണ തന്റെ രണ്ടു മക്കളേയും കൊണ്ടു ബോണി കപൂറിന്റെ ജീവിതത്തിൽ നിന്ന് പടി ഇറങ്ങുകയായിരുന്നു. 2012 ൽ അർജുൻ കപൂറിന്റെ അമ്മ മോണ മരിക്കുന്നതുവരെ ശ്രീദേവിയുമായി കടുത്ത വൈരാഗ്യം സൂക്ഷിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X